എങ്കിലും എന്റെ ആപ്പിളേ, ഇന്ത്യക്കാരോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ല….!!

0
263

iphone-6-concept-231

അല്ലേലും ഈീ ഇന്ത്യക്കാരെ പണ്ടേ ഈ ആപ്പിളിന് അത്ര പ്രീയം പോര. ആറ്റുനോറ്റ് ഐഫോണ്‍ 6 നായി കാത്തിരുന്ന ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല.ഇല്ലെങ്കില്‍ പിന്നെ അവര്‍ ഇന്ത്യക്കാരോട് ഈ കൊലച്ചതി ചെയ്യുമോ? ഐ ഫോണ്‍ 6 ഇറക്കി ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നറിയിച്ച ആപ്പിള്‍ ഇപ്പോള്‍ കാലുവാരിയിരിക്കുകയാണ്.

ഐ ഫോണ്‍ 6 ഇറക്കിയ ഉടന്‍ അവര്‍ അവരുടെ സൈറ്റില്‍ ആദ്യം കൊടുത്തിരുന്നത് സെപ്റ്റംബര്‍ 26ന് ഫോണ്‍ ഇന്ത്യയിലെത്തുമെന്നാണ്. തൊട്ടുപിറകേ അവര്‍ അത് ഒക്ടോബര്‍ 17ലേക്ക് മാറ്റി.

എന്നാല്‍ ഇന്നായപ്പോഴേക്ക് അവര്‍ ഇന്ത്യയില്‍ ഐ ഫോണ്‍ 6 പുറത്തിറക്കുന്നതിന്റെ തിയ്യതി പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇക്കാര്യം അവരുടെ സൈറ്റ് പരിശോധിച്ചാല്‍ മനസിലാകും.