fbpx
Connect with us

എന്തേയിങ്ങനെ……..?

‘വാതിലൊക്കെ ശരിക്കും അടച്ചില്ലേ? എന്തോ ഒരു ശബ്ധം കേട്ടതുപോലെ’. അവളംബരപ്പോടെ അയാളോട് ചോദിച്ചു. ‘നീ തന്നെയല്ലേ അടച്ചത്, പിന്നെ ഇപ്പോളൊരു സംശയം’ ? അയാള്‍ പുതപ്പിനുള്ളിലേക്കു വലിഞ്ഞു. അവളെഴുന്നേറ്റു നേരെ സ്വീകരണമുറിയിലെ വാതിലിന്നരികിലെത്തി; ആ വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു. ശരിക്കും പൂട്ടിയതിനുശേഷം നേരെ തെക്കേ വാതിലിന്നരികിലെത്തി. ആ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭയപ്പാടോടെ ചുറ്റിലും നോക്കി, പിന്നെ ധൃതിയില്‍ വാതിലടച്ചു പൂട്ടി. നേരെ അടുക്കളവാതിലിന്നരികിലേക്കോടി. ‘നീയെവിടെക്കാ ഓടുന്നത്?’ അയാളും കിടക്കയില്‍ നിന്നെഴുന്നേറ്റ് അവളെ പിന്തുടരുന്നുണ്ടായിരുന്നു. ‘രവിയേട്ടാ, ഒരുവാതില്‍ പോലും ശരിക്കടചീട്ടില്ല, ഇന്നെന്താ ഇങ്ങനെയൊക്കെ?’ അവളാശങ്കയോടെ അയാളെ നോക്കി. കുറേ വാതിലുകള്‍ അവള്‍ക്കുമുമ്പില്‍ നിരനിരയായി തുറന്നുകിടക്കുന്നതവള്‍ കണ്ടു. ഇപ്പോള്‍ അയാളിലും നേരിയ ഭയം തലപൊക്കിയെന്നവള്‍ക്ക് തോന്നി. അവരോരോന്നായി അടക്കാന്‍ തുടങ്ങി.അവള്‍ മുകളിലേക്കോടി നേരെ ബാല്‍കണിയിലെ വാതിലിന്നരികിലെത്തി. പെട്ടെന്നവള്‍ ഞെട്ടി പുറകോട്ടു മാറി. ആരോ ടെറസ്സില്‍ നിന്നും അവളുടെ അടുത്തേക്ക് നടന്നു വരുന്നു. അവള്‍ ഒരലര്‍ച്ചയോടെ തിരിഞ്ഞോടി മകളുടെ മുറിയിലെത്തി. അവളവിടെയില്ലായിരുന്നു. അടുത്തമുറിയിലെത്തി, അവിടെ മോനെയും കണ്ടില്ല. അവള്‍ താഴേക്കിറങ്ങി ഓടി. ‘സുമേ, നീയെങ്ങോട്ടാണീയോടുന്നത്?’ രവിയുടെ ചോദ്യമൊന്നും അവള്‍ കേട്ടില്ല. അവള്‍ വീടാകെ അരിച്ചുപെറുക്കി. മക്കളെ ആരേയും കണ്ടില്ല. അവള്‍ പുറത്തേക്കിറങ്ങി ഓടി; കൂറ്റാകൂറ്റിരുട്ടിലേക്ക്.അവള്‍ നിര്‍ത്താതെയോടി.ആരൊക്കെയോ അവളെ പിന്തുടരുന്നുണ്ടായിരുന്നു. ‘ഈശ്വരാ എന്റെ മക്കളെവിടെ? അവര്‍ക്കെന്തു പറ്റി?’ അവളലറി.

 85 total views,  1 views today

Published

on

fatherx

മുഖത്ത് വെള്ളം വീണപ്പോള്‍ അവള്‍ ഉറക്കത്തില്‍നിന്നുംപെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ‘മക്കളെവിടെ? മക്കളെവിടെ രവിയേട്ടാ?’അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അവളുടെ വിളറിയ മുഖം കണ്ടമ്പരന്ന രവി അവളെ തന്നെ പകച്ചു നോക്കുന്നുണ്ടായിരുന്നു. ‘നീ എന്തെങ്കിലും ദു:സ്വപ്നം കണ്ടോ? എന്തൊരലര്‍ച്ചയായിരുന്നു’. അവള്‍ വല്ലാത്ത ഒരു തളര്‍ച്ചയില്‍ ഒന്നും മിണ്ടാനാകാതെ അവിടെതന്നെ കിടന്നു. രവി അവളെ താങ്ങി എഴുനെല്‍പ്പിച്ചു. അയാളുടെ കയ്യില്‍നിന്നും വെള്ളം വാങ്ങി വായിലേക്കൊഴിക്കുമ്പോള് അവളുടെ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു വെള്ളം തൊണ്ടയില്‍ നിന്നും താഴോട്ടിറങ്ങാതെ വായിലൂടെ നീര്ചാലുകളായി പുറത്തേക്കൊഴുകി. പിന്നീട് അമ്മ കൊണ്ടുവന്ന ചൂടുവെള്ളം കുറേശ്ശെ കീഴ്‌പ്പോട്ടിറക്കുമ്പോഴും താന്‍ കണ്ടത് സ്വപ്നമായിരുന്നെന്നവള്‍ക്ക് വിശ്വസിക്കാനായില്ല. ‘ആവശ്യമില്ലാതെ ഓരോന്നാലോചിച് വെറുതെ തല പുണ്ണാക്കും; നീ ഇനി ഒന്നും ആലോചിക്കാതെ കിടന്നുറങ്ങ്’ രവി പറയുന്നതൊന്നും സുമ കേള്‍ക്കുന്നുണ്ടായിരുന്നില്ല. രാവേറെയായിട്ടും അവളുറങ്ങിയില്ല. എന്തോ ഒരുള്‍ഭയംഅവളെ വല്ലാതെ തളര്‍ത്തി. എങ്ങനെയെങ്കിലും മക്കളെ കാണണം. നാളെ തന്നെ. നേരം വെളുക്കാനായി അവള്‍ കാത്തിരുന്നു. വെളുക്കാറായപ്പോള്‍ അവളെഴുന്നേറ്റു. അടുക്കളയില്‍ ചെന്ന്! ഒരു ചായയുണ്ടാക്കാന്‍ തുടങ്ങുമ്പോഴേക്കും അവളള്‍ക്ക് തല ചുറ്റുന്നുണ്ടായിരുന്നു. കുറച്ചുനേരം അവിടെത്തന്നെ കസേരയിലിരുന്നു മേശയിലേക്ക് തല ചായിച്ചുകിടന്നു.അമ്മ തട്ടിവിളിച്ചപ്പോഴാണ് കുറച്ചുനേരം അങ്ങനെയിരുന്നു മയങ്ങിപ്പോയി എന്നു മനസ്സിലായത്. ചൂടുചായ കുറച്ചു കുടിച്ചപ്പോള്‍ അല്പം ആശ്വാസമായി. തലേന്നു രാത്രിയില്‍കണ്ട ദുസ്വപ്നംവീണ്ടും അവളെ വേട്ടയാടാന്‍ തുടങ്ങി. കുട്ടികളെ കാണാന്‍!പോകുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ രവിയേട്ടന്‍വിലക്കി. ‘ ഒരാഴ്ച കഴിഞ്ഞാല്‍ വെക്കേഷനായി; അവരിങ്ങേത്തുകയല്ലേ; പരീക്ഷയുടെയിടയില്‍വെറുതെ അവരെ ഉപദ്രവിക്കണ്ട.’

ഇയിടെയായി കേള്‍ക്കുന്നതും വായിക്കുന്നതും, കാണുന്നതുമായ വാര്‍ത്തകളെല്ലാം സുമയെ വല്ലാതെ അലട്ടിയിരുന്നു. നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന പെണ്‍വാണിഭകേസുകളും, മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ആത്മഹത്യകളും, ഒടുവിലിതാ കൂട്ട ബലാത്സംഗത്തിന്നിരയായി മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹിയിലെ പെണ്‍കുട്ടിയും… ആകെക്കൂടി ഭീതികലര്‍ന്ന അന്തരീക്ഷം.രണ്ടു ദിവസം മുമ്പ് ദൂരെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന മോളുമായി ഫോണില്‍ സംസാരിച്ചപ്പോളിതെല്ലാം സൂചിപ്പിച്ചു.അവളതൊക്കെ കേള്‍കുമ്പോള്‍ എന്നെ തിരിച്ച്പദേശിക്കും.’അമ്മേ, ഇങ്ങനെ നമ്മളെപ്പോളും പേടിച്ചിരുന്നാല്‍ എന്ത് ചെയ്യും? ഇതൊക്കെയോര്‍ത്ത് ആരും എങ്ങും പോകുന്നില്ലേ? ക്ലാസ്സ് കഴിഞ്ഞാല്‍ ഞാന്‍ മിക്കവാറും റൂംമേറ്റ്‌സ്ന്റെ കൂടെ കോളേജ് ലൈബ്രറിയില്‍ പോകാറുണ്ട്. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോകാറുണ്ട്. എനിക്ക് വേണ്ടത് ഞാന്‍ തന്നെ ചെയ്യണ്ടേ? പിന്നെ ഞാനിപ്പോള്‍ പത്തൊമ്പതു വയസ്സായ പെണ്‍കുട്ടിയാണ്. നമ്മള്‍ സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം, അതെനിക്കറിയാം.’ അവളങ്ങനെയാണ്. ഈ വക കാര്യങ്ങളൊന്നും കൂടുതലായി അങ്ങോട്ട് പറയാന്‍ സമ്മതിക്കില്ല. അപ്പോളൊക്കെ അവളെന്റെ അമ്മച്ചിയാകും. രവിയേട്ടന്‍ കേട്ടാല്‍ പറയും,’ കുട്ടികളുടെ ഉള്ള കോണ്ഫിടെന്‍സ് കൂടി നീയില്ലാതാക്കും. അധികം ഉപദേശം നന്നല്ല.’ അവര്‍ക്കാര്കും അറിയില്ലല്ലോ എന്റെ നെഞ്ചിലെ തീ. മോനാണെങ്കില്‍ ഫോണിലൂടെയുള്ള സംസാരം അധികമില്ല; പരീക്ഷ അടുത്തുവരികയാണ്. ധാരാളം പഠിക്കാനുണ്ട്; അതിന്റെ ടെന്ഷനവനുമുണ്ട്. എല്ലാം ആലോചിക്കുമ്പോള്‍ തോന്നും ഈ വക പഠിത്തം ഒന്നും വേണ്ട, രണ്ടു പേരെയും വീട്ടിന്നടുത്തുള്ള ഏതെങ്കിലും കോളേജില്‍ ചേര്‍ത്താമായിരുന്നെന്ന്. അതു പറയുമ്പോള്‍ രവിയേട്ടന്‍ ദ്വേഷ്യം വരും. ‘അങ്ങിനെ നമ്മള്‍ അവരുടെ കൂടെ എത്രനാളിങ്ങനെ കൂട്ടിരിക്കും?. ഒടുവില്‍ അവര്‍ നമ്മളെ പഴിക്കും’.

രാവിലെ അമ്പലത്തില്‍ പോയി കുറേനേരം പ്രാര്‍ഥിച്ചു. ഈശ്വരന്‍ തന്നെ അവര്‍ക്ക് തുണ. വീണ്ടും നേരമിരുട്ടാകുമ്പോഴേക്കും പതുക്കെ പതുക്കെ മനസ്സ് അസ്വസ്തമാകും. പിന്നെ വേണ്ടാത്ത ചിന്തകള്‍. ഈയിടെയായി എനിക്ക്ഊണും ഉറക്കവുമില്ലാതെയായിട്ടുണ്ടെന്നു അമ്മ കുറ്റപ്പെടുത്തും. അമ്മയും അസ്വസ്ഥയാണെന്നെനിക്കറിയാം.രവിയെട്ടന്റേയും അവസ്ഥ വ്യത്യസ്തമല്ല; പക്ഷെ പുറമേ കാണിക്കില്ല.എത്രയോ മാതാപിതാക്കളിങ്ങനെ മക്കളെയോര്‍ത്ത് ഉത്കണ്ടപ്പെടുന്നുണ്ടാകും…ഈ ലോകമെന്തെയിങ്ങനെ?

Advertisement

 86 total views,  2 views today

Advertisement
article3 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured4 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment4 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album5 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment5 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured6 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space6 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space6 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »