എങ്ങനെ ക്യാമ്പസില്‍ തിളങ്ങാം : ഭരത്.എസ്

  171

  new

  എങ്ങനെ ക്യാമ്പസില്‍ തിളങ്ങാം ???

  അതിന് സഹായിക്കുന്ന ചില എളുപ്പ വഴികളാണ് ഞാനിവിടെ പങ്കു വയ്ക്കുന്നത്.
  ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നിങ്ങക്കും ഒരു സ്റ്റാറാകാം.

  നന്നായി സംസാരിക്കാന്‍ കഴിയുകയാണെങ്കില്‍ അത് തന്നെ നമ്മുടെ വ്യക്തിത്വം മാറ്റി മറിക്കും.
  ഓരോ മഹാന്മാരും പ്രശസ്തനാകുന്നത് അവരുടെ സംസാരത്തിലൂടെ തന്നേയാണ്.
  നിങ്ങള്‍ ചിന്തിച്ചു നോക്കൂ…….
  അതിനാല്‍നമ്മുടെ ക്യാമ്പസില്‍ തിളങ്ങണമെങ്കില്‍ നാം ആദ്യം എല്ലാവരുമായി നന്നായി സംസാരിക്കുക.

  ഇന്ന് ഓരോരുത്തരുടേയും ഒരു ആഗ്രഹമാണ് “എനിക്ക് എന്റെ ക്‌ളാസിലെ അല്ലെങ്കില്‍ ഓഫീസിലെ  എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആയീ മാറണം എന്നത്. അതിനു വേണ്ടി നമ്മുടെ സംസാരത്തെ ഉപയോഗിക്കുക.

  സംസാരിക്കെണ്ട വിതം എന്ന ഒരു സംഗതിയുണ്ട്…

  ഓരോ വ്യക്തിക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കണ്ടെത്തുകയെന്നതാണ് ആദ്യപടി. ഇത് കണ്ടെത്താന്‍ ഒരു അല്‍പ്പം ബുദ്ധിമുട്ടാണ്. എന്നാല്‍കുറച്ച് നേരം സംസാരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയേ ഒന്ന് നിരീഷിക്കുകയാണെങ്കില്‍ അത് നമുക്ക് കണ്ടെത്താം….

  കൂടുതല്‍ പേര്‍ക്കും കോമഡി വളരേ ഈഷ്ടമായിരിക്കും അത് കൊണ്ട് തന്നേ സംസാരത്തിനിടയില്‍ കോമഡി ഉള്‍പ്പെടുത്തി സംസാരിക്കന്‍ ശ്രമിക്കുക….

  അതും അതികമങ്ങ് മുഷിപ്പ് ഉളവാക്കാത്ത രീതിയില്‍വേണം പ്രയോഗിക്കാന്‍ . അല്ലെങ്കില്‍ നെഗറ്റീവ് ഫലമായിരിക്കും ഫലം. അത് ശ്രദ്ധിക്കണം. സംസാരിക്കുന്ന നേരം കേള്‍ക്കുന്ന ആളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാന്‍ ശ്രമിക്കുക.പിന്നെ നിവര്‍ന്ന് നിന്ന് വേണം സംസാരിക്കാന്‍ .വേഗത കുറച്ചും വ്യക്തമായും വേണം സംസാരിക്കാന്‍ .അത് കേള്‍ക്കുന്ന ആളില്‍ കാര്യം വ്യക്തമായും കൃത്യമായും എത്തിക്കാന്‍ കഴിയും എന്നതിന് യാതൊരു സംശയവും വേണ്ട .

  മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെന്കില്‍ നിങ്ങള്‍ക്കും ആരേയും അത്ഭുതപെടുത്തുന്ന ഒരു വ്യക്തിയായി മാറാം എന്നത് സുനിത്ചിതമായ കാര്യം തന്നെ.പിന്നെ എല്ലാത്തിനും ഉപരി നമ്മുടെ ക്ഷമയാണ് ഏറ്റവും വലുത്.അത് നമ്മേ ഒരു നല്ല മനുഷ്യനാക്കി മാറ്റും.

  ഉദാഹരണത്തിന് നിങ്ങള്‍ ക്ക് ഒരു പെണ്ണിനോട്ഇഷ്ടം തോന്നി എന്നിരിക്കട്ടെ…. അവളെ വളക്കാന്‍ എത്ര ശ്രമിച്ചിട്ടുംകഴിയുന്നില്ല. അവളേ കാണുപോഴെല്ലാം ഞാന്‍ അവളെ നോക്കും എന്നിരിക്കട്ടേ.പക്ഷേ അവളും ആയി കൂടുതല് അടുക്കാനാകുന്നില്ല.എന്താണ് ഇതിന് കാരണം.കാരണമൊന്നേ ഉള്ളൂ.. അവളുമായി സംസാരിക്കാനാവുന്നില്ല. അതിനുള്ളധൈര്യം എനിക്കില്‌ള എന്നത് തന്നേയാണ് ഇവിടുത്തേ പ്രഷ്‌നം.അപ്പോള്‍ നന്നായി സംസാരിക്കാനറിയാമെന്കില്‍ നല്ല ഒരു പ്രണയിതാകാവാനും കഴിയും എന്നതിന് യാതൊരു സംശയവും വേണ്ട…

  നല്ല ഒരു ജീവിതം ആസ്വധിക്കണമെങ്കില്‍ നല്ല സുഹൃത്തുക്കള്‍ നമുക്ക്ഉണ്ടാകണം .അങ്ങനെ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകണമെങ്കില്‍ നാം ഒരു വാചികനായിരിക്കണം . അതിന് ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.