fbpx
Connect with us

Psychology

“..എടാ ദാസാ .. ” “.. എന്താടാ വിജയാ .. “

മുമ്പ് ഏതോ ഒരു സാഹിത്യകാരന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ”മനുഷ്യന് ശാശ്വതമായ സൗഹൃദങ്ങള്‍ സാധ്യമല്ല. എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ചില സൃഹൃത്തുക്കള്‍ . യു.കെ.ജി.യില്‍ വേറെ… എല്‍.പി.യിലും യു.പി.യിലും ഹൈസ്‌കൂളിലും വേറെ.. അങ്ങനെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും സൂഹൃത്തുക്കള്‍ മാറുന്നു. പ്രേമിക്കുമ്പോഴും, പിന്നെ കല്യാണം കഴിക്കുമ്പോള്‍ ഒരു പുതിയ സുഹൃത്തു കടന്നു വരുന്നു.. ” എന്നിങ്ങനെ..

 244 total views

Published

on

മുമ്പ് ഏതോ ഒരു സാഹിത്യകാരന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ”മനുഷ്യന് ശാശ്വതമായ സൗഹൃദങ്ങള്‍ സാധ്യമല്ല. എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ചില സൃഹൃത്തുക്കള്‍ . യു.കെ.ജി.യില്‍ വേറെ… എല്‍.പി.യിലും യു.പി.യിലും ഹൈസ്‌കൂളിലും വേറെ.. അങ്ങനെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും സൂഹൃത്തുക്കള്‍ മാറുന്നു. പ്രേമിക്കുമ്പോഴും, പിന്നെ കല്യാണം കഴിക്കുമ്പോള്‍ ഒരു പുതിയ സുഹൃത്തു കടന്നു വരുന്നു.. ” എന്നിങ്ങനെ..

എന്നാല്‍ എനിക്ക് തോന്നുന്നത് പുരുഷന്മാര്‍ക്ക് അഗാധമായ ഒരു സൗഹൃദബന്ധം ഉണ്ടായാല്‍ അത് ഭാര്യാ ഭര്‍തൃബന്ധത്തേക്കാള്‍ ദൃഢമായിരിക്കും എന്നാണ്. പല തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടല്ലോ. ആണും ആണും തമ്മില്‍ ഊഷ്മളമായ സൗഹൃദം, ആണും പെണ്ണും തമ്മില്‍ ബൗദ്ധിക തലത്തിലുള്ള സൗഹൃദം, പെണ്ണും പെണ്ണും തമ്മില്‍ സഹോദരീ നിര്‍വിശേഷമായ സൗഹൃദം, ആണുങ്ങള്‍ തമ്മിലും പെണ്ണുങ്ങള്‍ തമ്മിലും ഉള്ള സ്വവര്‍ഗ്ഗാനുരാഗത്തിലൂന്നിയുള്ള സൗഹൃദം, വിവാഹിതരായ ദമ്പതികളല്ലാത്ത ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിന്റെ വക്കുവരെ എത്തയിട്ടുള്ള സൗഹൃദം, അച്ഛനും മകനും തമ്മിലുള്ള ബഹുമാനത്തിലും വാല്‍സല്യത്തിലും കുതിര്‍ന്ന സൗഹൃദം, അത്രത്തോളം ഇല്ലെങ്കിലും അമ്മയും മകളും തമ്മിലുള്ള സൗഹൃദം … ഇങ്ങനെ പല മേഖലകളിലേക്കും മറ്റു വികാരങ്ങള്‍ക്കപ്പുറം സൗഹൃദം പടര്‍ന്നുകയറാറുണ്ട്. ചിലപ്പോള്‍ സൗഹൃദം മറ്റു വികാരങ്ങളിലേക്ക് വഴിമാറാറുമുണ്ട്. എന്നാല്‍ ഇതൊന്നും ആണും ആണും തമ്മിലുണ്ടാവുന്ന യഥാര്‍ത്ഥമായ സൗഹൃദത്തിന്റെ ഒപ്പം വരില്ല.

(ഗാര്‍ഗിയെയും മൈത്രേയിയേയും പോലെ ബുദ്ധിമതികളായ എന്റെ സ്ത്രീ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കുക. ) സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം ഒരിക്കലും പുരുഷന്മാര്‍ തമ്മിലുള്ള സൗഹൃദം പോലെ ഉറച്ചതും ഋജുവും ആകാറില്ല. കുശുമ്പ്, കുന്നായ്മ, പരദൂഷണം, അസൂയ എന്നിവ സ്തീകള്‍ക്ക് കൂടുതല്‍ ആണല്ലോ. തന്റെ സുഹൃത്തിനുണ്ടാവുന്ന നേട്ടങ്ങളില്‍ എത്ര അടുത്ത കൂട്ടുകാരിയും അസൂയപ്പെടും. എന്നാല്‍ തന്റെ സുഹൃത്തിന്റെ സൗന്ദര്യം, അഥവാ നേട്ടങ്ങള്‍, അഥവാ മറ്റെന്തെങ്കിലും മുന്തിയ ഗുണങ്ങള്‍ എന്നിവയില്‍ ആണ്‍ സുഹൃത്തുക്കള്‍ക്ക് അസൂയക്ക് പകരം ആരാധന ആണ് ഉണ്ടാവാറ്. ആണുങ്ങളുടെ ബാല്യകാലത്തെ സൗഹൃദം ഒരിക്കലും പിരിയുന്നില്ല. ഒരു പക്ഷെ കാലങ്ങളോളം അത് ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന ഒരു വെള്ളക്കെട്ടായി നില്‍ക്കും. പക്ഷെ പിന്നീട് ജീവിതയാത്രയില്‍ ഏതെങ്കിലും കലുങ്കുകളില്‍ വച്ച് ആരെങ്കിലും ആ വെളളക്കെട്ടില്‍ ഒരു ചെറിയ കൈത്തോട് വെട്ടിയാല്‍ സൗഹൃദം ‘ വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴു’കാന്‍ തുടങ്ങും. എന്നാല്‍ സ്ത്രീകള്‍ വിവാഹശേഷം അത്രയ്ക്ക് ഊഷ്മളതയോടെ തന്റെ ബാല്യകാല സൗഹൃദങ്ങള്‍ പുനരുജ്ജീവിപ്പിക്കാറില്ല എന്നാണ് എനിക്കു തോന്നുന്നത്.

സ്ത്രീകളും പുരുഷന്മാരുമായി വളരെ ശക്തമായ സൗഹൃദം രൂപപ്പെടാറുണ്ട്. പക്ഷെ, മഞ്ഞക്കണ്ണട വയ്ക്കാത്ത പൂരുഷന്മാരും വിശാല ഹൃദയരായ സ്ത്രീകളും തമ്മിലേ ഇത്തരം സൗഹൃദങ്ങള്‍ ഉണ്ടാവൂ.. പക്ഷെ ഇത്തരം ദൃഢമായ ബന്ധങ്ങള്‍ അവര്‍ക്ക് വലിയ ഒരാശ്വാസവും അവരുടെ ജീവിതത്തിന് മുല്യം നല്‍കുന്ന വലിയ ഒരു സമ്പത്തും ആയിരിക്കും.
ഒന്നിച്ചു ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും തമ്മില്‍ സൗഹൃദത്തിനപ്പുറത്ത് സഹോദര നിര്‍വിശേഷമായ ബന്ധങ്ങളും ഉണ്ടാകാറുണ്ട്. അത് പലപ്പോഴും പരസ്പരം ഒരു കൈത്താങ്ങായി മാറുകയും ചെയ്യും.

Advertisement

ആണുങ്ങള്‍ തമ്മിലുള്ള സൗഹൃദത്തില്‍ ചിലപ്പോള്‍ മദ്യം ഒരു പ്രധാനഘടകമാകാറുണ്ട്. ഒരു ലാര്‍ജ് ഒഴിച്ചിരുന്നു തുടങ്ങുന്ന സൗഹൃദം ഒരിക്കലും പൊളിയില്ല എന്നാണ് വെപ്പ്. മാത്രമല്ല വല്ലപ്പോഴും ഒന്നിച്ചിരുന്നു ഒരു സ്മാള്‍ അടിച്ചാലേ പല പുരുഷന്മാര്‍ക്കും തന്റെ ഉള്ള് സുഹൃത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കാന്‍ കഴിയൂ.
അമിതമായ മദ്യം കഴിക്കുന്നവരിലാകട്ടെ, സൗഹൃദം അമിത സ്വാതന്ത്ര്യത്തിലേക്കും നയിക്കും. ഈയിടെ പുറത്തിറങ്ങിയ ”സ്പിരിറ്റ് ” എന്ന സിനിമയില്‍ കാണുന്നില്ലേ.. മോഹന്‍ലാലിന്റെ കഥാപാത്രം സമൂഹത്തില്‍ വലിയ നിലയും വിലയും ഉള്ളതാണ്. എന്നാല്‍ അമിത മദ്യപാനം എന്ന അസുഖം ബാധിച്ചവനുമാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവം അറിയുന്ന ആളാണ് ആ വീട്ടില്‍ റിപ്പയറിംഗിനു വരുന്ന പ്ലംബര്‍ മണിയന്‍. അതു കൊണ്ടുതന്നെ സ്വാതന്ത്ര്യമെടുത്ത് അടുക്കളയില്‍ ചെന്ന് ഗ്ലാസെടുത്ത് തന്റെ കൈയിലെ മദ്യക്കുപ്പി തുറന്ന് ഒഴിക്കുന്നു. (വെള്ളം കാണാതെ പ്ലംബര്‍ കക്കൂസിലേക്ക് പോകുന്നതും കക്കൂസിന്റെ ക്ലോസറ്റില്‍ കെട്ടിനില്‍ക്കുന്ന അല്‍പ്പം വെള്ളത്തിലേക്ക് കണ്‍പായിക്കുന്നതും…. ഒരു മുഴുക്കുടിയന്‍ ഏതറ്റം വരെ പോകും എന്നതിന് ഒരു ഉദാഹരണമാക്കാവുന്നതാണ്.) ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന പ്രത്യേക വര്‍ഗ്ഗക്കാരുമായുണ്ടാവുന്ന ആരാധനയില്‍ കുതിര്‍ന്ന സൗഹൃദവും ഇത്തരം അമിതസ്വാന്തന്ത്ര്യത്തിനു വേദിയാവാറുണ്ട്. പ്രസ്തുത സിനിമയില്‍ തന്നെ മോഹന്‍ലാലിന്റെ സൗഹൃദവലയത്തില്‍ പെട്ട ഒരാള്‍ പറയുന്നുണ്ട്. ” ബുദ്ധിജീവി ഇതു വരെ ഒരു വാതിലും ചവിട്ടിപ്പൊളിച്ചിട്ടില്ല. കാരണം അതിനുള്ള ശക്തി ഒരു ബുദ്ധിജീവിക്കുമില്ല. ” എന്നിട്ട് അടുക്കള വാതില്‍ വഴി അകത്തുകയറിയ സൗഹൃദസംഘം, മോഹന്‍ ലാല്‍ മദ്യപിക്കുന്നതില്‍ തല്‍പ്പരനല്ലെന്നു കണ്ട് പെട്ടെന്ന് സ്ഥലം കാലിയാക്കുന്നു. പോകുന്ന പോക്കില്‍ ഒരു ബുദ്ധിജീവി, സ്‌കെച്ച് പേന കൊണ്ട് വെള്ളതേച്ച നല്ല ചുവരില്‍ ‘Liquor is bottled poetry ‘ എന്ന ഉദ്ധരണി എഴുതി വെയ്ക്കുന്നുണ്ട്. ഇതും ഒരു അമിതസ്വാതന്ത്ര്യത്തിന് ഉദാഹരണമാണ്. പ്ലംബര്‍ മണിയനെ പോലെ പരസ്യമായി മദ്യപിക്കുന്നതിനു പകരം ബുദ്ധിജീവി സുഹൃത്ത് തന്റെ ഹൃദയത്തില്‍ ഇത്തരം വാചകങ്ങള്‍ മായ്ക്കാനാവാതെ എഴുതി പിടിപ്പിച്ചുകളയും.

ചില സൗഹൃദങ്ങള്‍ ഉലയുമ്പോള്‍ നമ്മുടെ മനസ്സിലും അതിന്റെ ചലനമുണ്ടാക്കും. ഒരുകാലത്ത് സിനിമയില്‍ വലിയ ഹിററുകള്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണല്ലോ സിദ്ധീഖും, ലാലും. അവര്‍ തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്ത സിനിമയെ സ്‌നേഹിക്കുന്ന പലരിലും ദുഃഖമുണ്ടാക്കി.

ആണുങ്ങള്‍ തമമിലുള്ള ഈ ദൃഢബന്ധം പലപ്പോഴും പ്രണയത്തേക്കാള്‍ തീവ്രമാവാറുണ്ട്. പ്രണയം ഇല്ലാതാവുന്നത് മിക്കപ്പോഴും കാമുകീ കാമുകന്മാര്‍ തന്നെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാവും. എന്നാല്‍ സൗഹൃദങ്ങള്‍ ഇല്ലാതാവുന്നത് മിക്കപ്പോഴും മറ്റുള്ളവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാവാം. പ്രണയികളും, ദമ്പതികളും തെറ്റിപ്പിരിഞ്ഞാല്‍ പിന്നെയൊരു പുനരൈക്യത്തിന് സാധ്യതയില്ലാത്ത വിധം ശത്രുക്കളായി മാറുന്നു. എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ തെറ്റിദ്ധാരണ മാറിയാല്‍ വീണ്ടും ഒന്നിക്കുന്നു.
‘ ഇതില്‍ ഉള്ളത് മറ്റെവിടെയും കാണും. എന്നാല്‍ ഇതിലില്ലാത്തത് എവിടെയും കാണില്ല ‘ എന്ന് മഹാഭാരതം. ആണുങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ദൃഢബന്ധത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ദുര്യോധനനും കര്‍ണനും തമമിലുള്ള ബന്ധം. അപമാനത്തില്‍ നിന്ന് രക്ഷിച്ചയാളെ ഒരു സുഹൃത്ത് ഒരിക്കലും മറക്കില്ല. പാണ്ഡവന്‍മാര്‍ സൂതപുത്രനെന്ന് വിളിച്ച് കളിയാക്കിയപ്പോള്‍ സുഹൃത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു രാജ്യം തന്നെ ദാനം ചെയ്തു ദുര്യോധനന്‍. പിന്നീട് യുദ്ധം അനിവാര്യമായ സമയത്ത് കുന്തീദേവി ഒറ്റയ്ക്ക് കര്‍ണനെ ചെന്ന് കണ്ട് തന്റെ മൂത്തമകനാണ് നീ എന്നു വെളിപ്പെടുത്തുകയും അതിനാല്‍ പാണ്ഡവന്മാരുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോളും കര്‍ണന്‍ രക്തബന്ധത്തേക്കാള്‍ സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കിയത്.

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമ ഞാന്‍ രണ്ടുതവണയേ കണ്ടിട്ടുള്ളൂ.. പക്ഷേ അതിലെ ഓരോ രംഗവും പല സന്ദര്‍ഭങ്ങളിലും എന്റെ മനസ്സിലേക്കു വരും.. ആ സിനിമയില്‍ കഥാസന്ദര്‍ഭങ്ങളാകുന്ന മുത്തുകള്‍ കോര്‍ത്തിരിക്കുന്നത് സൗഹൃദം എന്ന ചരടിലാണല്ലോ.

Advertisement

 245 total views,  1 views today

Advertisement
Entertainment50 mins ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment1 hour ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment1 hour ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health2 hours ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment2 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment4 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment4 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge7 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment8 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment8 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment9 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment23 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »