Narmam
എന്തുകൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സീറ്റിന്റെ അറ്റത്തിരിക്കുന്നത്; മൂലക്കുരുവിന്റെ അസ്വസ്ഥത ഉള്ളത് കൊണ്ടോ ?
എന്തുകൊണ്ടാണ് എല്ലാ ഓട്ടോ ഡ്രൈവര്‍മാരും അവരുടെ ഡ്രൈവര്‍ സീറ്റിന്റെ ഒരറ്റത്ത് പോയിരിക്കുന്നത് ? അവര്‍ക്കെന്താ മൂലക്കുരുവിന്റെ അസ്വസ്ഥത ഉള്ളത് കൊണ്ടാണോ ?
232 total views

ഈ ലേഖനം വായിക്കുന്ന ഒട്ടുമിക്ക പേരും ചിന്തിച്ചു തല പുണ്ണാക്കിയ ഒരു കാര്യമാണ് ടൈറ്റിലില്‍ നമ്മള് കാണുന്നത്. എന്തുകൊണ്ടാണ് എല്ലാ ഓട്ടോ ഡ്രൈവര്‍മാരും അവരുടെ ഡ്രൈവര്‍ സീറ്റിന്റെ ഒരറ്റത്ത് പോയിരിക്കുന്നത് ? അവര്‍ക്കെന്താ മൂലക്കുരുവിന്റെ അസ്വസ്ഥത ഉള്ളത് കൊണ്ടാണോ ? നമുക്ക് നോക്കാം.
ഓട്ടോ ഡ്രൈവര്‍മാര്‍ ഒരിക്കലും സീറ്റിന്റെ മധ്യത്തില്‍ ഇരിക്കാറില്ല എന്നതാണ് സത്യം. സീറ്റിന്റെ ഒറ്റ മധ്യത്തില്‍ ഇരുന്നാല്‍ അവരുടെ ഹാന്‍ഡില്‍ കൂടുതല്‍ സൌകര്യത്തോടെ നിയന്ത്രിക്കാമെങ്കിലും അവര്‍ മൂലക്കുരു ബാധിച്ചവനെ പോലെ സീറ്റിന്റെ ഒരറ്റത്തെ പോയിരിക്കൂ. മിക്കവാറും വലത് വശം ചേര്‍ന്നായിരിക്കും അവരുടെ ഇരിപ്പ്. എന്തുകൊണ്ടാണിതെന്ന് നമ്മള് ഏറെ ചിന്തിച്ചു തല പുണ്ണാക്കിയ കാര്യമാണ്. അത് കൊണ്ടാണ് ഒരു ദിവസം ഈ ചോദ്യവുമായി കുറച്ചു ഓട്ടോക്കാരെ തേടി പോകുവാന്‍ ഞാന്‍ തുനിഞ്ഞിറങ്ങിയത്.
എന്റെ ചോദ്യം കേട്ട ഡ്രൈവര്‍മാര്‍ പലരും ആ ചോദ്യം ആസ്വദിച്ച മട്ടില്‍ ചിരിക്കുകയാണ് ആദ്യം ചെയ്തത്. പലരും എനിക്ക് നല്‍കിയത് ഏകദേശം ഒരേ ഉത്തരങ്ങള്‍ ആയിരുന്നു. അവ സംഗ്രഹിച്ചു ഞാനിവിടെ നല്കുന്നു.
- അവര്‍ ഓട്ടോ ഡ്രൈവിംഗ് പഠിക്കാന്‍ ഇറങ്ങിയപ്പോള്‍ അവരുടെ ഡ്രൈവിംഗ് സീറ്റിന്റെ സൈഡില്‍ ആരെങ്കിലും ഇരിക്കാറുണ്ടായിരുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നവര്‍ക്ക് ഒരു സൈഡ് നല്കി അവസാനം തങ്ങളുടെ ഇരിപ്പിടം സൈഡില്‍ ആയിപ്പോയെന്ന് അവര്‍ പറയുന്നു.
- എഞ്ചിനില്‍ നിന്നും വരുന്ന കടുത്ത ചൂടാണ് അവരെ ഇങ്ങനെ ഒരു സൈഡ് ചേര്‍ന്നിരിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. (ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മോഡല്‍ ഓട്ടോ റിക്ഷകളാണ് ഉള്ളത്. പഴയ മോഡല്‍ ഓട്ടോകളില്‍ ഡ്രൈവര്‍ സീറ്റിന് അടിയിലായിരുന്നു എഞ്ചിന്റെ സ്ഥാനം. ഇപ്പോള്‍ ഇറങ്ങുന്ന മോഡലുകളില്‍ അവ പിന്നിലും ആണ്. അത് കൊണ്ട് തന്നെ പഴയ മോഡല്‍ ഓട്ടോകള്‍ ഓടിക്കുന്നവരില്‍ എഞ്ചിന് ചൂട് സഹിക്കാന്‍ വയ്യാതെ അവര്‍ സൈഡിലേക്ക് മാറുകയായിരുന്നു.)
- മറ്റൊരു കാരണം ഓട്ടോക്കാര് എവിടെയും സൌഹൃദ് ബന്ധങ്ങള്‍ ഉള്ളവരായിരിക്കും എന്നതാണ്. അത് കൊണ്ട് തന്നെ അവരെവിടെ പോകുമ്പോഴും വഴിയില്‍ ഏതെങ്കിലും സുഹൃത്തുക്കളെ കാണും. അവര്‍ക്ക് വേണ്ടി ഓട്ടോ നിര്‍ത്തി കൊടുക്കുന്ന അവര്‍ പിറകില്‍ ഓട്ടോ വിളിച്ചവരെ ശല്യം ചെയ്യേണ്ടെന്ന് കരുതി സുഹൃത്തുക്കളെ മുന്പില് തങ്ങളുടെ സൈഡില്‍ ഇരുത്തും. അങ്ങിനെ ഇരുന്നിരുന്ന് അവര്‍ സൈഡില്‍ തന്നെ ആയിപ്പോയതാണ്.
- മറ്റൊരു കാരണം നിത്യ വരുമാനം കൂട്ടാനുള്ള ആര്‍ത്തിയാണ്. പിറകില്‍ അഞ്ചു പേരെ അട്ടിയട്ടിയായി ഇരുത്തുന്ന അവര്‍ മുന്പില് ഒരാള്‍ക്ക് കൂടി സ്പേസ് കണ്ടെത്തുന്നു. ടാക്സി പോലെ ഒപ്പിച്ചു പോകുന്ന സര്‍വ്വീസ് നടത്തുന്നവരാണ് ഈ പണി ചെയ്യുക. വണ്ടിയില്‍ കയറുന്ന ഓരോരുത്തരില്‍ നിന്നും നിശ്ചിത സംഖ്യ വാങ്ങാം എന്നുള്ളത് കൊണ്ട് തന്നെ യാത്രക്കാര്‍ കൂടുന്നത് വരുമാനം കൂട്ടുമല്ലോ എന്നാണ് അവര്‍ ചിന്തിക്കുക.
- ഇനി മറ്റൊരു കാരണം വലത് വശം ചേര്‍ന്നിരിക്കുന്നത് വണ്ടിയുടെ ഡ്രൈവിംഗ് സ്പീഡ് കൂട്ടാം എന്നുള്ളത് കൊണ്ടാണ്. കൂടാതെ ഹോണ്‍ വലത് വശത്താണ് ഉള്ളത് എന്നത് കൊണ്ട് തന്നെ അത് മുഴക്കി റോഡിലൂടെ വേഗതയില്‍ ഓടിക്കാം എന്ന ചിന്തയാണ് അവരെ വലത് വശം ചേര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതത്രേ.
- അവസാന കാരണം എന്താണെന്നോ, യാത്രക്കിടെ വല്ലവരുമായി തര്‍ക്കം ഉണ്ടായാല്‍ വലത് വശത്തുള്ള വണ്ടിയുടെ ഡ്രൈവറെ നോക്കി അല്ലെങ്കില്‍ നടന്നു പോകുന്നവരെ നോക്കി രണ്ടു തെറിവിളിക്കാനും വലത് വശം ചേര്‍ന്ന് ഇരിക്കുന്നതാണ് അഭികാമ്യം.
ഹോ ഇപ്പോഴാണ് സമാധാനമായത്. ഏറെ കാലമായി നമ്മെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ഇനി അടുത്ത തവണ നിങ്ങള്‍ ഓട്ടോയില്‍ കയറുമ്പോള്‍ ഡ്രൈവറോട് മെല്ലെ ഒന്ന് ചോദിക്കുക. മുകളില്‍ നല്കിയ ഏതെങ്കിലും ഉത്തരമായിരിക്കും അയാള്‍ മിക്കവാറും നല്‍കുക. അഥവാ അതല്ലെങ്കില്‍ ആ ഉത്തരം കമന്റ് വഴി താഴെ നല്കുവാനും നിങ്ങള്‍ മറന്നെക്കരുത്.
233 total views, 1 views today