ഈ വിഷയത്തെ കുറിച്ച് എഴുതണമെന്നു വിചാരിച്ചു തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇന്ന് ഈ വിഷയം എഴുതി  തുടങ്ങാനുണ്ട്ടായ കാരണം ഒരു പീഡന വാര്‍ത്തയാണ്. ഡല്‍ഹിയില്‍ ഒരു ബസ്സില്‍ വെച്ച് ഒരു MBBS വിദ്യാര്‍ഥിനി കൂട്ട മാനഭംഗത്തിനിരയായി. എന്തുകൊണ്ട് ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അച്ചന്‍ സ്വന്തം രക്തത്തില്‍ പിറന്ന മകളെ വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കി കൊണ്ടിരിക്കുന്നു, സ്വന്തം സഹോദരന്‍ പീഡിപ്പിക്കുന്നു, അങ്ങനെ, കേട്ടാല്‍ മൃഗങ്ങള്‍ പോലും അറച്ച് പോകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദിനം പ്രതി നമ്മള്‍ പത്ര മാധ്യമങ്ങളിലൂടെ വായിക്കുന്നു. ചാനലുകളില്‍ പൊടി പാറുന്ന ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ എന്ത് കൊണ്ട് ഇതിന് ഒരു അറുതി വരുത്താന്‍ നമ്മള്‍ക്ക് കഴിയുന്നില്ല, ഒരു അന്വേഷണം.

നിയമത്തിന്‍റെ അപര്യാപ്തത

ഇന്ത്യന്‍ ശിക്ഷാ നിയമം കുറ്റവാളികള്‍  ശിക്ഷിക്കപെടുന്നതിനെക്കാള്‍ രക്ക്ഷിക്കപെടുന്നതിനുള്ള പഴുതുകളാല്‍  സമ്പല്‍ സമൃതമാണ്.ഉദാഹരണത്തിന് ഗുവാഹട്ടിയിലെ, ഇന്ത്യയെ മുഴുവന്‍ നാണിപ്പിച്ച പീഡനക്കേസെടുക്കുക.  അതിലെ പ്രതികള്‍ക്ക് കോടതി വിധിച്ചത് വെറും രണ്ട് വര്‍ഷത്തെ തടവും മുവ്വായിരം രൂപ പിഴയും.മാത്രമല്ല ഇത് റദ്ദാക്കാന്‍ പ്രതികള്‍ മേല്‍ക്കോടതിയില്‍ പോകാന്‍ നില്‍ക്കുന്നു.ഇവിടെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തുലക്ക്പ്പെട്ടു എന്ന കാര്യം കോടതി അറിഞ്ഞിട്ടില്ലെന്നു തോനുന്നു.പിന്നെ എങ്ങനെ പീഡനങ്ങള്‍ ഇല്ലാതാകും!എത്ര കിരാതമായ കുറ്റകൃത്യങ്ങള്‍ നടത്തിയാലും രണ്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാന്യ ദേഹങ്ങളായി നാട്ടില്‍ വിലസാം.ഇനി വധശിക്ഷ കൂടി  റദ്ദാക്കാന്‍ പോകുകയാണത്രെ .ഇതെല്ലാം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഒരു സംശയം ഉണരുകയാണ്.യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ നിയമ വ്യവസ്ഥ  കുറ്റകൃത്യങ്ങള്‍ കുറക്കനുള്ളതാണോ അതോ കൂട്ടാനുള്ളതാണോ ?

ലൈംഗികതയുടെ അതിപ്രസരം

ഇന്ന് എവിടെ നോക്കിയാലും ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളും വീഡിയോകളുമാണ്.ഒരു ടൌണിലൂടെ കുടുംബതോടപ്പം പോകാന്‍ പറ്റാത്ത സ്ഥിതി വിശേഷമാണ്.അത്രയ്ക്ക് വൃത്തികെട്ട സിനിമ പൊസ്റ്ററുകളാല്‍  അലംകൃതമാണ് നമ്മുടെ അങ്ങാടികള്‍.പിന്നെ ഇന്റെര്‍നെറ്റിന്റെ പ്രചാരത്തോടെ ആര്‍കും സ്വന്തം മുറികളിലിരുന്നു നീല ചിത്രങ്ങള്‍ കാണാനുള്ള സൗകര്യം.ഇതെല്ലം കണ്ടു അനുഭവിച്ചു വരുന്ന നാട്ടില്‍ അച്ചന്‍ മകളെ പീഡിപ്പിച്ചാല്‍ അത്ഭുതപ്പെടാനില്ല! വ്യക്തി സ്വാതാത്ര്യതിന്‍റെയും  ആശയ സ്വാതാത്ര്യതിന്‍റെയും പേരിലുള്ള ഈ കൂത്താട്ടം അവസാനിപ്പിക്കാന്‍ ഭരണാധികാരികളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്‌.അതിനു ഇതില്‍ നിന്ന് പങ്കു പറ്റാത്ത  ആര്‍ജ്ജവമുള്ള ഭരണകര്‍ത്താക്കള്‍ വരേണ്ടതുണ്ട്.

വസ്ത്രധാരണം

പുരോഗമനത്തിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് ധരിക്കുന്ന നഗ്നത തുറിച്ചു കാണിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഇതിലുള്ള പങ്ക് വളരെ വലുതാണ്‌.ഞാന്‍ പലപ്പോയും അത്ഭുതപ്പെടാറുണ്ട് ,എങ്ങനെയാണ് മാതാപിതാക്കള്‍ക്ക് കുട്ടികളെ ഇങ്ങനെ വസ്ത്രം ധരിച്ചു പുറത്തു വിടാന്‍ മനസ്സുവരുന്നത്‌?മാന്യമായ വസ്ത്രധാരണത്തിന് ഒരു പരിധി വരെ പീഡനത്തിന് തടയിടനാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇനിയും നിരവധി കാരണങ്ങളുണ്ടാകും. നല്ല ഒരു നാളേക്കായി നമുക്ക് ഒരുമിച്ചു പോരാടാം.

Advertisements