Featured
എന്ത് കൊണ്ട് ത്രീ ഡി പ്രിന്ററുകള്‍ ഭാവിയില്‍ പ്രശ്നമാവും?

ത്രീ ഡി ചോക്കലേറ്റ് പ്രിന്റര്‍ വരുന്നതിനെപ്പറ്റി ഇവിടെ എഴുതിയിരുന്നത് ചിലരെങ്കിലും വായിച്ചിട്ടുണ്ടാവും. അതൊരു കുട്ടിക്കളിയായും കൌതുകമായും നാം കണ്ടു. ത്രീഡി പ്രിന്ററുകള്‍ സത്യത്തില്‍ പ്രാവര്‍ത്തികമാവുമോ എന്നൊക്കെ പോലും ചിലരെങ്കിലും കരുതിയിട്ടുമുണ്ടാവും. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങിനെയല്ല. ഉടനെ തന്നെ അവ സര്‍വ്വ സാധാരണമാവും. ഇന്ന് ഒരു ത്രീ ഡി പ്രിന്ററിന് വലിയ വില നമുക്ക് നല്കേണ്ടതുണ്ടെങ്കില് അധികം താമസിയാതെ തന്നെ അവ അധികം വില നല്‍കാതെ തന്നെ ആളുകള്‍ക്ക് വാങ്ങുവാന്‍ കഴിയും. അപ്പോള്‍ അതൊരു നല്ല കാര്യമല്ലേ? അതെങ്ങിനെയാണ് ഒരു പ്രശ്നമാവുക?

ത്രീ ഡിയില്‍ പ്രിന്റു ചെയ്ത ഷൂസ്
ഇന്റെര്‍നെറ്റിന്റെ ആവിര്‍ഭാവം മനുഷ്യ ചിന്തകളെ എങ്ങിനെ സ്വാധീനിച്ചുവോ എന്നത് പോലെയാവും ത്രീ ഡി പ്രിന്ററുകള്‍ നമ്മുടെ ജീവിതത്തിനെ മാറ്റി മറിക്കുവാന്‍ പോകുന്നത്. ഇത്തരം പ്രിന്ററുകള്‍ ഉപയോഗിച്ച് ഇന്ന് നമ്മള് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ഒരുപാട് സാധനങ്ങള്‍ വീട്ടിലിരുന്നു പ്രിന്റു ചെയ്തെടുക്കുവാന്‍ ആര്‍ക്കും കഴിയും. ചെറിയ മെഷീന് പാര്‍ട്ടുകള്‍ തുടങ്ങി അത്യന്താധുനിക തോക്കുകള്‍ വരെ ഇവ ഉപയോഗിച്ച് പ്രിന്റു ചെയ്തെടുക്കാം. നമ്മള് ഉപയോഗിക്കുന്ന മരുന്നുകള്‍ വരെ ഈ രീതിയില്‍ പ്രിന്റു ചെയ്തെടുക്കാം.
അങ്ങിനെ ആളുകള്‍ സ്വന്തമായി എല്ലാം വീട്ടിലിരുന്നു പ്രിന്റു ചെയ്താല്‍ എന്തൊക്കെയാവും സംഭവിക്കുക?
ത്രീ ഡി പ്രിന്റര്‍ ഉപയോഗിച്ച് പ്രിന്റു ചെയ്തെടുത്ത തോക്കുകള്‍ ഇവിടെ കാണുക.
ഓപ്പണ്‍ സോഴ്സ് ത്രീ ഡി പ്രിന്ററുകളും വിപണിയില്‍ വരുന്നുണ്ട് . അവയ്ക്ക് വില കുറവാണ്.
453 total views, 3 views today