എത്ര കണ്ടാലും മതി വരാത്ത സച്ചിന്റെ ചില പരസ്യവീഡിയോകള്‍

201

shahrukh-and-sachin-smiling-photo-shoot-pepsi-ad

പ്രമുഖ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡാറാക്കാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന പേര് സച്ചിന്‍ ടെണ്ടുല്‍ക്കറുടേതായിരുന്നു. സാധാരണക്കാരന്റെ മനസ്സിനെ ഇത്രത്തോളം ആഴത്തില്‍ സ്വാധീനിക്കാന്‍ മറ്റാരുമില്ലെന്നതാണ് സത്യം. സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയ നിരവധി പരസ്യങ്ങളില്‍ സച്ചിനെ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച ചില പരസ്യങ്ങള്‍ നമുക്ക് കണ്ടു നോക്കാം.

പെപ്‌സി കിട്ടാനായി ഷാരൂഖ് ഖാന്‍ സച്ചിന്റെ വേഷം കെട്ടി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ്ങ് റൂമിലെത്തുകയും ഒടുവില്‍ ബാറ്റ് ചെയ്യാനായി ഗ്രൌണ്ടിലിറങ്ങാന്‍ നിര്‍ബന്ധിതനായി തീരുകയും ചെയ്യുന്നു. ഒടുവില്‍ യഥാര്‍ത്ഥ സച്ചിന്റെ മുന്നില്‍ ഡ്യൂപ്ലിക്കേറ്റ് സച്ചിന്‍ പിടിക്കപ്പെടുന്ന, എത്ര കണ്ടാലും മതി വരാത്ത മനോഹരമായ പരസ്യം.

കപില്‍ ദേവിനോടൊപ്പമുള്ള ബൂസ്റ്റിന്റെ പരസ്യം. ബൂസ്റ്റ് ഈസ് ദ് സീക്രട്ട് ഓഫ് മൈ എനര്‍ജി എന്ന പ്രശസ്തമായ വാചകം ഈ പരസ്യത്തിലാണ്.

കാള്‍ ഹൂപ്പറുടെയും ഷെയ്ന്‍ വോണിന്റെയും കൂടെയുള്ള മറ്റൊരു രസകരമായ പരസ്യം

റിനോള്‍ഡ്‌സ് പെനിന്റെ പരസ്യത്തിലെ സച്ചിന്‍

അമിതാഭ് ബച്ചനോടൊപ്പം പെപ്‌സിയുടെ മറ്റൊരു പരസ്യത്തില്‍  

യേ ദില്‍ മാംഗേ മോര്‍ : സച്ചിന്റെ സാന്നിധ്യത്താല്‍ പ്രശസ്തമായ ഒരു പരസ്യം കൂടി