എട്ടു മാവോയിസ്റ്റുകളെ പോലീസ് പിടികൂടി – പിടികൂടിയതില്‍ 3 സ്ത്രീകളും..

186

mavoist

ബീഹാറില്‍ ആണ് മാവോയിസ്റ്റുകലെ പിടികൂടിയത്. ബീഹാര്‍ മുസാഫര്‍ നഗറിലെ വനത്തിനോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തില്‍ നിന്നാണ് മൂന്ന്‍ സ്ത്രാകള്‍ അടക്കം എട്ട് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്, ആയുധ കടത്തുമായി ബന്ധപ്പെട്ട് നാട്ടില്‍ എത്തിയതായിരുന്നു സംഘം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നത്.

മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരങ്ങളും പോലീസ് പിടിച്ചെടുത്തു. 8 ഡിറ്റനേറ്ററുകളും, ഇലക്ട്രിക് വയറുകളും, ക്യാമറയും ഒരു നാടന്‍ തോക്കും രണ്ടു വെടിയുണ്ടയും പോലീസ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ക്യാമറയിലേയും ഇവരില്‍ നിന്നും പിടിച്ചെടുത്ത രേഖകളിലേയും വിവരങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisements