fbpx
Connect with us

എന്താണ് എം ബി എ? എന്തിനാണ് എം ബി എ?

ഈ ലേഖനം എഴുതാന്‍ ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. എങ്കിലും ഒരു എം ബി എ ക്കാരന്‍ എന്ന നിലക്ക് ഇതെഴുതേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കാരണം, ഭൂലോകത്തില്‍ തന്നെ വന്ന മറ്റൊരു ലേഖനം എം ബി എ ക്കാരെ വളരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടു. എന്‍റെ ഈ ലേഖനം അപ്പ്രൂവ് ചെയ്തിട്ട് വേണം ഇതിന്‍റെ ലിങ്ക് എന്നെ ‘എടൊ’ എന്ന് അഭിസംബോധന ചെയ്ത ആ മഹാന്‍റെ കമന്റ്‌ ബോക്സില്‍ കൊണ്ടിടാന്‍… എം ബി എ പാസ്സായാല്‍ പിന്നൊന്നും വേണ്ട എന്ന ആ കാലം പോയി. എം ബി എ എന്ന് കേള്‍ക്കുമ്പോഴേ കമഴ്ന്നടിച്ചു വീണിരുന്ന ആ കാലവുമല്ല എന്നറിയാം.

 425 total views

Published

on

ഈ ലേഖനം എഴുതാന്‍ ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. എങ്കിലും ഒരു എം ബി  എ ക്കാരന്‍ എന്ന നിലക്ക് ഇതെഴുതേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കാരണം, ഭൂലോകത്തില്‍ തന്നെ വന്ന മറ്റൊരു ലേഖനം എം ബി എ ക്കാരെ വളരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടു. എന്‍റെ ഈ ലേഖനം അപ്പ്രൂവ് ചെയ്തിട്ട് വേണം ഇതിന്‍റെ ലിങ്ക് എന്നെ ‘എടൊ’ എന്ന് അഭിസംബോധന ചെയ്ത ആ മഹാന്‍റെ കമന്റ്‌ ബോക്സില്‍ കൊണ്ടിടാന്‍… എം ബി എ പാസ്സായാല്‍ പിന്നൊന്നും വേണ്ട എന്ന ആ കാലം പോയി. എം ബി എ എന്ന് കേള്‍ക്കുമ്പോഴേ കമഴ്ന്നടിച്ചു വീണിരുന്ന ആ കാലവുമല്ല എന്നറിയാം.

പക്ഷെ, എം ബി എ MBA തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കേരളക്കാര്‍ എം ബി എ എന്തൊക്കെയോ ആണെന്ന് വിചാരിക്കുന്നുവെങ്കില്‍ അതങ്ങനെ തന്നെയിരിക്കട്ടെ. കാരണം മാനേജ്‌മെന്റ്‌ എന്ന വാക്കിന് നല്‍കുന്ന നിര്‍വചനം ബി കോം വരെ ഞാനടക്കം പലരും പഠിച്ചത്THE ART OF GETTING THINGS DONE THROUGH OTHERS എന്നായിരുന്നുവെങ്കില്‍ എം ബി എ യില്‍ ഞങ്ങള്‍ കേട്ടത് ഞങ്ങളെ ആവേശം കൊള്ളിച്ച Creating/Making the things happening എന്നായിരുന്നു.

അത് തന്നെയാണ് എം ബി എ യും മറ്റു കോഴ്സുകളും തമ്മിലുള്ള വ്യത്യാസവും. ഒരു എന്ട്രപ്രനറെ (Entrepreneur) അല്ലെങ്കില്‍ മാനേജരെ അതുമല്ലെങ്കില്‍ ഒരു പരിപൂര്‍ണ മനുഷ്യനെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് എം ബി എ ക്ലാസ്സ്‌ മുറികളില്‍ നടക്കുന്നത് (അതില്‍ പൂര്‍ണമായി വിജയിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം).

അങ്ങനെയൊരു കോഴ്സ് സെലക്ട്‌ ചെയ്യുന്നതിന് മുമ്പ്‌ തന്നെ ആ കോഴ്സ് ചെയ്യാന്‍ താന്‍ പ്രാപ്തനാണോ എന്ന് സ്വയം വിലയിരുത്തുന്നത് നന്ന്. അങ്ങനെയല്ലാതെ കാശു മുടക്കി എം ബി എ ക്ക് ചേര്‍ന്ന് കാശു മുടക്കി പ്രൊജക്റ്റ്‌ വര്‍ക്ക്‌ ഈസിയായി വീട്ടിലിരുന്ന് കമ്പ്ലീറ്റ്‌ ചെയ്താല്‍ അത് ഗൌരവത്തോടെ എം ബി എ ചെയ്തു വിജയിച്ചവരെ കൂടി ഗുരുതരമായി ബാധിക്കും എന്ന് കൂടി പറയട്ടെ.

Advertisementഎം ബി എ പ്രധാനമായും ഊന്നല്‍ കൊടുക്കുന്ന ചില കാര്യങ്ങള്‍ Communication Skill, Positive Attitude, Optimism, Knowledge, Skill, talent, Confidence and IQ തുടങ്ങിയവയാണ്. ഇത് എടുത്ത് പറയാനുള്ള കാരണം ഈ ഗുണങ്ങളെല്ലാം വികസിപ്പിച്ചെടുക്കാനുള്ള ടെസ്റ്റുകളും ഗയിമുകളും സബ്ജെക്റ്റ്‌നു പുറമേ ക്ലാസ്‌ റൂമുകളില്‍ പ്രാക്ടീസ്‌ ചെയ്യാറുണ്ട് എന്നത് കൊണ്ടാണ്. അവയില്‍ പ്രധാനമാണ് കേസ് സ്റ്റഡി, ഗ്രൂപ്പ്‌ ഡിസ്കഷന്‍, സെമിനാര്‍, പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍, അസൈന്മെന്റ്സ്, ക്വിസ് പ്രോഗ്രാം, ആഡ് സെന്‍സ്, ബ്രാണ്ടിംഗ്, പ്ലേയിംഗ് ഡ്രാമ, ഇണ്ടസ്ട്രിയല്‍ വിസിറ്റ്, മോക്ക്‌ ഇന്റര്‍വ്യൂ തുടങ്ങിയവ.

ഈ വക കാര്യങ്ങള്‍ ഒരു ബാച്ചിലെ മൊത്തം കുട്ടികളെയും ഉള്‍പ്പെടുത്തി ചെയ്യാന്‍ ഒത്തിരി സമയവും സ്ഥലവും മനുഷ്യപ്രയത്നവും വേണം. ഇതിനു പുറമേ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് മറ്റു വല്ല നഗരങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ ആണെങ്കില്‍ ചെലവ് കൂടും എന്ന കാര്യം കൂടി കണക്കിലെടുത്ത്‌ ഫീസിനു പുറമേ കോഷന്‍ ഡിപോസിറ്റ് എന്ന വകയില്‍ ഒരു ചെറിയ സംഖ്യയും കോളേജ്‌ മാനേജ്‌മന്റ്‌ മുന്‍കൂട്ടി ഈടാക്കാറുണ്ട്.

ഇനി എം ബി എ ചെയ്യാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് പറയാനുള്ളത്‌ പ്രധാനമായും വാക് ചാതുരിയെക്കുറിച്ചാണ്. നിങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ ആണ് പഠിക്കുന്നത് എങ്കില്‍ മറ്റു പല ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള നല്ലൊരു അവസരം തന്നെ തുറന്നു കിട്ടുകയാണ്. അത് ശരിക്കും ഉപയോഗപ്പെടുത്തുക. കഴിവതും ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് ശീലിക്കുക. കാരണം, സ്കൂളില്‍ നമ്മള്‍ പറഞ്ഞു പഠിച്ച അച്ചടി ഭാഷ വിട്ട് വികാര വിചാരങ്ങള്‍ നിഴലിക്കുന്ന സംസാര ഭാഷ സ്വായത്തമാക്കാന്‍ ഇത് നമ്മെ സഹായിക്കും. ഇത് പ്രത്യേകം പറയാന്‍ കാരണം ഗള്‍ഫ്‌ രാജ്യങ്ങളില്‍ പുതുതായി വരുന്നവര്‍ സംസാരിച്ച് തുടങ്ങുമ്പോഴേ മനസ്സിലാകും അവര്‍ ഗള്‍ഫില്‍ വന്നിട്ട് അധികമായിട്ടില്ലെന്ന്. കാരണം അവരുടെ സംസാരം തുടങ്ങുന്നത് ഒരു കത്തെഴുതിത്തുടങ്ങുന്ന ഫോര്‍മാറ്റിലാണ്. അതില്‍ നിന്നും മാറി ആത്മ വിശ്വാസത്തോടെ സംസാരിക്കാന്‍ നിരന്തരമായ ആശയവിനിമയം സഹായിക്കും.

എം ബി എ ക്ക് ചേര്‍ന്ന് കഴിഞ്ഞാല്‍ നൂറു ശതമാനം അര്‍പ്പണബോധവും പ്രയത്നവും ഉണ്ടായിരിക്കുക. വെറും രണ്ടേ രണ്ടു വര്‍ഷം നമ്മള്‍ മിനക്കെടുമ്പോള്‍ നാം നേടുന്നത് അതിന് മുമ്പുള്ള കൊല്ലങ്ങള്‍ കൊണ്ട് നാം നേടാത്തതാണ്. എം ബി എ ക്ക് ചേര്‍ന്നാലും ക്ലാസ്‌ ബങ്ക് ചെയ്യാനും അടിച്ചു പൊളിക്കാനും മടിയില്ലാത്ത കുറെ പേരുണ്ട്. പമ്പര വിഡ്ഢിത്തരമാണത്. പരീക്ഷയെ ഭയന്ന് അറ്റന്‍ഡ് ചെയ്യാതിരിക്കരുത്. ഇന്‍പ്ലാന്റ്‌  ട്രെയിനിംഗ് അറ്റന്‍ഡ് ചെയ്തു തന്നെ  റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. പ്രൊജക്റ്റ്‌ വര്‍ക്കിനെ ഗൌരവത്തോടെ സമീപ്പിക്കുക. വമ്പന്‍ കമ്പനികളില്‍ പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്യാനുള്ള അവസരം ഒപ്പിചെടുക്കുക. കമ്പനിയിലെ ഒരു എംപ്ലോയിയെ പോലെ തന്നെ ആ നാളുകളില്‍ പെരുമാറുക. നിങ്ങളുടെ കമ്പനിയിലെ ഗൈഡ് നിങ്ങളുടെ ദൈനം ദിന ജോലികളും കഴിവുകളും നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരിക്കും. കാരണം അവര്‍ നിങ്ങളില്‍ തേടുന്നത് ഒരു ഫസ്റ്റ് ക്ലാസ്സ്‌ എം ബി എ ക്കാരനായ ഒരു എംപ്ലോയിയെയായിരിക്കും. അതിന് പുറമേ നിങ്ങള്‍ക്കൊപ്പം പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്യുന്നവരോടും നിങ്ങളെപ്പറ്റി അഭിപ്രായം ആരായും. അവരെയും വെറുപ്പിക്കാതെ നോക്കുക.

Advertisementപ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്ത കമ്പനിയില്‍ തന്നെ ജോലി നേടിയാല്‍ നിങ്ങള്‍ ലാഭിക്കുന്നത് ഇന്റര്‍വ്യൂവിനും കാത്തിരിപ്പിനും യാത്രകള്‍ക്കുമായി ചിലവാകാന്‍ ഇടയുള്ള വിലപ്പെട്ട സമയവും പ്രയത്നവും പണവുമായിരിക്കും. പിന്നെ മറ്റൊരു കാര്യം, പ്രൊജക്റ്റ്‌ വര്‍ക്ക്‌ അല്ലെങ്കില്‍ എം ബി എ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കുറച്ച് പൈസ ന്യായമായി ചിലവാക്കേണ്ടിടത്ത് സാമ്പത്തികമായി പ്രാപ്തരാണെങ്കില്‍ അതിന് മടി കാണിക്കാതിരിക്കുക. പണം കൊണ്ടെറിഞ്ഞാല്‍ പണത്തില്‍ കൊള്ളും എന്ന് കൂടി ഓര്‍ക്കുക. പണത്തിനു മേലെ കമിഴ്ന്നു വീഴുന്നവരുടെ ആര്‍ത്തിക്ക് വഴങ്ങാതിരിക്കുകയും ചെയ്യുക. പ്രൊജക്റ്റ്‌ വര്‍ക്ക്‌ എവിടെയും കിട്ടാതെ വരുമ്പോള്‍ ഒരു ഭാരമായി തോന്നിയേക്കാം. നിരാശപ്പെടേണ്ടതില്ല. പ്രൊജക്റ്റ്‌ വര്‍ക്ക്‌ കിട്ടാന്‍ ചിലര്‍ ശുപാര്‍ശ ഉപയോഗപ്പെടുത്താറുണ്ട്. അങ്ങനെയും നോക്കാന്‍ മടിക്കേണ്ടതില്ല. കമ്പനികള്‍ അവരുടെ സ്റ്റാഫിന്‍റെ അവശ്യം പരിഗണിച്ചതിന് ശേഷമേ മറ്റുള്ളവരെ പരിഗണിക്കാറുള്ളൂ. അത് കൊണ്ട്, നമ്മള്‍ നേരിട്ട് ചെന്നാല്‍ പലയിടത്തും സ്വീകരിച്ചെന്നു വരില്ല. എത്ര കഷ്ടപ്പെട്ട് കിട്ടിയാലും ആ പ്രൊജക്റ്റ്‌ വര്‍ക്ക്‌ നമ്മുടെ ജീവിതത്തില്‍ ഒരു ജോലിയുടെയോ അല്ലെങ്കില്‍ ഒരു മുന്‍പരിചയം എന്ന രീതിയിലോ ഒരു വഴിത്തിരിവായി ഭവിച്ചേക്കാം.

പ്രൊജക്റ്റ്‌ വര്‍ക്കിന് മുമ്പത്തെ സെമസ്റ്റര്‍ അഥവാ മൂന്നാമത്തെ സെമസ്റ്റര്‍ നിങ്ങളുടെ സ്പെഷ്യലൈസേഷന്‍ കൂടി തീരുമാനിക്കേണ്ട ഒന്നാണ്.ഫിനാന്‍സ് ആയാലും മാര്‍ക്കറ്റിംഗ് ആയാലും ഹുമന്‍ റിസോര്‍സ് ആയാലും ഇനി സിസ്റ്റം തന്നെ ആയാലും ശരി ആ ഫീല്‍ഡിലെ ജോലി സാധ്യതയെക്കുറിച്ച് ആശങ്കകള്‍ തെല്ലും വേണ്ട. തിരഞ്ഞെടുക്കുന്ന മേഖലയില്‍ പൂര്‍ണമായും വിജയിച്ചാല്‍ തീര്‍ച്ചയായും അതെ മേഖലയില്‍ തന്നെ ജോലിയും ലഭിക്കുന്നതാണ്. കുറച്ചു കാത്തിരിക്കേണ്ടി വന്നാലും ശരി ഇഷ്ടപ്പെട്ട ഏരിയയില്‍ തന്നെ ജോലി നേടിയെടുക്കാന്‍ ശ്രമിക്കുക. ആ ജോലിയില്‍ ശമ്പളം കുറഞ്ഞാലും ശരി അതില്‍ ജോയിന്‍ ചെയ്യുക. പിന്നീട് വൈദഗ്ദ്ധ്യം നേടിയെടുക്കുക. അത് ഭാവിയില്‍ മികച്ച അവസരങ്ങള്‍ നേടിത്തരും. തീര്‍ച്ച…

Optimism വും Pessimism വും തമ്മിലുള്ള വ്യത്യാസം കാണിക്കാന്‍ എം ബി എ ക്ലാസ്‌ റൂമില്‍ കേട്ട ഒരു കഥ കൂടി പറഞ്ഞ് നിര്‍ത്താം.

ഒരു ചപ്പല്‍ നിര്‍മ്മാണ കമ്പനി അവരുടെ ചപ്പലുകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഉദ്ദേശിച്ച് ഒരു മാര്‍ക്കറ്റിംഗ് എക്സിക്ക്യുട്ടിവിനെ (PESSIMIST) അങ്ങോട്ടയച്ചു.

Advertisementഅയാള്‍ സാമ്പിള്‍ ചെരുപ്പുകളുമായി ദ്വീപില്‍ ചെന്നപ്പോള്‍ കണ്ടത്‌ ചെരുപ്പ്‌ ധരിക്കാത്ത കുറെ ആദിവാസികളെ മാത്രമാണ്. അവര്‍ക്കിടയില്‍ കമ്പനിയുടെ പ്രോഡക്റ്റിനു മാര്‍ക്കറ്റ്‌ ഇല്ലെന്നു മനസ്സിലാക്കി അയാള്‍ ഉടനെ കമ്പനിയിലേക്ക് തിരിച്ചു വിളിച്ച് പറഞ്ഞു. “സര്‍ ഇവിടെ ആരും ചെരുപ്പ്‌ ഉപയോഗിക്കുന്നേയില്ല, ഇവിടെ നമ്മുടെ ചപ്പലിന് യാതൊരു ഡിമാണ്ടും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

കൊണ്ട് വന്ന സാമ്പിളുകളും എടുത്ത് അയാള്‍ തിരിച്ചു പോയി.

കമ്പനി പിന്നീട് ഹയര്‍ ചെയ്ത മാര്‍ക്കറ്റിംഗ് എക്സിക്ക്യുട്ടിവിനെ (Optimist) അതെ ദ്വീപ സമൂഹത്തിലേക്ക് ഒന്ന് കൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചു. അയാളും സാമ്പിള്‍ ചപ്പല്‍സുമായി പോയി.

അയാളും കണ്ടത് ചെരിപ്പ്‌ ധരിക്കാതെ നടക്കുന്ന ആദിവാസികളെ തന്നെയാണ്. പക്ഷെ, അയാള്‍ നിരാശനായില്ല. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ അടുത്തേക്ക്‌ വിളിച്ചു. ഒരു ചപ്പല്‍ എടുത്ത് കൊണ്ട് അയാളോട് അത് ധരിക്കാന്‍ പറഞ്ഞു.

Advertisementഅയാള്‍ അത് ധരിച്ചതിന് ശേഷം കുറച്ച് നടന്നു നോക്കാന്‍ പറഞ്ഞു. കുറച്ച് നടന്നു നോക്കിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഒരനുഭൂതി. കല്ലിലും മുള്ളിലും നടന്നു തേഞ്ഞ കാലിന് ഇപ്പോള്‍ യാതൊരു പ്രയാസവും തോന്നുന്നില്ല. രണ്ടു മൂന്നു പേരെ കൂടി അടുത്ത് വിളിച്ച് ചപ്പല്‍ ധരിക്കാന്‍ കൊടുത്തു. അവരും അത് പോലെ ധരിച്ചു. അവരുടെ അനുഭവം കേട്ട് മറ്റുള്ളവരും ചെരുപ്പ്‌ ധരിക്കാന്‍ തിരക്ക് കൂട്ടി.

കൊണ്ട് വന്ന സാമ്പിള്‍ തീര്‍ന്നു പോയി. ഇനി ചെരുപ്പ്‌ വേണമെങ്കില്‍ പൈസ വേണമെന്നായി അയാള്‍. തരാം എന്ന് ജനങ്ങള്‍ സമ്മതിച്ചു.

അയാള്‍ ഉടന്‍ തന്നെ അടുത്ത കണ്ടയിനര്‍ കൊടുത്തയക്കാന്‍ കമ്പനിയിലേക്ക് വിളിച്ച് പറഞ്ഞു.

ഇതില്‍ രണ്ടാമത് പറഞ്ഞ വ്യക്തിയെയാണ് എം ബി  എ ക്ലാസ്‌ റൂമുകളില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.

Advertisementശുഭം..

 426 total views,  1 views today

Advertisement
Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement