Narmam
എന്നാലും എന്റെ ഉണ്ണിയേട്ടാ
രാത്രി സമയത്തെ സഫാരി എനിക്കിഷ്ടമാണ് , അത് ഒരു ലോങ്ങ് റൂട്ട് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട ഒരേ ഒരു നിര്‍ബന്ധം മാത്രം ഞാന്‍ തന്നെ െ്രെഡവ് ചെയ്യും .
പക്ഷെ ഇന്നലെ സംഭവിച്ചത് അതൊന്നുമല്ല.
141 total views

രാത്രി സമയത്തെ സഫാരി എനിക്കിഷ്ടമാണ് , അത് ഒരു ലോങ്ങ് റൂട്ട് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട ഒരേ ഒരു നിര്‍ബന്ധം മാത്രം ഞാന്‍ തന്നെ െ്രെഡവ് ചെയ്യും .
പക്ഷെ ഇന്നലെ സംഭവിച്ചത് അതൊന്നുമല്ല.
രാത്രി 11 മണി ആയിക്കാണും കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴി രാമനാട്ടുകര ബസ് സ്ടാണ്ടിനു മുന്പില് പരിചയമുള്ള ഒരു മുഖം, ഉണ്ണിയേട്ടന് , ബസ്സ് കാത്തു നില്ക്കുകയാനദ്ദേഹം .
രാമനാട്ടുകര യില്‍ നിന്നും രാത്രി ബസ് കിട്ടാന്‍ ഇച്ചിരി ബുദ്ടിമുട്ടാണ് , വരുന്ന വാഹനത്തിനു മുഴുവന്‍ യാത്രക്കാര്‍ കൈ കാണിക്കും, വളരേ ചുരുക്കം പേരെ രാത്രി സമയങ്ങളില്‍ ആരെയെങ്കിലും സഹായിക്കൂ, അതിനു ആരെയും കുറ്റം പറയാനും പറ്റില്ല. ഇനി സഹായിച്ചാല്‍ തന്നെ നല്ല പൈസ എടുക്കാനും അവര്‍ മടിക്കില്ല, പക്ഷെ ഞാന്‍ അങ്ങനെ അല്ല ആരെയെങ്കിലും സഹായിക്കാന്‍ കിട്ടുന്ന അവസരം കളയാറില്ല . പണ്ട് സാഗര്‍ കോളേജില്‍ നിന്നും ചൂരല്‍ പൊക്കി കൊണ്ട് പോയതും , പരീക്ഷക്ക് എന്റെ ആന്‍സര്‍ ഷീറ്റ് അസീസിന് കൊടുത്തതും (അവന് ആ പരീക്ഷക്ക് ജയിച്ചോ എന്ന് ചോദിക്കരുത് , എനിക്കറിയില്ല സത്യമായിട്ടും എനിക്കറിയില്ല ) പ്രഭിതക്ക് പ്രോഗ്രസ്സ് കാര്‍ഡില്‍ ഒപ്പിട്ടു കൊടുത്തതും , പെണ്‍കുട്ടികള്‍ നോക്കി നില്ക്കുമ്പോള് ബസ് തടഞ്ഞതും എല്ലാം സ്വാതന്ത്ര്യ സമരം പോലെ തന്നെ കൊത്തി വെക്കപ്പെടെണ്ടതാണ് .
പക്ഷെ പണ്ട് ബഷീറിന്റെ വീട്ടില്‍ പുളി പറിച്ചു കൊണ്ടിരുന്നപ്പോള്‍ കിട്ടിയ അടി ഇതില്‍ ഒന്നും പെടില്ല
ഏതായാലും ഉണ്ണിയേട്ടനെ ഞാന്‍ സഹായിക്കും ..
എന്റെ ഉള്ളിലെ മനുഷ്യത്തം ഉണര്‍ന്നു ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് നിര്‍ത്തി ചോദിച്ചു ‘ഉണ്ണിയേട്ട എങ്ങോട്ടാ ‘
പെട്ടെന്ന് തന്നെ അദ്ദേഹം മറുപടി പറഞ്ഞു ‘ഞാനൊന്ന് മകളുടെ വീട്ടില്‍ പോയി വരികയാ, ഇത് വരെ ഒരു ബസ്സ് കിട്ടിയില്ല , പെട്ടെന്ന് വീട് വരെ എത്തണം’
‘എങ്കില്‍ ഞാന്‍ ഡ്രോപ്പ് ചെയ്യാം കയറിക്കോളൂ ‘
അദ്ദേഹം കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല, കാരണം ഞാന്‍ അത്ര നല്ല പയ്യനായതു കൊണ്ടാണോ അതോ അദ്ദേഹത്തിന് വേഗം വീട്ടിലെത്താന്‍ ആണോ എന്നും എനിക്കറിയില്ല (എങ്കിലും ആദ്യതെതാവാനാണ് കൂടുതല്‍ സാധ്യത )
അദ്ദേഹം ബൈക്കിനു പുറകില്‍ കയറി
‘വളരേ ഉപകാരം മോനെ’
എനിക്ക് പോകേണ്ട സ്ഥലത്ത് നിന്നും കഷ്ടിച്ച് രണ്ടു കിലോ മീറെര്‍ പോവണം അദ്ദേഹത്തിന്റെ വീട്ടിലേക്കു.
അദ്ദേഹത്തെ വീട്ടില്‍ ഇറക്കി. തിരിച്ചു വരുമ്പോള്‍ ചിന്തകള്‍ കാട് കയറി , ഹോ എന്തൊരു സന്തോഷം ഒരാളെ സഹായിച്ചില്ലേ , അയാളും സന്തോഷിച്ചു കാണും, അവരുടെ വീട്ടു കാരോ ? …പിന്നെ സന്തോഷിക്കാതെ ….? സന്തോഷിച്ചു കാണില്ലേ …? ഞാന്‍ എന്നെ പ്രശംസകള്‍ കൊണ്ട് മൂടി , എടാ വല്ലാത്ത ഒരാള്‍ തന്നെ നീ ഗഫൂര്‍ അല്ലെ നീ ഹനുമാനാ പഹയാ പപ്പു വിന്റെ ഡയലോഗ് മനസ്സില്‍ വന്നു
ചിന്തകള്‍ കാട് കയറി വരുന്ന വഴിക്ക് അതാ , വീടെതുന്നതിനു ഇച്ചിരി അകലെ ഒരു ജീപ്പ് നിര്‍ത്തി ഇട്ടിരിക്കുന്നു, ജീപ്പിന്റെ മുമ്പേ നിന്ന് ഒരാള്‍ കൈ കാണിക്കുന്നു , അപ്പുറത്തെ സൈഡില്‍ നിന്നും ലോറി കള്‍ ലൈറ്റ് ഇട്ടു വരുന്നത് കൊണ്ട് ഒന്നും വ്യക്തമല്ല ,
രണ്ടാമത്തെ ആളെ കൂടി സഹായിക്കാന്‍ കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല
ഒരു ലിഫ്റ്റ്, ജീപ്പ് സ്റ്റാര്‍ട്ട് ആവുന്നില്ല അതല്ലെങ്കില്‍ ഡീസല്‍ കഴിഞ്ഞു ഇതില്‍ ഒന്ന് പ്രതീക്ഷിച്ച ഞാന്‍ ഞെട്ടി പ്പോയി
ഇത് മറ്റാരുമല്ല None Other than Our ഫറോക്ക് SIയും കുറച്ചു പോലീസുകാരും
ശ്ശൊ നാട്ടില്‍ വന്ന ശേഷം ഞാന്‍ തന്നെ എത്ര പേരെ സഹായിച്ചിട്ടുണ്ട് ബൈക്കും കാറും നിര്‍ത്തി ഞാന്‍ സിഗ്നല്‍ കൊടുത്തിട്ടുണ്ട് ദേ അവിടെ എഴുത്തുണ്ട് കേട്ടോ ശ്രദ്ദിച്ചു പൊയ്ക്കോളൂ … ജാതി മത പാര്‍ട്ടി ഭേദംഅന്യേ എല്ലാവരും സഹായിക്കുന്ന ഒരു കാര്യം ഇത് മാത്രം ആണെന്ന് വരെ എനിക്ക് തോന്നിപ്പോയിട്ടുണ്ട് .
എന്ത് ചെയ്യാം പെട്ട് പോയില്ലേ …? ‘ഡിറീ’ ചെയ്യാന്‍ പറ്റില്ലല്ലോ …? അല്ലെങ്കില്‍ ഞാന്‍ എന്തിനാ പേടിക്കുന്നെ കൊല്ലാന്‍ അല്ലല്ലോ കൈ കാണിച്ചത് , നാട്ടിലല്ലെങ്കിലും ഞാനും ഒരു പോലിസ് അല്ലെ…? ബഹറിനില്‍ ഞാനും ജോലി ചെയ്യുന്നത് ആ ഡിപ്പാര്‍ട്ട് മെന്റില്‍ അല്ലെ …?
ഇനി ഒന്നും ചെയ്യാനില്ല വരുന്നിടത്ത് വച്ച് കാണാം
ഒരു പോലീസുകാരന് പറഞ്ഞു
‘ബൈക്ക് സൈഡ് ആക്ക് ‘
വളരേ മര്യാദയോടെ ബൈക്ക് ഞാന്‍ നിര്‍ത്തി, റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്ത ശേഷം ടക യുടെ അടുതെത്തി ആ രംഗം ഒന്ന് കാണണം അതായത് പെണ്ണ് കാണാന്‍ പോയാല്‍ പെണ്ണ് ചായയുമായി നില്ക്കുന്ന ആ ഒരു നില്പ്പില്ലേ (ഇപ്പോഴത്തെ പെണ്ണുങ്ങള് ആണെന്ന് തെറ്റിദ്ധരിക്കരുത് , ഞാന്‍ പറഞ്ഞത് പഴയ കാലത്തെ പെണ്ണുങ്ങളുടെ കാര്യം ആണ് ) … ലതു തന്നെ ലിത് .
‘ ഹെല്‍മെറ്റ് ഇല്ലേ …?’
‘ഉണ്ട് സാര്‍’
‘എന്നിട്ടതെവിടെ’
‘രാത്രി ആയത് കൊണ്ട് എടുത്തില്ല’
‘വീട്ടില്‍ തന്നെ നിന്നോട്ടെ’
‘ഇവനൊരു ഇരുന്നൂറു എഴുതി കൊടുക്ക് ‘
ഉടനെ തന്നെ എത്തി തോഴന്മാര് ഇരുന്നൂരിന്റെ ബില്ലുമായി …
അവരെ അങ്ങനെ കുറ്റം പറയാന്‍ പറ്റുമോ അല്ലെങ്കില്‍ തന്നെ എനിക്ക് ഹെല്‍മെറ്റ് ഇല്ല, ഹ പേപ്പറും കയ്യില്‍ ഇല്ല എഴുതുകയാണെങ്കില്‍ ഒരു 1000 അല്ലെങ്കില്‍ 2000 രൂപക്കുള്ള വകുപ്പുണ്ട് ,
എന്നാലും 200 രൂപ പോയില്ലേ …?
എന്തൊക്കെ ആണെങ്കിലും മര്യാദക്ക് വീട്ടില്‍ പോവുകയാണെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു
ഫൈന്‍ അടച്ചു വീട്ടിലേക്കു വരുമ്പോള്‍ ജയ ഭാരതിയുടെ ഡയലോഗ് മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു ‘സന്തോഷമായി ഉണ്ണിയേട്ടാ സന്തോഷമായി ‘
142 total views, 1 views today