അങ്ങനെ മലയാള ഭാഷയിലേക്ക് പുതിയ ഒരു വാക്ക് കൂടി കടന്നു വന്നിരിക്കുന്നു. പ്ലിംഗ്.! മലയാള ഭാഷയുടെ പിതാവ് ശ്രീ എഴുത്തച്ചന് ഇന്ന് ഉണ്ടായിരുന്നുവെങ്കിലും ഇതൊക്കെ കേട്ട് ഹാര്‍ട്ട് അറ്റാക്ക് വന്നു മരിക്കുമായിരുന്നു.
മലയാള ഭാഷയെ പറഞ്ഞു കുളമാക്കി ഇംഗ്ലീഷ് ഭാഷയുടെ ഒപ്പം ചവച്ചു അരച്ച് കുടിക്കാന്‍ തുടങ്ങിയ രഞ്ജിനി ഹരിദാസ് എന്ന പ്രതിഭാസമാണ് ആധുനിക മലയാള ഭാഷയുടെ മാതാവ് എന്ന് ചിലര്‍ കളിയാക്കി പറയാറുണ്ട്. അങ്ങനെ അവര്‍ തുടങ്ങി വച്ച ആധുനിക മലയാളം ഇന്ന് ഇതാ ഒരു “പ്ലിങ്ങില്‍” എത്തി നില്ക്കുന്നു.
3 ഇംഗ്ലീഷ് വാക്കിന്റെ ഇടയില്‍ ഒരു മലയാളം വാക്ക് തിരുകി കയറ്റി ഒരു വെറൈറ്റി ഉണ്ടാക്കുന്ന കാര്യത്തില്‍ രഞ്ജിനി സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. “I welcome all of you to this അടിപ്പൊളി programme”.എന്നാ ടൈപ്പ് വചനങ്ങളില്‍ നിന്നുമാണ് അവര്‍ തുടങ്ങിയത്…പിന്നെ അത് ഒരു ഫാഷനായി മാറി..
നമ്മുടെ വിഷയം അതല്ല, അവരില്‍ നിന്നും തുടങ്ങിയ മലയാളം ഇന്നു എവിടെ എത്തി നില്ക്കുന്നു എന്നാണ് നമ്മള് പരിശോധിക്കുന്നത്.
“അവന് എന്നെ ശശിയാക്കി” എന്ന് തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ തുടങ്ങിയ തെക്കന്‍ ജില്ലക്കാര്‍ പറയും..ഊളയാക്കി, സോമാനാക്കി എന്നുള്ള പര്യായ പദങ്ങളും ശശിക്ക് ഉണ്ട്. നമ്മളെ വിളിച്ചു വരുത്തി പറ്റിച്ചു, പറഞ്ഞു പറ്റിച്ചു, വഞ്ചിച്ചു തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കിയാണ് ശശി,സോമന് തുടങ്ങിയ നാമധേയങ്ങള്‍ നമ്മള് ഉപയോഗിച്ച് തുടങ്ങിയത്. ഇനി വടക്കോട്ട് പോകുമ്പോള്‍ “പോസ്റ്റാക്കി, പെടച്ചു” തുടങ്ങിയ നാമങ്ങള്‍ കടന്നു വരും..എല്ലാത്തിന്റെയും അര്‍ഥം ഒന്ന് തന്നെ, അതായത് തേപ്പ് കിട്ടിഎന്ന്…
തേപ്പ്? അത് എന്താ എന്നല്ലേ? അതും ആധുനികമാണ്….
“വഞ്ചിച്ചു”വെന്ന വാക്കിനു പകരം “തേച്ചു” എന്ന് പറയണം എന്ന് ആധുനിക മലയാള ഭാഷയിലെ പണ്ഡിതന്മാരായ ന്യൂ ജനറേഷന് ഫ്രീക്കന്മാര് പറയുന്നു..
അങ്ങനെ ഓരോ ദിവസവും എഴുത്തച്ചന് എഴുതി വച്ച ഭാഷ കോലം കെട്ട് വരാന്‍ തുടങ്ങി. ശശിയും സോമനും ഒക്കെ വന്നു ഇപ്പോള്‍ അവര്‍ക്കും ഒരു മാറ്റം വരുന്നു..വീണ്ടും ഒരു ന്യൂജനറേഷന് തരംഗം “പ്ലിംഗ്”..!!! “പ്ലിങ്ങായി” എന്നാണ് ഇപ്പോഴത്തെ ചൊല്ല്…
എന്താ ഈ പ്ലിംഗ് എന്ന് ചോദിച്ചാല്‍ “അങ്ങനെ പ്രത്യേകിച്ച്” ഒരു അര്‍ഥം ഒന്നുമ്മില്ല..കേള്‍ക്കാന്‍ ഒരു സുഖമുള്ള ഒരു ശശി പ്രയോഗം, അല്ലെ സോമാ ?
ഒരു അബദ്ധം പറ്റുമ്പോള്‍, ഒരു മണ്ടത്തരം പറയുമ്പോള്‍, ഒരു ചളിപ്പ് മുഖത് വരുമ്പോള്‍ ഒക്കെ കൂടെ നില്ക്കുന്നവര് ഒരേ ശബ്ദത്തില്‍ വിളിച്ചു പറയും “പ്ലിംഗ്”.!
സിനിമ ഡയലോഗുകളും സിനിമ പോസ്റ്ററുകളും വച്ച് ഒരു പ്ലിംഗ് പരിപാടിയുണ്ട്…അതിനെ പറ്റി കൂടുതല്‍ പറയുന്നതിനേക്കാള്‍ നല്ലത് നിങ്ങള്‍ ഒന്ന് കണ്ടു നോക്കുന്നതാണ്, നിങ്ങളും ഒന്ന് പ്ലിംഗ് ആകു…
“പ്ലിംഗ്”..!