Untitled-1

പഴയ ആവിശ്യത്തില്‍ ഉറച്ചു നിന്ന് വീണ്ടും ഒരു അങ്കത്തിന് ഇടതുമുന്നണി ഒരുങ്ങുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്  പുതിയ സമര പരിപാടികളുമായി രംഗത്ത് ഇറങ്ങാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനും ഇതിന്റെ ഭാഗമായി ജനുവരി അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്താനും അവര്‍ തീരുമാനിച്ചു.  ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്.

 

Advertisements