എന്തിരനെ കടത്തിവെട്ടി ബാഹുബലി!

0
312

enthiran_bahubali
എസ്.എസ്.രാജമൌലി ഒരുക്കിയ ബ്രഹ്മാണ്ട ചിത്രം ബാഹുബലി വീണ്ടും വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ 300 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രം എന്ന ഖ്യാതി ഇനി ബാഹുബലിക്ക് സ്വന്തം. വെറും 9 ദിവസങ്ങള്‍ക്കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കിയ എന്തിരന്‍ നേടിയ റിക്കാര്‍ഡ് ആണ് ബാഹുബലി മറികടന്നത്. 290 കോടി ആയിരുന്നു എന്തിരന്‍ ബോക്‌സ്ഓഫീസില്‍ നിന്നും നേടിയത്.

250 കോടി മുതല്‍മുടക്കില്‍ രണ്ടു ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് തന്നെ 60 കോടിയോളം ശേഖരിച്ചുകഴിഞ്ഞു. ഒരു മൊഴിമാറ്റ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് ഇത്. 300 കോടി എന്നത് ചില്ലറക്കാര്യമല്ല. ബോളിവുഡില്‍ ഖാന്‍മാര്‍ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ഭജ്രംഗി ഭായിജാന്‍ റിലീസ് ആയിട്ടും ബാഹുബലിയുടെ കുതിപ്പിന് തടയിടാന്‍ അതിനു കഴിഞ്ഞിട്ടില്ല. കേവലം രണ്ട് ആഴ്ച കൊണ്ട് മാത്രം ഇത്രയേറെ നേട്ടങ്ങള്‍ കൊയ്ത ബാഹുബലിയില്‍ നിന്നും ഇനിയും ഒട്ടേറെ വിസ്മയങ്ങള്‍ നമ്മുക്ക് പ്രതീക്ഷിക്കാം.