എച്ച്.റ്റി.സിയുടെ പുതിയ ആപ് വരുന്നു , ഇനി ഒബാമയുടെ കൂടെ നിന്ന് വരെ ഫോട്ടോ എടുക്കാം

  160

  HTC-Desire123

  സെലിബ്രിറ്റികള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കുന്നത് മിക്കവര്‍ക്കും ഹരമുള്ള കാര്യമാണ്.

  എല്ലാ പ്രമുഖര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുക എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. ഉദാഹരണമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുന്നത് ഭൂരിഭാഗം പേര്‍ക്കും ആലോചിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ ഫോട്ടോയും ഒബാമയുടെ ഫോട്ടോയും വിഗദ്ധമായി കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ ഫോട്ടോയാക്കി ഒറിജിനലിനെ വെല്ലുന്ന ഗ്രൂപ്പ് ഫോട്ടോയാക്കാം. ഇതിന് സഹായിക്കുന്ന പുതിയൊരു ഓപ്ഷനോട് കൂടിയ ഒരു സ്മാര്‍ട്ട്‌ഫോണുമായി എച്ച്.ടി.സി വരുന്നു. എച്ച്.ടി.സി ഡിസയര്‍ ഐ എന്നാണിതിന്റെ പേര്.

  ഈ ഫോണിലള്ള ഫേസ്ഫ്യൂഷനിലൂടെയാണ് മേല്‍പ്പറഞ്ഞ അത്ഭുതം സാധ്യമാകുന്നത്. ഇതിലൂടെ നിങ്ങളുടെ ഫോട്ടോ ഒരു സുഹൃത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമോ ഒരു സെലിബ്രിറ്റിയുടെ ഫോട്ടോയ്‌ക്കൊപ്പമോ ഒറിജിനലെന്നവണ്ണം കൂട്ടിച്ചേര്‍ക്കാനാകും.

  മികച്ച ഫ്രണ്ട് ക്യാമറയാണ് ഇതിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത. 13 മെഗാപിക്‌സലുള്ള ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയുമാണിതിനുള്ളത്.ഇമേജ് ക്വാളിറ്റി ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഈ ക്യാമറകള്‍ക്ക് രണ്ടിനും ഡ്യൂവര്‍ എല്‍.ഇ.ഡി ഫ്‌ലാഷുകളുണ്ട്. ഇത് ചിത്രങ്ങള്‍ക്ക് സ്വാഭാവികമായ ടോണ്‍ പ്രദാനം ചെയ്യുന്നു. കുറഞ്ഞ പ്രകാശത്തിലും തെളിഞ്ഞ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ബി.എസ്.ഐ സെന്‍സറുകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
  രണ്ട് കളറിലുള്ള വാട്ടര്‍പ്രൂഫ് യൂണിബോഡി ഡിസൈനാണ് ഡിസയര്‍ ഐക്കുള്ളത്. .