Featured
എന്തുകൊണ്ടാണ് മനുഷ്യര്‍ കരയുന്നത്?
ജീവജാലങ്ങളില്‍ കരച്ചില് വഴി വികാരങ്ങള്‍ കൈമാറുന്നത് മനുഷ്യന് മാത്രമാണ്. കണ്ണുനീര്, നമ്മുടെ കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ഒരു വസ്തുവാണ്. അത് നമ്മുടെ കണ്ണുകള്‍ക്ക് നനവ് നല്കി സംരക്ഷിക്കുന്നതിനോടൊപ്പം അതിനെ ആരോഗ്യകരമായി സംരക്ഷിക്കുന്നതിനും വലിയ പങ്കു വഹിക്കുന്നുണ്ട്. ബാക്ടീരിയകളില്‍ നിന്നും കണ്ണിനെ പ്രൊട്ടക്റ്റ് ചെയ്യുവാനുള്ള ചില പ്രോട്ടീനുകളും കണ്ണീരില്‍ അടങ്ങിയിരിക്കുന്നുണ്ട്. മറ്റു ജീവജാലങ്ങളില്‍ കണ്ണീരിന്റെ ഉപയോഗം ഇതാണ്.
128 total views, 3 views today

ആരെങ്കിലും കരയുന്നത് കണ്ടാല്‍ നമ്മുടെയെല്ലാം മനസ്സ് അലിഞ്ഞു പോവാറുണ്ട്. നമ്മുടെ പല തീരുമാനങ്ങളും കരച്ചിലിന്റെ മുന്നില്‍ മാറ്റുവാന്‍ നമ്മില്‍ പലരും നിര്‍ബന്ധിതരും ആയിട്ടുമുണ്ടാവാം. മനുഷ്യന്റെ ഇന്നത്തെ സംവേദന മാര്‍ഗ്ഗങ്ങളായ ഭാഷകളും മറ്റും ഉണ്ടാവുന്നതിനും മുമ്പ് ആശയങ്ങള്‍ പരസ്പരം കൈമാറുവാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നിരിക്കാം ഈ കരച്ചില് എന്ന കാര്യവും എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ജീവജാലങ്ങളില്‍ കരച്ചില് വഴി വികാരങ്ങള്‍ കൈമാറുന്നത് മനുഷ്യന് മാത്രമാണ്. കണ്ണുനീര്, നമ്മുടെ കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ഒരു വസ്തുവാണ്. അത് നമ്മുടെ കണ്ണുകള്‍ക്ക് നനവ് നല്കി സംരക്ഷിക്കുന്നതിനോടൊപ്പം ആരോഗ്യകരമായി സംരക്ഷിക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ബാക്ടീരിയകളില്‍ നിന്നും കണ്ണിനെ പ്രൊട്ടക്റ്റ് ചെയ്യുവാനുള്ള ചില പ്രോട്ടീനുകളും കണ്ണീരില്‍ അടങ്ങിയിരിക്കുന്നുണ്ട്. മറ്റു ജീവജാലങ്ങളില്‍ കണ്ണീരിന്റെ ഉപയോഗം ഇത്തരം സംരക്ഷണം മാത്രമാണെങ്കിലും, മനുഷ്യന് കണ്ണീരിനെ തന്റെ വികാരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു മാധ്യമം ആയി തന്നെ ഉപയോഗിച്ച് വരുന്നു.
മനുഷ്യന് പല കാരണങ്ങള്‍ കൊണ്ട് കരയാറുണ്ട്. സങ്കടവും സന്തോഷവും എല്ലാം ഇതില്‍ ഉള്‍പ്പെടും. നല്ല പാട്ടുകള്‍ കേള്‍ക്കുക, കഥകള്‍, കവിതകള്‍ തുടങ്ങിയവ വായിക്കുക, ശില്പങ്ങള്,പെയിന്റിങ്ങുകള്‍ തുടങ്ങിയവ കാണുക എന്നീ കാര്യങ്ങള്‍ ചെയ്യുമ്പോഴും പലരും കരയാറുണ്ട്.
വികാരം കൊണ്ട് കരയുക എന്നത് മനുഷ്യന്റെ പരിണാമത്തിന്റെ ഏതെങ്കിലും സുപ്രധാന കാലഘട്ടത്തില്‍ ഉണ്ടായതാവാം എന്ന് ന്യൂറോ സയന്റിസ്റ്റുകള്‍ കരുതുന്നു. മനുഷ്യന്, തന്നെപ്പറ്റി തന്നെ വ്യക്തമായ ഒരു ധാരണ ഉണ്ടായിവന്ന സമയത്താവാം വികാരം മൂലമുള്ള കരച്ചിലും ഉണ്ടായത് എന്ന് ഇവര്‍ കരുതുന്നു.
മറ്റുള്ളവരുടെ വികാരത്തെപ്പറ്റി മനുഷ്യന് വ്യക്തമായ ധാരണകള്‍ കരച്ചില് കാണുന്നത് വഴി ഉണ്ടായി എന്നാണ് കരുതപ്പെടുന്നത്. വികാരപരമായി മനുഷ്യര്‍ തമ്മില്‍ അടുക്കുവാനും സ്നേഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുവാനും മറ്റും കരച്ചില് സഹായിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഭാഷയുണ്ടാവുന്നതിനും മുമ്പ് മനുഷ്യര്‍ തമ്മില്‍ സംവദിക്കുന്നതില്‍ കരച്ചിലിന് ഒരു പ്രധാന സ്ഥാനം തന്നെ ഉണ്ടായിരുന്നു.
129 total views, 4 views today