Featured
എത്തിയോസ്റ്റോമ ഒബാമ എന്ന പേരില്‍ മീനും !
എത്തിയോസ്റ്റോമ ഒബാമ- അതെ! രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാക്ഷാല്‍ ഒബാമ തന്നെയാണ് ഈ പേരിലെ ഒബാമയും ..പക്ഷെ ചെറിയൊരു ട്വിസ്റ്റ് , ഈ ‘ഒബാമ’ സ്പാന്ഗ്ള്ട് ഡാര്‍ട്ടര്‍ എന്ന ഒരു മീനാണെന്നുമാത്രം !!
142 total views

എത്തിയോസ്റ്റോമ ഒബാമ- അതെ! രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാക്ഷാല്‍ ഒബാമ തന്നെയാണ് ഈ പേരിലെ ഒബാമയും ..പക്ഷെ ചെറിയൊരു ട്വിസ്റ്റ് , ഈ ‘ഒബാമ’ സ്പാന്ഗ്ള്ട് ഡാര്‍ട്ടര്‍ എന്ന ഒരു മീനാണെന്നുമാത്രം !!
തീര്‍ന്നില്ല..എത്തിയോസ്റ്റോമ ടെഡിറൂസ് വെല്‍റ്റ് (Highland darter),എത്തിയോസ്റ്റോമ ജിമ്മി കാര്‍ട്ടര്‍ (Bluegrass darter), എത്തിയോസ്റ്റോമ ക്ലിന്റന്() (Beaded darter), എത്തിയോസ്റ്റോമ ഗോര്‍ (Cumberland darter), എന്നിവരും ഉണ്ട് ഈ പട്ടികയില്‍ ! നോര്‍ത്ത് അമേരിക്കയിലെ നദികളുടെ കൈവഴികളില്‍നിന്നും കണ്ടെത്തിയ ‘പെര്‍ച്ച്’ ശുദ്ധജലമത്സ്യകുടുംബത്തിലെ കുഞ്ഞന്‍ അംഗങ്ങളായ ‘ഡാര്‍ട്ടേഴ്സ്’ന്റെ അഞ്ച് ഇനം പുതിയ മത്സ്യങ്ങള്‍ക്കാണ് ഇനിമുതല്‍ അമേരിക്കയുടെ പ്രസിഡണ്ടുമാരുടെയും വൈസ് പ്രസിഡന്റിന്റെയും പേരില്‍ അറിയപ്പെടാനുള്ള യോഗം !

എത്തിയോസ്റ്റോമ ഗോര്‍ ,എത്തിയോസ്റ്റോമ ടെഡിറൂസ് വെല്‍റ്റ് , എത്തിയോസ്റ്റോമ ജിമ്മി കാര്‍ട്ടര്‍ , എത്തിയോസ്റ്റോമ ക്ലിന്റന്()
വേഗമാര്‍ന്ന നീരൊഴുക്കിലെ ചെളിയുടെയും പാറക്കഷണങ്ങളുടെയും അടിയില്‍ പെട്ടെന്ന് ഒളിക്കാന്‍ കഴിവുള്ള‘ഡാര്‍ട്ടേഴ്സ്’ ഒരു മഴവില്ല് പോലെ മനോഹരമാണ്. ആണ്‍മത്സ്യങ്ങള്‍ ഓറഞ്ച് നിറത്തില്‍ പ്രകാശമേറിയവയാണ്. നീല , ഓറഞ്ച് എന്നീ നിറങ്ങളോടു കൂടിയ ഇവയുടെ മുഖത്ത് നീല നിറത്തിലുള്ള മനോഹരമായ കുത്തുകളും വരകളും ദൃശ്യമാണ്. ‘പെര്‍ച്ച്’ കുടുംബത്തിലെ കുഞ്ഞന്‍ അംഗങ്ങളായ ഇവരിലെ ആണ്‍മത്സ്യങ്ങള്‍ക്ക് 48 മില്ലിമീറ്ററും പെണ്‍മത്സ്യങ്ങള്‍ക്ക് 43 മില്ലിമീറ്ററും വലുപ്പം വരും.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഗോളവീക്ഷണമാണ് മത്സ്യത്തിന് ഒബാമയുടെ പേരിടാന്‍ കാരണമായതെന്ന് ശാസ്ത്രജ്ഞരായ സ്റ്റീവ് ലേമാനും റിക്ക് മയ്ടെനും പറയുന്നു…
ഡാര്‍ട്ടര്‍ കുടുംബത്തില്‍പ്പെട്ട 200ഓളം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് .ഇവയില്‍ മിക്കവയും കാണപ്പെടുന്നത് അമേരിക്കയിലെ ടെന്നെസി, അലബാമ എന്നീ സ്ഥലങ്ങളിലാണ്
.
143 total views, 1 views today