Narmam
എന്നാലും ഈ പെണ്ണുങ്ങള്
അല്ല കൂട്ടെരെ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. നമ്മുടെ മല്ലു പെണ്‍കുട്ടികള്‍ക്ക് ഒന്നിനും നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ലെ? ചാനലിലയാലും ലൈവ് ഷോയിലായാലും ഒരു മല്ലു പെണ്ണിന്റെ നിറം കണ്ടിട്ടുണ്ടെങ്കില്‍ അവിടെ ഒരു മംഗ്ലീഷ് മഴ ഉറപ്പാ.
ഒരു പ്രാദേശിക ചാനലിന്റെ ‘ലൈവ് ഷോ’ പരിപാടിയിലെ പെങ്കൊച്ചിന്റെ ലൈവ് കൊഞ്ചല് കേട്ട എന്റെ സഹപ്രവര്ത്തകന് അത്ഭുതത്തോടെ പറഞ്ഞത്. യ്യോ തു നമ്മടെ കമലത്തിന്റെ മോളല്ലിയോ. ഈ കൊച്ചു ഇങ്ങനെ അല്ലാരുന്നല്ലോ സംസാരിക്കുന്നെ..
77 total views

അതാണ് ചേട്ടാ ചാനല്‍ മലയാളം. ഇതിന്റെ ചേരുവകള്‍ ഇനി പറയുന്നതാണ്..
വള്ളുവനാടന്‍ സ്ലാന്ഗ് അര കപ്പ് + മംഗ്ലീഷ് തൊലിയുരിഞ്ഞത് മുക്കാല്‍ കപ്പ് + ശുദ്ധമായ വിവരക്കേട് ഒരു കപ്പ് + നല്ല തൊലിക്കട്ടി ഉള്ള ഒരു വനിതാ രത്നം മുഴുത്തത് ഒന്ന് ( വിദ്യാഭ്യാസം വേണമെന്നില്ല )
http://youtu.be/vAYeEVvPEg0
ഇത്രയുമാകുമ്പോള്‍ ഒരു’ ഷോ’ ക്കുള്ള വിഭവമായി.
ഇതിനെ നമുക്ക് ആവശ്യാനുസരണം മ്യൂസിക് ലൈവ്, ചാനല്‍ ചര്‍ച്ച, അഭിപ്രായ സര്‍വേ, കുക്കറി ഷോ, വനിതോധാരണം, സ്റ്റേജ് ഷോ തുടങ്ങി മനുഷേന്റെ ക്ഷമയെ പരീഷിക്കാനുള്ള ഏതു സംഭവത്തിലും എടുത്തു വിളമ്പാം.
അപ്പൊ ചോദിക്കും പുരുഷന്മാരെന്താ ഇതില്‍ മിടുക്കന്മാരല്ലേ..
ഉണ്ടേ.. പക്ഷെ അവരുടെ കൊഞ്ചല് കേള്‍ക്കാന്‍ പ്രേഷകര്‍ക്ക് താല്പര്യമില്ല എന്നുള്ള ധാരണ കൊണ്ടാണോ അതോ വനിതകളെ അപേക്ഷിച്ച് അതിനുള്ള തൊലിക്കട്ടി ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല, വളരെ അപൂര്‍വമാണ്.
മലയാളി അല്ലാത്തവര്‍ മലയാളം പഠിച്ചു കഷ്ടപ്പെട്ട് മലയാളം പറയുന്നതിനേക്കാള്‍ ബുദ്ധിമുട്ടിയാണ് മലയാളി പെങ്കൊച്ചു മലയാളം പറയുന്നത്” എന്നാ പിന്നെ ഇംഗ്ലീഷില്‍ അങ്ങ് പറഞ്ഞുടെ.
”നോ നോ നോ മലയാലത്തില്‍” അതാണ് സ്റ്റൈല്‍.
“ഓ പിന്നെ ങ്ങേരേതോ അരസികന് പഴഞ്ചന്‍ മലയാളം മുന്‍ഷി തന്നെ”
അല്ല പെങ്ങളെ.. ക്യൂവില്‍ നിന്ന് ഇടിയും കൊണ്ട് ഇംഗ്ളീഷ്, തമിഴ് , ഹിന്ദി സിനിമകള്‍ ഹിറ്റാക്കി കൊടുക്കുകയും മലയാളത്തെ കൂവിത്തോല്പിക്കുകയും ചെയ്യുന്ന ഒരു സാധാരണ ‘ മലയാലി’ തന്നെ. ജാടയും പൊങ്ങച്ചവും ഏച്ചുകെട്ടും ഒന്നും വക വച്ച് കൊടുക്കാത്ത. എന്നാല്‍ ഇതൊക്കെ കാണിച്ചു കൊണ്ട് തന്നെ നടക്കുന്ന ഒരു സാദാ ‘മലയാലി’.
78 total views, 1 views today