എങ്ങനെ ടെന്‍ഷന്‍ ഒഴിവാക്കി ജീവിതവിജയം നേടാം…?

506

disappointment
നിരാശയുടെ സന്താനമാണ് ടെന്‍ഷന്‍. നിഷ്‌ക്രിയമായ ശരീരവും നിഷ്‌ക്രിയമായ മനസും സ്രഷ്ടിക്കുന്ന ശൂന്യതയുടെ ഇരിപ്പിടത്തിലേക്ക് നിരാശ കയറി ഇരിക്കുന്നു.

മനസ്സേ ശാന്തമാകു….!

വിശ്വാസത്തിന്റെ ഇന്ധനം കൊണ്ട് മനസ്സില്‍ ചാര്‍ജ് നിറക്കുക. ഭയവും ടെന്‍ഷനും നിങ്ങളെ ഭയന്നോടുന്നത് നിങ്ങള്‍ക്ക് ചിരിക്കാം..

കുട്ടികളോടൊപ്പം ദിവസവും കുറച്ചു സമയം ചിലവഴിക്കുക. ജീവിതം സന്തോഷകരമാകുന്നത് എങ്ങനെ എന്ന് ഇനി നമുക്ക് കുട്ടികളില്‍ നിന്ന് പഠിക്കാം.

വേദനിപ്പിക്കുന്ന അനുഭവങ്ങള്‍, വേദനിപ്പിച്ച വാക്കുകള്‍ ഇവ പേപ്പറില്‍ എഴുതുക. അത് മനസ്സില്‍ നിന്ന് എടുതെറിയുന്നതിന്റെ ഭാഗമായി അത് കീറി കളയുക.

മറ്റുള്ളവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക. എന്നാല്‍ ഉയര്‍ന്ന ഉത്തരവാധിത്വ ബോധത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുക. ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറയുന്നു ‘ഭൂമിയില്‍ ജനിച്ച നീ അലസനായി ഇരിക്കരുത് ! ഒന്നും ഇഛിക്കതെ കര്‍മം ചെയ്യുക; ഫലം ഈശ്വരന്‍ തന്നു കൊള്ളും ‘. ഈ മനോഭാവം നമ്മള്‍ എല്ലാവരും സ്വീകരിക്കുക. മറ്റുള്ളവര്‍ നമുക്ക് ഇഷ്ടമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കാന്‍ നമുക്ക് എന്താവകശമാണ് ഉള്ളത്.

മറ്റുള്ളവര്‍ (ആരായാലും ) അവര്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുക; സ്‌നേഹിക്കുക.
ആരെയും തോല്പിക്കാന്‍ ശ്രമിക്കരുത്. തന്നോടും മറ്റുള്ളവരോടും ക്ഷമിക്കുകയും കുറ്റബോധം പൂര്‍ണമായി ഒഴിവാക്കുകയും ആരോഗ്യകരമായ മനോഭാവം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ആന്തരിക സമാധാനം ലഭിക്കും. ആ നിമിഷം ഏതു മാരക രോഗത്തെയും മനസും ശരീരവും ചേര്‍ന്ന് പുറത്താക്കും ! പരിപൂര്‍ണമായ രോഗ ശാന്തി നേടുകയും ചെയ്യും.

കടപ്പാട് വിജയത്തിന്റെ ഇതിഹാസം.