Featured
എന്തുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ജനവിരുദ്ധമാകുന്നു ? 10 വസ്തുതകള്‍
വിവാദ വിഷയത്തെ സംബന്ധിച്ച 10 വസ്തുതകളാണ് ചുവടെ
187 total views, 1 views today

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ സംബന്ധിച്ചുള്ള ബിജെപിയും പ്രതിപക്ഷ കക്ഷികലൂമായുള്ള തര്‍ക്കം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളും അണ്ണാ ഹാസാരെയും വിഷയത്തില്‍ പ്രക്ഷോഭം ആരംഭിച്ച് കഴിഞ്ഞു. വിവാദ വിഷയത്തെ സംബന്ധിച്ച 10 വസ്തുതകളാണ് ചുവടെ
1, വന്‍കിട വ്യവസായങ്ങള്‍ക്കും റോഡ് നിര്‍മാണത്തിനുമൊക്കെയായി സ്വകാര്യ ഭൂമി ഏറ്റെടുക്കുവാന്‍ 1894 ലാണ് ഭൂമി ഏറ്റെടുക്കള്‍ ആക്ട് പാസ്സാക്കുന്നത്
2, ഭൂമി ഏറ്റെടുക്കലില്‍ നിബന്ധനകളും , നഷട പരിഹാരങ്ങളും വ്യകതമാക്കിക്കൊണ്ട് 2003ല്‍ ‘ദ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍ , റീഹാബിലേഷന്‍ ആന്‍ഡ് റിസെറ്റില്മെന്റ് ആക്ട് പാസാക്കി
3, ഈ നിയമത്തിലൂടെ ഭൂമി ഏറ്റെടുക്കല്‍ പൊതുക്ഷേമ കാര്യങ്ങള്‍ക്ക് മാത്രമേ ഏറ്റെടുക്കാവെന്നും, ഉടമയ്ക്ക് പര്യാപ്തമായ നഷ്ടപരിഹാരത്തിനൊപ്പം കൃത്യമായ പുനരധിവാസവും ഉറപ്പ് നല്‍കിയിരുന്നു.
4, ബിജെപി ഈ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രതിപക്ഷ കക്ഷികളോടൊപ്പം ഭരണകക്ഷി കൂടിയായ ശിവസേനയും എതിര്‍ക്കുകയാണ്.
5, യുപിഎയുടെ നിയമം മൂലം പൊതു പ്രയോജനമുള്ള കാര്യങ്ങളില്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്നും വിവിധ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍ ആകുന്നുവെന്നുമാണ് ബിജെപിയുടെ വാദം
6, ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ ബില്‍ ഓര്‍ഡിനന്‍സാക്കി മാറ്റിയത്
7, പുതിയ നിയമം 80% ഭൂ ഉടമസ്ഥരുടെ അനുവാദം ആവശ്യപ്പെടുന്നില്ല. സാമൂഹ്യ ആഘാത പഠനവും ഒഴിവാക്കുന്നു.
8, ഇത് നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നുണ്ടെങ്കിലും, സാമൂഹിക ആഘാത പഠനം നടത്താത്തതിനാല്‍ അത് ആ ഭൂമിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെ പ്രതിരോധത്തിലാക്കും.
9, കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന കര്‍ഷക വിരുദ്ധ ബില്ലാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
10, ജന വിരുദ്ധ കര്‍ഷക വിരുദ്ധ ബില്ലെന്ന ആരോപണത്തെ ബിജെപി തള്ളിക്കളയുന്നു.
188 total views, 2 views today