15sld2

‘സ്വയം പഴിക്കുവാനെ അദ്ദേഹത്തിന് കഴിയൂ. അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളില്‍നിന്ന് നേട്ടമുണ്ടാക്കുന്നത് കേജ്‌രിവാളും ബേദിയുമായിരുന്നുവെന്ന് അദ്ദേഹം കാണാതെ പോയി.’ അണ്ണാ ഹസാരെയെകുറിച്ച് നീതകോല്‍ഹത്കര്‍ പറഞ്ഞതിതാണ്.

2011 ലെ അണ്ണാ ഹസാരെ ക്യാമ്പെയ്നുകളുടെ ചാലക ശക്തികളായിരുന്നവര്‍ ഇന്ന് നേതാക്കളാണ്. പക്ഷേ ആ പ്രമുഖന്‍ മാത്രംചിതത്തിലില്ല. കിസാന്‍ ബാബു റാവു ഹാസാരെ, ഒരുകാലത്ത് തന്റെ ചൊല്‍പടിയ്ക്ക് രാഷ്ട്രീയ നേതാക്കളെ നിര്‍ത്തിയ ആള്‍, എന്നാല്‍ ഇന്ന് കേള്‍ക്കാനോ കാണാനോ ഇല്ലാത്ത വ്യക്തി.

പഴയ സൈനിക മേധാവി വികെ സിംഗും, ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയും ബിജെപി പാളയത്തില്‍ എത്തിയിരിക്കുന്നു. ആം ആദ്മി സ്ഥാപകന്‍ അരവിന്ദ് കേജ്‌രിവാളാകട്ടെ, തന്റെ പ്രസംഗങ്ങളില്‍ ഒരിക്കല്‍ പോലും ഹസാരെയെ പരാമര്‍ശിക്കുന്നുമില്ല.

ഹാസാരെ, മഹാരഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലെ റാഗേല്‍ സിന്ധിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിനൊപ്പം ചിലവിടാന്‍ സമയം ചോദിച്ചവര്‍. എന്നാല്‍ തുടങ്ങിയിടത്തു തന്നെ അദ്ദേഹം വീണ്ടും എത്തിചേര്‍ന്നിരിക്കുന്നു – ഏകനായി തന്നെ

2011 ഡിസംബര്‍ 28 ന് മുംബൈയില്‍ മരണം വരെ നിരാഹാരം അനുഷ്ഠിച്ച ഹാസാരെ ആദ്യമായി അന്ന് തന്റെ സമരങ്ങള്‍ ആന്റി-കോണ്‍ഗ്രസ് ആണെന്ന് സമ്മതിക്കുകയുണ്ടായി.

രാഷ്ട്രീയത്തെ കുറിച്ചുള്ള അഞ്ജതയും അറിവ്വില്ലായ്മയുമാണ് അദ്ദേഹത്തെ ആരുമല്ല്‌തെ ആക്കി തീര്‍ത്തത്. അദ്ദേഹത്തിന്റെ തണലില്‍ വളര്‍ന്നവരാണ് രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തത്.

ഹസാരെയുടെ സമരകാലത്ത് ആര്‍.എസ്.എസ്സിന്റെ അഴിമതി പ്രക്ഷോഭങ്ങളുടെ നേതൃത്വം നല്കുന്ന നേതാക്കളെ മേധാ പട്കര്‍ കാണുകയും ഹാസാരെയ്ക്ക് മാത്രമാണ് ജനസ്വാധീനവും പ്രതിച്ഛായയുമുള്ളതെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു

ഒരു ആന്റി കോണ്‍ഗ്രസ് ധാരണ സൃഷ്ടിക്കുവാന്‍ ഹസാരെയുടെ സമരങ്ങളെ ബിജെപി കൈ മെയ് മറന്നു സഹായിച്ചു. ബിജെപിക്ക് അതിലൂടെ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.

അങ്ങനെ അഴിമതി വളരെ വലിയ പ്രശ്‌നമായി മറുകയും, പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണം കോണ്‍ഗ്രസ് എന്ന ധാരണം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

മൂന്ന് ഉന്നത ബിജെപി നേതാക്കള്‍ ഹസാരെയ്ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്കിയിരുന്നു. അവര്‍ക്കെല്ലാം അവരുടേതായ സ്ഥാപിത താല്പര്യങ്ങളുമുണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിക്കാമെന്നും, ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് വോട്ട് നല്കരുതെന്ന് പറയാമെന്നും ഹസാരെ ആദ്യം സമ്മതിച്ചിരുന്നു.

അതിനുശേഷം 2011ല്‍ തനിക്ക് രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ഹാസരെ പിന്നീട് അത് നിഷേധിക്കുകയും ചെയ്തു. ആദ്യമായി രാഷ്ട്രീയത്തില്‍ താത്പര്യം കാണിച്ചത് കേജ്‌രിവാളായിരുന്നു.

2011ല്‍ മുംബൈയില്‍ സംഘടിപ്പിച്ചപ്രതിഷേധം ബേദിയുടേയും കേജ്‌രിവാളിന്റെയും വ്യക്തി നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഹാസാരെ ഒറ്റപ്പെട്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന് മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ വിജയങ്ങളില്‍ നിന്ന് വളരുന്നത് ബേദിയും, കേജ്‌രിവാളുമാണെന്നത് അദ്ദേഹം കണ്ടില്ല.

1990കളില്‍ ഹസാരെയുടെ പ്രതിഷേധങ്ങള്‍ കണ്ട് സ്വന്തം അമ്മ അദ്ദേഹത്തെ വിളിച്ചത് വിഡ്ഢി എന്നാണ്. വിശക്കുന്നവന്റെ ഒരിക്കലും നാട് കേള്‍ക്കിലെന്ന് ആ അമ്മ പറഞ്ഞു.

ഇന്ന് ദില്ലിയിലെ ഇലക്ഷന്‍ വാര്‍ത്തകളിലൊന്നിലും ഹസാരെ പരാമര്‍ശിക്കപ്പെടുന്നില്ല. ചാനല്‍ റേറ്റിംഗ് കൂട്ടാനായി ഒരു ചാനലുകളും അദ്ദേഹത്തെ തേറ്റി എത്തുന്നില്ല.

രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ എത്തിപെടാന്‍ പലരുമുപയോഗിച്ച കിസാന്‍ ബാൂറാവു ഹാസാരെ ഇന്ന് എകനാണ്. ബിജെപിയും അവരുടെ വഴിക്ക് പോയിരിക്കുന്നു.

പ്രശ്‌നകാരികളാകുമെന്ന് ആര്‍.എസ്.എസ് കരുതിയ കിരണ്‍ ബേദുയിം, വികെ സിംഗും ഇന്ന് ബിജെപി നേതാക്കളാണ്. നിഷ്‌കളങ്കര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയം

You May Also Like

സൗദിയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിനു അറസ്റ്റ്‌.

സൗദിയില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ നൃത്തം ചെയ്ത യുവാക്കളെ മതകാര്യ പോലിസ് അറസ്റ്റു ചെയ്തു.

പുസ്തകച്ചന്തയും ചന്തപ്പുസ്തകങ്ങളും

സുഹൃത്തേ, ‘പുസ്തകച്ചന്ത’ എന്ന ഓമനപ്പേര് പ്രസാധകര്‍ ഇറക്കിയത് എണ്‍പതുകളുടെ അന്ത്യവര്‍ഷങ്ങളിലാണ്. അന്നേ ഇക്കാര്യത്തില്‍ പ്രതികരിച്ചതാണ്. ഫലമുണ്ടായില്ല…

വീട്ടിനുള്ളിലെ കുളിമുറിയില്‍ മുതല കുഞ്ഞ്…!!

വിളിക്കാതെ വന്ന ഈ അതിഥിയെ വീട്ടിനുള്ളിലെ കുളിമുറിയില്‍ അപ്രതീക്ഷിതമായി കാണപ്പെടുകയായിരുന്നു . ഇക്കഴിഞ്ഞ ജൂലൈ 21 നു ആനന്ദ് ജില്ലയിലെ ഭരത് പട്ടേല്‍ എന്നയാളുടെ വീട്ടിലാണ് സംഭവം.

കമ്പിളി പുതപ്പേ … കമ്പിളി പുതപ്പേ …!!

എങ്കിലും കമ്പിളി നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ് .ബോംബെയിലും ഡൽഹിയിലും ട്രെയിനിൽ കൂടി സഞ്ചരിച്ചാൽ ഇപ്പോഴും കമ്പിളി പുതപ്പേ …. കമ്പിളി പുതപ്പേ .. എന്ന് വിളിച്ചു പറഞ്ഞ് കച്ചവടം ചെയ്യുന്നവരെ കാണാം . നാട്ടിൽ ധാരാളം പെണ്ണുങ്ങൾ ഉള്ളത് കൊണ്ട്