എന്ത് വന്നാലും നിങ്ങള്‍ വോട്ട് ചെയ്തെ പറ്റു, അല്ലെങ്കില്‍ പെറ്റി അടിക്കും !

  0
  233

  new

  പേടിക്കണ്ട..തല്ക്കാലം ഈ നിയമം നിലവില്‍ വരുന്നത് നമ്മുടെ പ്രധാന മന്ത്രിയുടെ നാടായ ഗുജറാത്തില്‍ മാത്രമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഈ നിയമം വരുന്നത്.

  ഗുജറാത്തില്‍ വോട്ടവകാശം രേഖപ്പെടുത്താത്തവര്‍ക്ക് 10൦ രൂപ പിഴ ചുമത്താന്‍ സര്‍ക്കാര്‍ ഗുജറാത്ത് തദ്ദേശ ഭരണ ആക്ട് ഭേദഗതി 2009 പ്രകാരം ആലോചിക്കുന്നു.

  എന്നാല്‍ വോട്ട് ചെയ്യാതെ എല്ലാപേരെയും ഒന്നും സര്‍ക്കാര്‍ തിരഞ്ഞു പിടിച്ചു പെറ്റി അടിക്കില്ല. ചില ഇളവുകള്‍ ഒക്കെ ഈ നിയമത്തിലും ലഭ്യമാണ്.

  പ്രായാധിക്യം മൂലം പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവര്‍, 75 ശതമാനത്തിലേറെ അംഗ വൈകല്യമുള്ളവര്‍, വിദ്യാര്‍ഥികള്‍, ഗുരുതര രോഗം മൂലം അവശത നേരിടുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍, മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടവര്‍, മരണം, വിവാഹം തുടങ്ങിയവയ്ക്ക് ഇളവ് ലഭിയ്ക്കും.

  വോട്ടിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയതിനു പിന്നാലെയാണ് പെറ്റി നിയമവും പ്രാബല്യത്തില്‍ വരുന്നത്.