എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രങ്ങളുടെ എണ്ണം കുറക്കാന്‍ കാരണം ??

181

എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രങ്ങളുടെ എണ്ണം കുറക്കാന്‍ കാരണം .!!! സത്യം അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിഥി  തന്നെയാണ്. ശക്തമായ നടു വേദനയും കാല്‍മുട്ട് വേദനയും അദ്ദേഹത്തെ വലക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി . ശക്തമായ വേദന സംഹാരി കൊണ്ട് ഇത്രയും നാള്‍ പിടിച്ച് നിന്ന അദേഹത്തിന് ഇപ്പോള്‍ വേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ ചിത്രത്തിന്റെ തിരക്കിനിടയില്‍ തളര്‍ന്നു വീണ അദ്ദേഹത്തെ ഉടന്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍ സംഘം അടിയന്തര ശസ്ത്രക്രിയ വിധിക്കുകയായിരുന്നു…

എന്നാല്‍ ലാലേട്ടന്റെ പ്രായവും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മരുന്നില്‍ ശമനം കിട്ടുമോ എന്നുള്ള ശ്രമത്തിലാണിപ്പോള്‍. എന്നാല്‍ മുന്‍പേ അഡ്വാന്‍സ് വാങ്ങിയ ചില ചിത്രങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ വലിയ അധ്വാനമില്ലാതെ ചെയ്ത് തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അതേ സമയം മഞ്ജു വാര്യര്‍ക്ക് 60 ലക്ഷം അഡ്വാന്‍സ് കൊടുത്തത് കൊണ്ട് സത്യന്‍ ചിത്രവും നിവൃത്തിയില്ലാതെ ചെയ്ത് തീര്‍ക്കേണ്ട ശ്രമത്തിലാണ് അദ്ദേഹം. മുന്‍കൂര്‍ അഡ്വാന്‍സ് ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ആരോഗ്യസ്ഥിഥി കണക്കിലെടുത്തായിരിക്കും മുന്‍പോട്ടുള്ള അദ്ദേഹത്തിന്റെ നീക്കം. എന്നാല്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ട് നില്‍ക്കാനാണ് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം ..