fbpx
Connect with us

Featured

എനിക്കൊരു രക്ഷാകവചം തരൂ.

പടിഞ്ഞാറന്‍ കാറ്റിനു മരണത്തിന്‍റെ മണം.
ശവക്കൂനകള്‍ക്കുമേല്‍ സാമ്രാജ്യം പണിതവര്‍
ഹിറ്റ്ലര്‍ ,മുസ്സോളിനി ,സ്റ്റാലിന്‍
ഇദിഅമീന്‍, ബുഷ്‌, സദ്ധാം
മെലോസവിച്, ഷാരോണ്‍

 139 total views

Published

on

പടിഞ്ഞാറന്‍ കാറ്റിനു മരണത്തിന്‍റെ മണം.
ശവക്കൂനകള്‍ക്കുമേല്‍ സാമ്രാജ്യം പണിതവര്‍
ഹിറ്റ്ലര്‍ ,മുസ്സോളിനി ,സ്റ്റാലിന്‍
ഇദിഅമീന്‍, ബുഷ്‌, സദ്ധാം
മെലോസവിച്, ഷാരോണ്‍

ചരിത്ര ഭൂമിയിലെ ചോരപ്പുഴകള്‍
ഹിരോഷിമ ,നാഗസാക്കി
ജര്‍മനി, കൊസാവോ,
ഇറാക്ക്, പലസ്തീന്‍,
അഫ്ഘാനിസ്ഥാന്‍.
ലിറ്റില്‍ബോയ് മരണ താണ്ടവമാടിയപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പൊട്ടിക്കരഞ്ഞു.
പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ ബുദ്ധന്‍ “ചിരിച്ചു” ?.
ചരിത്രത്തിന്‍റെ വിരോധാഭാസം.
കൂട്ടക്കൊലകളും വര്‍ഗ്ഗീയ കലാപങ്ങളും.
ശിഥിലമായ അയല്‍ രാജ്യങ്ങള്‍

ജാലക പഴുതിലൂടെ വീശിയ കാറ്റില്‍ വീണ്ടും അശാന്തിയുടെ പൊടിപടലങ്ങള്‍.
ചരിത്രം ചരിത്രത്തിനു വേണ്ടി മാത്രമായി കാണുന്ന വിഡ്ഢികളുടെ-
ബോധമണ്ടലത്തില്‍ പിന്നെയും ശത്രുസംഹാര താണ്ടവം.
അവരുടെ ആയുധപ്പുരകളില്‍ നരബലി പീഠങ്ങള്‍

തീവണ്ടിക്കുള്ളിലെ കരിഞ്ഞ മനുഷ്യമാംസത്തിന്‍റെ രൂക്ഷഗന്ധം.
ചുട്ടെരിച്ച പാതിരിയുടെയും മക്കളുടെയും ആര്‍ത്തനാദങ്ങള്‍.
മത്സ്യബന്ധന ബോട്ടുകളില്‍നിന്ന് ഉയരുന്ന കൊലവിളികള്‍..
ബേക്കറിയുടെ അടുപ്പില്‍ മനുഷ്യമാംസം കത്തിച്ചു പോരാളികളുടെ വിജയഭേരി.
ശൂലത്തില്‍ കുരുങ്ങിയ ചോരക്കുഞ്ഞിന്‍റെ ദീനരോദനം.
അതിര്‍ത്തി സൈന്യത്തിന്‍റെ തോക്കിന്‍ കുഴലില്‍ രാജ്യ ദ്രോഹിയുടെ നിലവിളി.

അന്തരീക്ഷത്തില്‍ സ്ഫോടനങ്ങളുടെ പ്രകംബനങ്ങള്‍.
കോയമ്പത്തൂര്‍, മാറാട്,
മാലെഗാവ്, ഗോധ്ര,
ഗുജറാത്ത്, മക്ക മസ്ജിദ്,
താജ്, ബംഗലൂര്,
ഇന്ത്യുടെ ഭൂപടത്തില്‍ ചോരപ്പാടുകള്‍. എന്‍റെ തല പെരുക്കുന്നു.

Advertisementഞാന്‍ ജാലകം അടച്ചു.
ചരിത്ര പുസ്തകത്തിന്‍റെ താളുകളില്‍ ചതഞ്ഞുപോയ ശാന്തിമന്ത്രങ്ങള്‍.
യേശു, നബി,
കൃഷ്ണന്‍, ബുദ്ധന്‍.
ഇല്ല എവിടെയും അശാന്തമായി ഒന്നും കണ്ടില്ല.
പിന്നെ ഈ പിഴവുകള്‍ ??
ഹോ…പിന്നെയും ആശയക്കുഴപ്പം.

പള്ളികളിളിലും അമ്പലങ്ങളിലും വേദഗ്രന്ഥങ്ങള്‍ ധാരാളം.
അമ്പലങ്ങള്‍ പൊളിക്കാന്‍,
പള്ളികള്‍ പൊളിക്കാന്‍,
ബുദ്ധ വിഹാരങ്ങള്‍ പൊളിച്ചു മാറ്റാന്‍,
സഹോദരന്‍റെ ജീവനെടുക്കാന്‍
ഒന്നിനും ഒരു വേദഗ്രന്ഥത്തിലും പഴുതുകള്‍ കണ്ടെത്താനായില്ല.
എന്നിട്ടും അരുതാത്തത് സംഭവിക്കുന്നു.
ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍.
ദൈവം സ്നേഹമെന്ന് ഒരു കൂട്ടര്‍,
ദൈവം സമാധാനമാണെന്ന് മറ്റൊരു കൂട്ടര്‍.
ദൈവം ഇതൊക്കെ ആയിട്ടും ദൈവത്തിന്‍റെ പേര് പറഞ്ഞു
എന്തുകൊണ്ട് മനുഷ്യര്‍ കലാപം വിതക്കുന്നു.

ഉത്തരം അന്വേഷിച്ച എന്‍റെ നേര്‍ക്ക്‌ പാഞ്ഞടുത്തവരുടെ
കൈകളില്‍ ഞാന്‍ വേദഗ്രന്ഥങ്ങള്‍ കണ്ടില്ല.
അവരുടെ കണ്ണുകളില്‍ മതങ്ങളുടെ വെളിച്ചമുണ്ടായിരുന്നില്ല.
അവരുടെ ചോരക്കു മരണത്തിന്‍റെ മനംമടുപ്പിക്കുന്ന ഗന്ധം..

പരസ്പരം ആക്രമിക്കാന്‍ പറയുന്ന ഒരു വേദഗ്രന്ഥം
കാണിച്ചുതരാന്‍ ഞാനാവശ്യപ്പെട്ടു. അവരെന്നെ ആട്ടിയോടിച്ചു.
അവര്‍ മതങ്ങളെ ഹൈജാക്ക് ചെയ്തു ഉടമപ്പെടുത്തിയവര്‍.
അധര്‍മ്മം വിതച്ചു മതങ്ങളുടെ മാനവികതയെ ചോദ്യം ചെയ്യുന്നവര്‍.
അവരുടെ കരുത്തിനു മുമ്പില്‍ മതങ്ങള്‍ തോല്‍ക്കുമോ.
ഇരുളില്‍ അവര്‍ ശക്തി പ്രാപിക്കുകയാണ്. ഞാന്‍ ഭയപ്പെടുന്നു.

Advertisementഞാന്‍ നഗരക്കാഴ്ചകള്‍ കാണാനിറങ്ങി

നാല്‍ക്കവലയില്‍ കാക്കക്കാഷ്ടം നിറഞ്ഞ ഗാന്ധിപ്രതിമ.
അരികില്‍ നാഥൂറാം ഗോധ്സേയെ ആദരിക്കുന്നവരുടെ ആരവങ്ങള്‍.
താജ്മഹലിന്‍റെ താഴികക്കുടങ്ങളില്‍ ശില്പിയുടെ അറ്റുപോയ കൈപ്പത്തി.
കള്ള സ്വാമിമാരുടെ ആശ്രമങ്ങളില്‍ ദേവപ്രീതിക്ക് ദേവദാസിമാരുടെ പുനര്‍ജനി.
ഭര്‍ത്താവിന്‍റെ ആത്മഹത്യക്ക് കൂട്ട് പോകേണ്ടി വരുന്നു
നിര്‍ഭാഗ്യവതികളിലൂടെ പിന്നെയും തുടരുന്ന സതി.

ഒരുജാതി ഒരുമതം ഒരുദൈവം.
ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമക്ക് താഴെ ജാതിക്കോമരങ്ങളുടെ പോര്‍വിളി.
ഗുരുവിനെ സ്വന്തമാക്കിയ മുതലാളിയുടെ ജയ് വിളി.

ഇരുളില്‍ അഭിസാരികയുടെ മടിക്കുത്തഴിക്കുന്ന യുവബാല്യം.
ബാലികയുടെ കന്യകത്വത്തിനു വിലപേശുന്ന മേലാളന്‍മാര്‍. .
ഈടിപ്പസിന്‍റെ പിന്‍ഗാമികള്‍.
കൊല്ലന്‍റെ ആലയില്‍ കൊലക്കത്തി പണിയിയുന്ന നിയമപാലകന്‍.
പിഞ്ചു കുഞ്ഞിനെ വിറ്റുകിട്ടിയതു കള്ളനോട്ടെന്നു വിലപിക്കുന്ന അമ്മ.

Advertisementകൊടുങ്കാറ്റു നിലച്ചു. കലാപം ഒടുങ്ങി. തെരുവ് ശാന്തമാണ്‌.
പിന്നെയും പുതിയ വിശേഷങ്ങള്‍

കളി ജയിപ്പിക്കാന്‍ നീരാളിക്ക് കൈക്കൂലി.
ദേവി പ്രീതിക്കായി ചോരക്കുഞ്ഞിനു നരബലി.
ചതുരപ്പലകയില്‍ പെന്‍ഡുലം കറക്കി പ്രേതങ്ങളെ വരുത്തി-
നിലവിളിക്കുന്ന ശാസ്ത്ര വിദ്യാര്‍ഥിനികള്‍.
സര്‍ക്കാര്‍ ഓഫീസില്‍ വിഘ്നങ്ങള്‍ ഒഴിയാന്‍ രാത്രി പൂജ.
റോക്കറ്റ് വിക്ഷേപിക്കാന്‍ രാഹുകാലം നോക്കുന്ന ശാസ്ത്ര ലോകം.

ഹോ..!!!!!!!!!…….. എന്‍റെ സമനില തെറ്റുന്നു,
ചരിത്രപുസ്തകത്തിന്‍റെ താളുകളില്‍ വീണ്ടും വീണ്ടും പരതി.
ഇന്നലയുടെ ഇടനാഴികകളില്‍ കാലം ഉപേഷിച്ച മയില്‍കുറ്റികള്‍
ഗലീലിയോ, സോക്രട്ടീസ്
ആര്‍ക്മെടീസ്, ന്യൂട്ടന്‍,
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍,
ലൂയി പാസ്റ്റര്‍
ചാള്‍സ് ട്രോവിന്‍
തോമസ്‌ ആല്‍വ എടിസിന്‍, പിന്നെയും നീളുന്ന നിര………..

പിന്നോട്ട് തിരിയുന്ന നാഴികമണിയുടെ ചിലമ്പിച്ച ശബ്ദം.
സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നുവോ….???
അതോ ഞാന്‍ സ്വപ്നം കാണുകയാണോ.
എനിക്കൊരു രക്ഷാകവചം തരൂ..

Advertisement————————————————————–
(ഇത് കവിതയല്ല – ചില സമകാലിക ചിന്തകള്‍ മാത്രം).
————————————————————-

 140 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment5 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment5 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment6 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment6 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement