എന്താണ് ഐ എം ഡി ബി…?

    538

    IMDb-logo

    നിങ്ങള്‍ ഇതുചിത്രത്തെ കുറിച്ച് ഗൂഗിളിനോട് സംശയം ചോദിച്ചാലും, ആദ്യം ഉത്തരം തരുന്ന ലിങ്ക് IMDb എന്നായിരിക്കും. ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ IMDb എന്താണെന്ന്..? IMDb എന്നതിന്റെ മുഴുവന്‍ പേര് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് എന്നാണ്. ഇനി IMDb യെക്കുറിച്ച് ഒരല്‍പ്പം..

    ചലച്ചിത്രങ്ങള്‍,നടീ നടന്മാര്‍, ടെലിവിഷന്‍ പരിപാടികള്‍, നിര്‍മ്മാണ കമ്പനികള്‍, വീഡിയോ ഗേമുകള്‍, ദൃശ്യവിനോദ മാദ്ധ്യമങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് ആണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബര്‍ 17നാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998ല്‍ ഇതിനെ ആമസോണ്‍.കോം വിലക്കു വാങ്ങി.