Featured
എന്തുകൊണ്ട് നിങ്ങള്‍ കുഞ്ഞുങ്ങളെ സ്നേഹിക്കണം?
മൂന്നു വയസ്സ് പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുടെ തലച്ചോറുകള്‍ സ്കാന്‍ ചെയ്തപ്പോള്‍ ആണ് മാതൃ സ്നേഹത്തിന്റെ മഹത്വത്തെപ്പറ്റി ശാസ്ത്രലോകം ശരിക്കും മനസ്സിലാക്കിയത്. താഴെക്കാണുന്ന രണ്ടു ചിത്രങ്ങളില്‍ വലതു വശത്ത് കാണുന്നത് മൂന്നു വയസ്സുള്ള മാതാവിന്റെ സ്നേഹം ലഭിച്ച കുട്ടിയുടെ തലച്ചോറിന്റെ സ്കാനും, ഇടതു വശത്ത് ഉള്ളത് മാതാവിന്റെ സ്നേഹം ലഭിക്കാത്ത കുട്ടിയുടെ തലച്ചോറിന്റെ സ്കാനും ആണ് .തലച്ചോറുകളുടെ വലുപ്പ വ്യത്യാസവും കറുത്ത പാടുകളുടെ കുറവ് വലതു വശത്തെ ചിത്രത്തില്‍ ഉള്ളതും ശ്രദ്ധിക്കുക.
141 total views

മൂന്നു വയസ്സ് പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുടെ തലച്ചോറുകള്‍ സ്കാന്‍ ചെയ്തപ്പോള്‍ ആണ് മാതൃ സ്നേഹത്തിന്റെ മഹത്വത്തെപ്പറ്റി ശാസ്ത്രലോകം ശരിക്കും മനസ്സിലാക്കിയത്.മുകളില്‍ കാണുന്ന രണ്ടു ചിത്രങ്ങളില്‍ വലതു വശത്ത് കാണുന്നത് മൂന്നു വയസ്സുള്ള മാതാവിന്റെ സ്നേഹം ലഭിച്ച കുട്ടിയുടെ തലച്ചോറിന്റെ സ്കാനും, ഇടതു വശത്ത് ഉള്ളത് മാതാവിന്റെ സ്നേഹം ലഭിക്കാത്ത കുട്ടിയുടെ തലച്ചോറിന്റെ സ്കാനും ആണ് .തലച്ചോറുകളുടെ വലുപ്പ വ്യത്യാസവും കറുത്ത പാടുകളുടെ കുറവ് വലതു വശത്തെ ചിത്രത്തില്‍ ഉള്ളതും ശ്രദ്ധിക്കുക.
എന്താണ് ഇത് വ്യക്തമാക്കുന്നത് ?
കുട്ടികളുടെ ചെറുപ്പകാലത്ത് അവരെ എങ്ങിനെ നമ്മള് സ്നേഹിക്കുന്നു എന്നത് അവരുടെ മാനസിക വളര്‍ച്ചയെ മാത്രമല്ല തലച്ചോറുകളുടെ വലുപ്പത്തെയും ബാധിക്കുന്നു എന്നതിന് വ്യക്തമായ തെളിവായി ഇതിനെ കണക്കാക്കാം. ഈ വലുപ്പ വ്യത്യാസം മാതൃ സ്നേഹത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് . ചെറിയ തലച്ചോറിന്റെ ഉടമയായ കുട്ടിയെ അവഗണിക്കുകയും മാനസികവും ശാരീരികവുമായി മാതാപിതാക്കള്‍ പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. വലിയ തലച്ചോറിന്റെ ഉടമയായ കുട്ടി വളരെ സ്നേഹ സമ്പന്നമായ ചുറ്റുപാടില്‍ ആണ് വളര്‍ന്നതെന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സണ്‍ഡേ ടെലിഗ്രാഫ് പത്രം പറയുന്നു. വലിയ തലച്ചോറിന്റെ ഉടമയായ കുട്ടിക്ക് കൂടുതല്‍ ബുദ്ധിശക്തി മാത്രമല്ല, സമൂഹത്തില്‍ ജീവിക്കുവാന്‍ കൂടുതല്‍ പ്രാപ്തിയും ഉണ്ടാവും. ചെറിയ തലച്ചോറുള്ള കുട്ടി ലഹരി സാധനങ്ങള്‍ക്ക് അടിമയാവാനും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുവാനും സാധ്യതയുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ ജോലി ലഭിക്കുവാനുള്ള സാധ്യതയും കുറവായിരിക്കും. മാനസിക രോഗങ്ങള്‍ ഇവരില്‍ കണ്ടുവെന്നും വരാം.
കാലിഫോര്‍ണിയന്‍ പ്രോഫസ്സര്‍ അലന് ഷോറിന്റെ അഭിപ്രായത്തില്‍ ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യത്തെ രണ്ടു വര്‍ഷം വളരെ പ്രാധാന്യം ഉള്ളതാണ്. സെറിബ്രല്‍ സര്‍ക്യൂട്ടുകള്‍ രൂപപ്പെടുന്ന കാലയളവ് ആണിത്. എണ്‍പത് ശതമാനം തലച്ചോറിന്റെ കോശങ്ങളും ഈ കാലയളവില്‍ ആണ് ഉണ്ടാകുന്നത്. ഈ കാലയളവില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയെയും ബാധിക്കുന്നു. ചെറുപ്പകാലത്ത് അവഗണിക്കപ്പെട്ട കുട്ടികള്‍ വലുതാവുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന കുട്ടികളെയും അവഗണിക്കുവാന്‍ സാധ്യതയുണ്ട്.
142 total views, 1 views today