രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള മലയാള മനോരമയുടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിന്‍ ആണ് ‘കുടുംബരമ’ അതിലേക്കു വേണ്ടി സോഫ്റ്റ് സ്‌കില്‍സ് അടിസ്ഥാനമാക്കി ഒരു ആര്‍ട്ടിക്കിള്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പറ്റിപ്പോയതാണ്. അവരെല്ലാവരും അനുഭവിച്ചു, ഇനി നിങ്ങളും കൂടി അനുഭവിച്ചു കൊള്‍ക… 🙂

ചില അവസരങ്ങളില്‍ പറഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും എനിക്കയ്ക്കടക്കം പലര്‍ക്കും പറയാന്‍ പറ്റാതെ വന്നിട്ടുള്ളതുമായ ഒരു വാക്ക് അതാണ് No. എന്നാല്‍ ഞാന്‍ പറയുന്നു പാചകം ഒരു കലയാണെന്നൊക്കെ പറയുന്നത് പോലെ ചില അവസരങ്ങളില്‍ നല്ല രീതിയില്‍ No പറയുന്നതും ഒരു കലയാകുന്നു. ആ കല കലാമണ്ടലത്തില്‍ പഠിപ്പിക്കാത്തത് കൊണ്ടും, വിജയകരമായി അത് പറയുന്ന കലാകാരന്‍മാര്‍ നാട്ടില്‍ കുറവായത് കൊണ്ടും, ആ കലയുടെ മാഹാത്മ്യം മനസിലാക്കി നമ്മളത് സ്വയം പഠിച്ചെടുക്കേണ്ടാതാകുന്നു. കാരണം ആത്മവിശ്വാസത്തോടു കൂടി Yes എന്ന് പറയുന്നത് പോലെ തന്നെ ഭംഗിയായി No എന്ന് പറയാനും ഒരാള്‍ പഠിച്ചിരിക്കണം. അയാളാണ് ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍.

പലപ്പോഴും പലരും No പറയാന്‍ മടിക്കുന്നതിന് പുറകിലുള്ള കാരണം അത് കേള്‍ക്കേണ്ടി വരുന്നയാളെ മുഷിപ്പിക്കേണ്ടി വരുമല്ലോ എന്ന മുഷിഞ്ഞ ഒരു ചിന്തയാണ്. എന്റെ അഭിപ്രായത്തില്‍ അങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഥല െപറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പാട്ട് സീന്‍ forward ചെയ്യുന്നത് പോലെ മനസ്സില്‍ ഒന്ന് fast forward ചെയ്തു നോക്കിയാല്‍ മതി, അപ്പോള്‍ BP കൂടുന്നതായും, ഹൃദയം No No, No No, No No എന്ന താളത്തില്‍ മിടിക്കുന്നതായും ആ താളം വാക്കുകളായി പുറത്തു വരുന്നതും അനുഭവിച്ചറിയാവുന്നതാണ്. അങ്ങനെ No പുറത്തേക്കു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

ചില അവസങ്ങളില്‍ No എന്ന് പറയുന്നത് അത് പറയാതിരിക്കുന്നതിനെക്കള്‍ അപകടമുണ്ടാക്കാറുണ്ട്. എന്തുകൊണ്ട് No? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ വരുമ്പോഴാണത്. ശക്തവും വ്യക്തവുമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ No ന്യായീകരിക്കപ്പെടാം. അതുപോലെതന്നെ ചിലരോട് മുഖത്തടിച്ചത് പോലെ ഒറ്റയടിക്ക് No പറയുന്നതിന് പകരം മധുരത്തില്‍ പൊതിഞ്ഞു കൊടുക്കുന്ന ഹോമിയോ മരുന്ന് പോലെ അല്പം മധുരമൊക്കെ ചേര്‍ത്ത്, വളഞ്ഞ് മൂക്ക് പിടിക്കുന്നത് പോലെ ഇത്തിരി വളഞ്ഞു ചുറ്റി No പറയുക എന്ന മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. ‘നാളെ മുതല്‍ നീയാണ് എന്റെ സ്ഥാനത്ത്…!!! എന്ന് പടച്ച തമ്പുരാന്‍ നമ്മളോട് പറഞ്ഞാലും ഇപ്പറഞ്ഞ രീതിയിലാണ് No പറയുന്നതെങ്കില്‍ കുഴപ്പമില്ല.

ഉദാഹരണം:

പടച്ചോന്‍ : ‘ജെനിത്തെ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു! അത്തുകൊണ്ട് എന്റെ ചുമതലകള്‍ മുഴുവന്‍ ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ്, നാളെ മുതല്‍ നീയാണ് എന്റെ സ്ഥാനത്ത്…!!! എനിക്ക് കുറച്ചു നാള്‍ ഒരു വിശ്രമവും ആവുമല്ലോ… എന്തു പറയുന്നു?’ ഞാന്‍ : ‘എന്റെ പോന്നു പടച്ചോനേ… ഞാന്‍ അതിനു ശരിയാവില്ല. ആ സ്ഥാനത്ത് ഇരിക്കാന്‍ മാത്രമുള്ള പക്വതയോ വിവരമോ കഴിവുകളോ എനിക്കില്ല. പിന്നെ ഞാന്‍ ആ സ്ഥാനത്ത് വന്നാല്‍ ഒരുപക്ഷെ സ്വര്‍ഗത്തിലെ maintenance വര്‍ക്കുകള്‍ക്ക് പകരം സ്വന്തം വീടിന്റെ maintenance വര്‍ക്കുകളില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നു വരാം, വേണ്ടപ്പെട്ട ചിലരുടെ പ്രാര്‍ത്ഥനകളോട് പ്രത്യേക താല്പര്യം കാണിച്ചേക്കാം, സ്വന്തം നിലയോര്‍ക്കാതെ tention വരുമ്പോള്‍ ‘ദൈവമേ’ എന്ന് വിളിച്ചേക്കാം, മാത്രമല്ല ഞായറാഴ്ചകളില്‍ ഒരു സിനിമയ്ക്ക് പോകാനോ വൈകുന്നേരങ്ങളില്‍ ഒന്ന് ബീച്ചില്‍ പോയിരിക്കാനോ എനിക്ക് പറ്റുകയുമില്ല. അതുകൊണ്ട് പടച്ചോന് ഒന്നും തോന്നരുത്, എനിക്കതിന് കഴിയില്ല’

ഇത് മുഴുവന്‍ ചെക്കിങ്ങിന്റെ സമയത്ത് പോലീസുകാരോട് കാണിക്കുന്ന വിനയത്തോടു കൂടിയും close – up പുഞ്ചിരിയോട് കൂടിയും പറഞ്ഞാല്‍, പടച്ചോനാണെങ്കിലും പറയും കൊയയപ്പ്ല്ലാ ഞമ്മള് ബേറെ ആളെ നോയ്‌ക്കോളം മോനേ ന്ന്…!. ഇതില്‍ ചിരി എന്ന് പറയുന്നത് ബോബന്റെയും മോളിയുടെയും കൂടെ പട്ടി എന്ന പോലെ, പറഞ്ഞുകൊണ്ടിരിക്കുന്ന സമയം മുഴുവനും മുഖത്ത് വേണ്ട ഒന്നാണ്. കാരണം അനിഷ്ടമുണ്ടാക്കുന്ന ഒരുവിധപ്പെട്ട കാര്യങ്ങളും നല്ല ഒരു ചിരിയോടു കൂടി നമ്മള്‍ക്ക് പറയാവുന്നതാണ്. അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ക്ക് ഇങ്ങോട്ട് No എന്ന് പറയാന്‍ പറ്റാതാകും. ഇക്കാര്യത്തില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ യൂട്യൂബില്‍ കയറി You Can Say Anything with a Smile-Ad Campaign നോക്കുക. വല കട്ട് ആണെങ്കില്‍ സ്വയം പരീക്ഷിച്ചും നോക്കാവുന്നതാണ്. ദേ, ഞാന്‍ തുടങ്ങി…

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു നേരില്‍ കാണുമ്പോള്‍ ആരും ഓട്ടോഗ്രാഫ് ചോദിക്കുകയോ ഡിന്നറിന് ക്ഷണിക്കുകയോ ഒന്നും ചെയ്യരുത് എനിക്കത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് No..

(ഇത് ചിരിച്ചു കൊണ്ട് പറയുന്ന എന്റെ മുഖം മനസ്സില്‍ സങ്കല്‍പ്പിക്കുക. പേടിയാകുന്നുണ്ടെങ്കില്‍ അതൊഴിവാക്കാം…)

You May Also Like

മുഖം മാറുന്ന മാതൃത്വം

ഒരു യുവതിയുടെ ബാഗില്‍ നിന്ന് കൈക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈ അടുത്ത കാലത്താണ് നമ്മള്‍ കേട്ടത്. താമസിച്ചിരുന്ന ഹോസ്‌റല്‍ ബാത്ത് റൂമില്‍ പ്രസവിച്ച്ചിട്ട കുഞ്ഞു കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നു ബാഗില്‍ കേറ്റിയതാണത്രെ ഈ കലികാല മാതാവ്. ഈ വാര്‍ത്ത കേട്ട് കേരളം ഞെട്ടിത്തരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് കളവാകും. ഇത് പോലെ ഒരു പാട് അമ്മമാരെ മലയാളം ഇതിനു മുന്‍പും എത്ര കണ്ടിരിക്കുന്നു..! ഏതൊരു വാര്‍ത്തയും വായിച്ചു മറക്കുന്ന പോലെ ഇതും പ്രത്യേകിച്ച് തന്നില്‍ ഒരു മാറ്റവും വരുത്താതെ മലയാളി വായിച്ചു തള്ളി. ഇത് പോലുള്ള വാര്‍ത്തകള്‍ ഇനിയും വരുമെന്നിരിക്കെ, ഇതില്‍ എന്തിനിത്ര സമയം കളയാന്‍ എന്ന് പ്രബുദ്ധ കേരളം ചിന്തിച്ചാല്‍ ആരെ തെറ്റ് പറയും ?

DSLR ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ വായിച്ചു മനസിലാക്കുന്ന വിധം

ഒരു ലെന്‍സ്‌ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യം തന്നെ എന്തൊക്കെയാണ് ആ ലെന്‍സിന്‍റെ പ്രത്യേകതകള്‍ എന്നും, തന്‍റെ ആവശ്യങ്ങള്‍ക്ക്, താല്പര്യങ്ങള്‍ക്ക്, ആ ലെന്‍സ്‌ ഉതകുമോ എന്നും

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ എങ്ങിനെ ഡിലീറ്റ് ചെയ്യാം..?

നമ്മളില്‍ പലരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണ്. അങ്ങിനെ ഉള്ളവരില്‍ പലര്‍ക്കും ഉണ്ടാകാവുന്ന ഒരു അസുഖമാണ് ഫേസ്ബുക്ക് അഡിക്ഷന്‍ . അതില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തില്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുകയാണ് എന്ന മനസ്സിലാക്കി പലരും ചെയ്യുന്ന കാര്യമാണ് അക്കൗണ്ട്‌ ഡീആക്ടിവേഷന്‍ . എന്നാല്‍ അക്കൗണ്ട്‌ ഡീആക്റ്റിവേറ്റ് ചെയ്യുന്നത് കൊണ്ട് ആ അക്കൗണ്ട്‌ ഡിലീറ്റ് ആകുന്നില്ല, അതിലെ ഫയലുകളും ഡിലീറ്റ് ആവില്ല. പകരം എല്ലാ വിവരങ്ങളും ഫേസ്ബുക്ക് സെര്‍വറില്‍ അവശേഷിക്കും. അക്കൗണ്ട്‌ റീലോഗിന്‍ ചെയ്യുമ്പോള്‍ ആ അക്കൗണ്ട്‌ വീണ്ടും ആക്റ്റിവേറ്റ് ആവുകയും ചെയ്യും. ഇതില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം?

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോവേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, കായ്, പൂവ്, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.