Featured
എനിക്കറിയില്ല
എന്റെ അറിവ് ശരിയാണോ എന്നെനിക്കറിയില്ല !
ഒരു സാമൂഹ്യ സ്നേഹി ആവണമെങ്കില്‍ രാഷ്ട്രീയബോധം വേണമെന്ന് പലരും എന്നെ ധരിപ്പിച്ചു. പഴയ വിപ്ലവകാരികളെയും ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റു വ്യക്തികളെയും കുറിച്ച് കൂടുതലൊന്നും ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രസേവനം കൊണ്ട് നമ്മുടെ നേതാക്കള്‍ ഉദ്ദേശിക്കുന്നത് സത്ഭരണമോ അതോ സംഭരണമോ എന്നെനിക്കറിയില്ല !
നമ്മുടെ മഹത്തായ ജനാധിപത്യ സമ്പ്രദായത്തിന്റെ തിരഞ്ഞെടുപ്പില്‍ എന്റെ വോട്ടും വിലയേറിയതാണ് പക്ഷേ,
ഒരു ഭാഗത്ത് ഭീതിപ്പെടുത്തുന്ന അരുംകൊലകളും അനുയായികള്‍ക്ക് ‘രക്ത സാക്ഷി’ പട്ടം വാങ്ങികൊടുക്കുന്ന കപട നേതാക്കളും, മറുഭാഗത്ത് പട്ടിണിപ്പാവങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും വന്‍ അഴിമതികളും വിദേശ പര്യടനങ്ങളും നടത്തി രാജ്യത്തെ തന്നെ വില്ക്കുന്നവര്, എല്ലാറ്റിനും പുറമെ വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍. യഥാര്‍ത്തത്തില്‍ ആന്തരികമായി ഇവരെല്ലാം ഒന്നുതന്നെയല്ലേ! പണം തന്നെയല്ലേ ഇവരെയെല്ലാം നയിക്കുന്നത് എനിക്കറിയില്ല !
ഒരു യൌവ്വനം മുഴുവന്‍ ഇവര്‍ക്കുവേണ്ടി കൊടിപിടിക്കുകയും വിഭാഗീയതയില്‍ പോരടിക്കുകയും ചെയ്യുന്നവര്‍, ഇവര്‍ക്കു നല്ലൊരു ജീവിതം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞോ! മറ്റുള്ളവരെ ജീവിപ്പിച്ചോ! സമാധാനം കൈവരിച്ചോ! എനിക്കറിയില്ല!
എന്റെ ധാരണകളെ ഇത്തരത്തില്‍ ഒരെഴുത്തിലേക്ക് എത്തിച്ച മാധ്യമങ്ങള്‍ അവരുടെ ധര്‍മ്മം നിറവേറ്റിയോ!
സേവനം കൈമുതലാക്കുകയും നിഷ്പക്ഷമായി ചിന്തിക്കുകയും അധികാരം മോഹിക്കാതിരിക്കുകയും ചെയ്യുന്നവരെ ഞാന്‍ വിജയിപ്പിക്കാം, എന്നാല്‍ നാളെ അവരും നമ്മെ വഞ്ചിക്കുമോ എന്നെനിക്കറിയില്ല!
ഇനി ഞാന്‍ എങ്ങനെ സാമൂഹ്യസ്നേഹി ആവും, ഏതു പാര്‍ട്ടിയില്‍ വിശ്വസിക്കണം എന്നെനിക്കറിയില്ല!
എന്ന്
പൗരനാണോ എന്നെനിക്കറിയില്ല .
71 total views

72 total views, 1 views today