new

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു പേന തൊടാത്ത ആളാണ് ഞാന്‍, ഒരു ചെറിയ കവിത പോലും എഴുതിയ പരിചയവും എനികില്ല, വളരെ പരിമിതം ആയ ഓണ്‍ലൈന്‍ അറിവുകള്‍ മാത്രമാണ് ഉള്ളത് ,അതില്‍ കൂടുതല്‍ ഞാന്‍ എന്നെ പറ്റി എന്ത് പറഞ്ഞാലും അത് എന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം തന്നെ.. കൂടുതല്‍ ആമുഖങ്ങള്‍ ഇല്ല

ക്ഷമികണം എനിക്ക് പേരില്ല, ചേച്ചി എന്ന് വിളിക്കാന്‍ മാത്രം പ്രായം ഇല്ല, സ്വദേശം കോട്ടയത്ത്, വളര്‍ന്നത് മസ്‌കറ്റില്‍ ആണ്, അപ്പ തരകെടില്ലാത്ത ഉദ്യോഗസ്ഥന്‍ ആയിരുന്നു വളര്‍ന്നതും പഠിച്ചതും ഒക്കെ അവിടെ തന്നെ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരും, അവിടെ എല്ലാരും ഉണ്ട് പക്ഷെ ഒരു കസിന്‍സുമായി അടുപ്പം അല്ല, എന്നെ വല്യ ജാഡക്കാരി ആണെന്ന് പറഞ്ഞു മാറ്റി നിര്‍ത്തും, എനിക്ക് കൂടുതലും ഹിന്ദി ഫ്രണ്ട്‌സ് ആയിരുന്നു , മലയാളം അകെ പഠിച്ചത് വല്യമ്മ (grandmother) അവിടെ വന്നു നിന്ന കാലത്താണ്..

അപ്പോള്‍ അങ്ങനെ എല്ലാം നന്നായി പോകുകയായിരുന്നു, പഠിക്കുന്ന കാലത്ത് തൊട്ടേ ബോയ് ഫ്രണ്ട് ഒക്കെ ഉണ്ട്, അതില്‍ വല്യ കാര്യവും ഇല്ല എല്ലാം സ്വാഭാവികം മാത്രം, 8 തരത്തില്‍ പഠികുമ്പോള്‍ ഒരു പഞ്ചാബി ചെക്കന്‍ ആണ് ആദ്യമായി എന്നോട് കൂടുതല്‍ അടുകുന്നത്, എന്തോ അപ്പോള്‍ ഒക്കെ കണ്ടു കൂട്ടിയിരുന്ന ഹിന്ദി സിനിമകളുടെ ഒരു ഇന്ഫ്‌ലുവന്‍സ് മൂലം ആവണം ആദ്യത്തെ ചുംബനം ഉണ്ടായത്… ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തമാശ തോന്നും, ട്യൂഷന്‍ ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഉള്ള സൈഡില്‍ വച്ച് നിരവതി തവണ ചുംബിക്കുമായിരുന്നു ഞങ്ങള്‍… പിന്നെ എപ്പോളോ തമ്മില്‍ അകന്നു കാലങ്ങള്‍ കഴിഞ്ഞു 12ആം ക്ലാസ് എനിക്ക് പല ബോയ് ഫ്രണ്ട് വന്നു പോയി, പലരും ഒരുപാട് അടുത്ത് പെരുമാറി, എനിക്ക് എല്ലാം സത്യം ആണ്, എല്ലാവരും നല്ലതാണ്എന്ന് തോന്നല്‍ ആയിരുന്നു, ഞാന്‍ ഒരു മണ്ടി ആയിരുന്നു, എന്നാലും 12 ക്ലാസ്സ് വരെ കാര്യം അയ പ്രശ്‌നങ്ങള്‍ ഇല്ലാതെ പോയി,

നാട്ടിലേക് ഉള്ള വരവായിരുന്നു പ്രധാനം, നഴ്‌സിംഗ് ആയിരുന്നു മനസ്സില്‍, ഇഷ്ട്ടതോടെ തന്നെ ആണ് തമിഴ് നാട്ടില്‍ അഡ്മിഷന്‍ എടുത്തത് എന്റെ ലോകം മാറുകയായിരുന്നു, സ്വതന്ത്രം, ഹോസ്റ്റല്‍ മുറിയിലെ പുതിയ കൂട്ടുകാര്‍, പുതിയ ലോകം വളരെ സന്തോഷം അയിരുന്നു. അടിച്ചു പൊളി കാരക്റ്റര്‍ അല്ലാത്തതിനാല്‍, എനിക്ക് പറ്റിയ സ്ഥലം, പിന്നെ അങ്ങോടു ഉള്ള എന്റെ ജീവിതം ഓരോ ദിവസങ്ങളും മാറുകയായിരുന്നു, ആണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു ഞങ്ങളുടെ കോളേജില്‍, പക്ഷെ അതെ കോമ്പൌണ്ടില്‍ തന്നെ ‘dual degree’ അങ്ങനെ എന്തോ ഒരു കോഴ്‌സ് ഉണ്ടായിരുന്നു 90% മലയാളി ആണ്‍ കുട്ടികള്‍ ആയിരുന്നു അവിടെ… എന്റെ ആണ്‍ കുട്ടികളോടുള്ള സമീപനം പല കൂട്ടുകാരികളും പറഞ്ഞിട്ടുണ്ട്, ഞാന്‍ വളരെ ഓപ്പണ്‍ ആണ്, ഞാന്‍ കണ്ടിടുള്ളവര്‍ എല്ലാം നല്ലവരാണ്, അപ്പയും, അമ്മയും. അനിയനും ഞാനും മാത്രം ഉള്ള ലോകം നന്മ മാത്രം നിറഞ്ഞതായിരുന്നു. ഈവന്‍ ഞാന്‍ പരിചയപ്പെട്ടട്ട എന്റെ സ്‌കൂള്‍ ആണ്‍കുട്ടികളും ഒരു പരിധി വരെ സൊ സ്വീറ്റ് ആന്‍ഡ് കെയര്‍. പക്ഷെ ഞാന്‍ ഈ കണ്ടത് അല്ല ലോകം എന്ന് പിന്നീട് അങ്ങോട്ട് മനസിലാക്കുകയയിരുനു, എല്ലാം വിസ്തരിച്ചു തന്നെ പറയാം, ഞാന്‍ പറയാന്‍ പോക്കുന്നത് ‘ഞാന്‍ എന്നാ പെണ്‍കുട്ടി’ ഫെയ്‌സ് ചെയ്ത സാഹചര്യങ്ങളുടെ മാനസിക കാര്യങ്ങള്‍ ആണ് അല്ലാതെ ഒരു മസാല സിനിമയുടെ കഥ പറയാന്‍ എന്നെ കിട്ടില്ല, വഴി പിഴച്ചവള്‍ , വേശ്യ എന്നൊക്കെ സമൂഹം വിളിക്കുന്ന പലരുടെയും പിന്നാമ്പുറ കഥകള്‍ നാം ആരും അന്വേഷികാറില്ല, ഒരു നേരത്തെ അന്നത്തിനു വേണ്ടി ശരിരം വില്കുന്നവര്‍ എന്ന് പറഞ്ഞു വെള്ള പൂശാന്‍ നോക്കുന്നതല്ല, ചിലപ്പോള്‍ തെറ്റ് പറ്റിയിട്ടുണ്ടാകും, പക്ഷെ അതില്‍ നിന്ന് കയറി വരന്‍ നോക്കുന്നവരെ ഒരിക്കലും ആരും സഹായിക്കാറില്ല .. അങ്ങനെ കൂവി വിളികള്‍ക്കും, കളിയാക്കലുകള്‍ക്കും, തുറിച്ചു നോട്ടങ്ങള്‍ക്കും നടുവിലൂടെ നടന്ന , ആത്മഹത്യ വരെ ഇറങ്ങി പുറപെട്ട ഒരു പെണ്ണിന്റെ മാനസിക ചിന്തകളാണ് ഞാന്‍ എഴുതാന്‍ പോകുന്നത്, ഞാന്‍ ഇതിനെ വിളിക്കും ‘ ഇരുളില്‍ നിന്ന് ഇരുളിലേക്’

നൂറായിരം ഭംഗി വാക്കുകള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.., അനുകമ്പയും വേണ്ട.. നാളെ നിങ്ങളുടെ മുന്നിലൂടെയും എന്നെ പോലെ പലരും നടന്നു നീങ്ങുന്നുണ്ടാകും .. ദയവായി തങ്ങളുടെ കപട സദാചാരം കൊണ്ട് മുറിവേല്‍പ്പിപ്പിക്കരുത്.

പറ്റുന്നിടത്തോളം വേഗം തുടര്‍ച്ച എഴുതുന്നതാണ്, കാത്തിരിക്കുക .. എനിക്ക് പേരില്ല

You May Also Like

ഓമന തിങ്കള്‍ കിടാവോ – ഒരു ഓര്‍മ്മ പുതുക്കല്‍

നമ്മള്‍ മലയാളികള്‍ പൊതുവെ ഇങ്ങനെയാണ്, മഹത്തായ നമ്മുടെ പൈതൃകവും, പോയ തലമുറ നമുക്ക് സമ്മാനിച്ച വിലപ്പെട്ട പലതും ഓര്‍ത്തെടുക്കാന്‍ ഒരു വിവാദം ഉണ്ടാകണം എന്ന അവസ്ഥയാണ്. ഇരയിമ്മന്‍ തമ്പി നമുക്ക് സമ്മാനിച്ച മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ട് വീണ്ടും ഓര്‍ത്തെടുക്കാന്‍ ഒരു ‘ഓസ്‌കാര്‍’ വിവാദം വേണ്ടി വന്നു.

സായാഹ്നത്തില്‍ – രഞ്ജിത്ത് തവനൂര്‍

പിന്നെയവള്‍ വളരെ ശ്രദ്ധിച്ചേ എല്ലാകാര്യങ്ങളും ചെയ്തിരുന്നുളളൂ… കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വളരെ താല്പര്യത്തോടെ വായിക്കുന്നത് ഞാന്‍ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.

മുഗൾ കാലഘട്ടത്തിലെ സൂഫി കവയിത്രി: – സെബ്-ഉൻ-നിസ

മുഗൾ കാലഘട്ടത്തിലെ സാഹിത്യ മുന്നേറ്റത്തിൽ രാജകീയ മുഗൾ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. മുഗൾ കാലഘട്ടം അവരുടെ രചനകളുടെ സംഭാവനയാൽ അടയാളപ്പെടുത്തുന്നു.

A REVENGE, OF A SOLDIER (5 ) – ബൈജു ജോര്‍ജ്ജ്

വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവിനെ ലാളിക്കുന്ന സ്‌നേഹത്തോടെ ..; താന്‍ അവളെ കൊരിയെടുത്തുകൊണ്ട് പള്ളിയറയിലേക്ക് കടക്കുന്നു …!..,