എങ്ങനെ നന്നാവും?
എല്ലാത്തിനും അതിന്ടെതായ ദിവസം വരും എന്ന് ഉറച്ച വിശ്വാസം ഉള്ള ആള് ആണ് നമ്മുടെ ശങ്കര പിള്ള ചേട്ടന്. മക്കള്‍ ഒക്കെ ഒരു നിലയില്‍ ആയപ്പോള്‍ മൂപ്പര്‍ക്ക് ഒരു ചെറിയ ഹോബി തുടങ്ങി അലസത. പത്തു മുപ്പതു കൊല്ലം സര്‍കാരിനെ സേവിച്ചപോള് ശീലമായി പോയതാണോ ഇത് എന്നും നമുക്ക് ന്യായമായി ചിന്തിക്കാം. പക്ഷെ അദ്ദേഹത്തിണ്ടെ ഭാഷ്യം ഇനി ഇപ്പൊ ഞാന്‍ എന്തിനാ പണിയെടുക്കുന്നെ, മക്കള്‍ ഒക്കെ ഒരു നിലക്കായി. അവരെ ഒക്കേം എന്നെ കൊണ്ട് ആവുന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.
67 total views
എല്ലാത്തിനും അതിന്ടെതായ ദിവസം വരും എന്ന് ഉറച്ച വിശ്വാസം ഉള്ള ആള് ആണ് നമ്മുടെ ശങ്കര പിള്ള ചേട്ടന്. മക്കള്‍ ഒക്കെ ഒരു നിലയില്‍ ആയപ്പോള്‍ മൂപ്പര്‍ക്ക് ഒരു ചെറിയ ഹോബി തുടങ്ങി അലസത. പത്തു മുപ്പതു കൊല്ലം സര്‍കാരിനെ സേവിച്ചപോള് ശീലമായി പോയതാണോ ഇത് എന്നും നമുക്ക് ന്യായമായി ചിന്തിക്കാം. പക്ഷെ അദ്ദേഹത്തിണ്ടെ ഭാഷ്യം ഇനി ഇപ്പൊ ഞാന്‍ എന്തിനാ പണിയെടുക്കുന്നെ, മക്കള്‍ ഒക്കെ ഒരു നിലക്കായി. അവരെ ഒക്കേം എന്നെ കൊണ്ട് ആവുന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.
മാസം ആദ്യം പെന്ഷന് വാങ്ങാന്‍ മാത്രം ഒരു യാത്ര. അല്ലാതെ പുല വാലായ്മ ഉള്ളവരുടെ പോലും ചാവലോ, കല്യാണോ ഇരുപത്തെട്ടോ വന്നാല്‍ പോലും മൂപ്പര് അനങങില്ല യാത്ര ചെയ്യാന്‍ വയ്യാന്നെ എന്നാ ഒരു മറുപടി ക്ഷണം കിട്ടുമ്പോള്‍ പാസ്സക്കേം ചെയ്യും. പക്ഷെ ഇദ്ദേഹത്തിന്റെ അലസത പക്ഷെ അദ്ദേഹത്തിന്റെ മറ്റു ഹോബികള്‍ ആയ ചീട്ടുകളി, മദ്യപാനം തുടങ്ങിയവയ്ക്ക് കണ്ടിട്ടേയില്ല.
ഒരു ദിവസം കഷ്ടകാലത്തിനു ഒരു ഒന്നാം തിയതി പതിവ് കമ്പനിക്ക് മദ്യം കിട്ടാതെ വന്നപ്പോള്‍ മൂപ്പര്ക് ഹാലിളകി. ചില ചോദ്യങ്ങള്‍ ചോദിച്ചു, കുടിയന്മാര് ഒരു ദിവസം കുടിചില്ലെങ്ങില് ചത്ത് പോകുമോ? ഈ ജീവിതത്തില്‍ കള്ളുകുടി അല്ലാതെ മറ്റു പലതും ചെയ്യാനുണ്ട്. ഇങ്ങനൊക്കെ പറഞ്ഞു ഒരു പുതിയ ആശയം തന്ടെ കുടി കൂട്ടുകാരോട് അവതരിപ്പിച്ചു. നമുക്ക് ഇന്ന് ഒരു ശ്രമ ദാനം നടത്തിയാലോ? നമ്മുടെ റോഡ് എന്തായാലും വൃത്തികേടായി കിടക്കുക അല്ലെ? അങ്ങനെ നമുക്ക് വീട്ടുകാരുടെ മുന്പില് ഒന്ന് ഗമയില്‍ നടക്കേം ചെയ്യാം. ഇത് കേട്ടപാതി പകുതി പേര് പിന്മാറി മിണ്ടാതെ നിന്നു. പോണവര് പോട്ടെ എന്നാ ചിന്തയില്‍ ഒപ്പം നില്കുന്നവരെ കൂട്ടി റോഡ് നന്നാക്കാന്‍ ചെന്നപ്പോള്‍ അവിടെ ടാറിംഗ് നടക്കുന്നു.
അപ്പൊ ഇനി അതില്‍ രക്ഷ ഇല്ല എന്ന് കണ്ട അദ്ദേഹം അടുത്ത ഐഡിയ പറഞ്ഞു. നമുക്ക് ആ പായല്‍ പിടിച്ചിരിക്കുന്ന കുളത്തിലെ പായല്‍ വരിയാലോ? ഇത് കേട്ടപ്പോള്‍ കുറെ പേര് പിന്നേം പിന്മാറി. അപ്പോഴും ശങ്കരപിള്ള തന്റെ കൂടെ നിന്ന സഹകുടിയന്മാരോട് ഇങ്ങനെ മൊഴിഞ്ഞു. കുളം നന്നായാല്‍ നല്ലതല്ലേ എല്ലാര്ക്കും? എന്നാ ആ വഴിക്ക് ന്നു കരുതി കുളതിന്ടെ അടുത്ത് ചെന്നപ്പോള്‍ കുറെ ആളുകള്‍ നിന്നു കുളം വൃത്തിയാക്കുന്നു.
‘തൊഴിലുറപ്പ് പദ്ധതിയാത്രേ തൊഴിലുറപ്പ് വേറെ പണി ഒന്നും ഇല്ലേ ഇവര്‍ക്ക് ‘ ഫൂ ന്നൊരു ആട്ടും കൊടുത്ത് സഹാകുടിയന്മാരോട് വേറൊരു ആശയം അവതരിപ്പിച്ചു. എന്നാ നമുക്ക് പഞ്ചായത്ത് ഗ്രൌണ്ട് വൃത്തിയാക്കാം. പിള്ളേര് കളിച്ചു നന്നാവട്ടെ. അവിടെ ചെന്നപ്പോള്‍ കുറെ പിള്ളേര് അത് ഏറ്റെടുത് ചെയ്യുന്നു. ഇങ്ങനെ തന്ടെ മണ്ടയില്‍ വേറെ ആശയങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു .. അപ്പൊ നമ്മളെ നന്നക്കാത്തത് ആരാണ് ? ഈ സമൂഹം തന്നെ.. നമുക്ക് പട്ടാളം പാപ്പി ചേട്ടന്റെ അടുത്ത് വല്ലതും സ്റ്റോക്ക് ഉണ്ടോ ന്നു നോക്കാം. ഇപ്പോള്‍ മേല്പറഞ്ഞ പല കാര്യത്തിലും അദ്ദേഹത്തിനോട് വിയോജിപ്പുണ്ടായിരുന്ന സഹകുടിയന്മാര് ഒറ്റകെട്ടായി ആ തീരുമാനം പാസ്സാക്കി.
68 total views, 1 views today
