എക്സ്പോസ് ചെയ്തതില്‍ പശ്ചാത്താപമില്ലെന്ന് നടി കൃഷ്ണപ്രഭ – വീഡിയോ

584

03

ഒരു കാലത്ത് വേലക്കാരിയുടെ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട അല്ലെങ്കില്‍ ഒരു സഹനടിയുടെ വേഷത്തില്‍ മാത്രം നമ്മള്‍ കണ്ട ഒരു നടി ഒരു സുപ്രഭാതത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തീര്‍ത്തും എക്സ്പോസ് ചെയ്ത് കൊണ്ട് തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടാല്‍ എന്തായിരിക്കും അവസ്ഥ. അതാണ്‌ നടി കൃഷ്ണപ്രഭയ്ക്കും സംഭവിച്ചത്. മലയാളികളെന്ന സദാചാര സംരക്ഷകരുടെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാത്ത ആക്രമണത്തിന് സോഷ്യല്‍ മീഡിയയില്‍ വിധേയയാവുകയായിരുന്നു കൃഷ്ണപ്രഭ. ആ ഒരു കാര്യത്തെക്കുറിച്ച് കൃഷ്ണപ്രഭ മനസ്സ് തുറക്കുകയാണ്.

അന്നങ്ങനെ എക്സ്പോസ് ചെയ്തതിനെക്കുറിച്ച് ഇന്നും തനിക്ക് പശ്ചാത്താപമൊന്നുമില്ലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഈ അടുത്ത കാലത്ത് ചിത്രത്തിന് ശേഷമാണ് താനിത് ചെയ്യുന്നതെന്നും അരുണ്‍ കുമാര്‍ അരവിന്ദാണ് തന്നെ ഇത് ചെയ്യാന്‍ ഉപദേശിച്ചതെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. അര്‍ഷല്‍ പട്ടാമ്പിയാണ് ഇത്രയും ഗ്ലാമറായി പോര്‍ട്ട്‌ഫോളിയോ ചെയ്തതെന്ന് കൃഷ്ണപ്രഭ പറയുന്നു. തനിക്കത് ചെയ്യാന്‍ ഒരു മടിയൊന്നും തോന്നിയില്ലെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കുന്നു.

എന്നാല്‍ തന്നില്‍ നിന്നും ആളുകള്‍ അത് പ്രതീക്ഷിക്കാത്തത് ആണ് പ്രശ്നമായത്. ഇത്ര പെട്ടെന്ന് ഒരു മേക്കൊവര്‍ സംഭവിക്കുമെന്ന് ജനങ്ങള്‍ ആലോചിച്ചില്ല.

കൃഷ്ണപ്രഭയുടെ അഭിമുഖം ചുവടെ കാണാം

ഇനി അര്‍ഷല്‍ ഫോട്ടോഗ്രാഫിയിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

01

02

04

05

06

07

08