fbpx
Connect with us

Narmam

എന്നാലും ന്റെ മലയാളിയേ..!!!

യു.എ.ഇ ലെ പ്രമുഖ ബാങ്കില്‍ ജോലി കിട്ടിയതിന്റെ അഹങ്കാരം ആദ്യ ദിനങ്ങളിലെ ട്രെയിനിംഗ് കഴിഞ്ഞതോടെ തന്നെ ആവിയായിരുന്നു. തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി വീണ ഈ മാര്‍ക്കറ്റില്‍ വ്യവസായ ലോണ്‍ വിപണനം നടത്തുകയാണ് പണി എന്നതിനെ മനസ്സിനിയും ഉള്‍ക്കൊണ്ടിട്ടില്ല. മാര്‍ക്കറ്റില്‍ ഇറങ്ങി ലോണ്‍ കച്ചവടം നടത്തുക എങ്ങനെയാണെന്ന് ട്രെയിനിംഗ് കൊണ്ടും പിടുത്തം കിട്ടിയില്ല. എടുത്താല്‍ പൊങ്ങാത്ത ബാഗില്‍ യാതോരുപകാരവും ഇല്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു വച്ച് വരാറുള്ളവരെ കണ്ടിട്ടുള്ളത് മാത്രമാണ് ആകെയുള്ള മാര്‍ക്കറ്റിംഗ് പരിചയം.

 78 total views

Published

on

യു.എ.ഇ ലെ പ്രമുഖ ബാങ്കില്‍ ജോലി കിട്ടിയതിന്റെ അഹങ്കാരം ആദ്യ ദിനങ്ങളിലെ ട്രെയിനിംഗ് കഴിഞ്ഞതോടെ തന്നെ ആവിയായിരുന്നു. തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി വീണ ഈ മാര്‍ക്കറ്റില്‍ വ്യവസായ ലോണ്‍ വിപണനം നടത്തുകയാണ് പണി എന്നതിനെ മനസ്സിനിയും ഉള്‍ക്കൊണ്ടിട്ടില്ല. മാര്‍ക്കറ്റില്‍ ഇറങ്ങി ലോണ്‍ കച്ചവടം നടത്തുക എങ്ങനെയാണെന്ന് ട്രെയിനിംഗ് കൊണ്ടും പിടുത്തം കിട്ടിയില്ല. എടുത്താല്‍ പൊങ്ങാത്ത ബാഗില്‍ യാതോരുപകാരവും ഇല്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു വച്ച് വരാറുള്ളവരെ കണ്ടിട്ടുള്ളത് മാത്രമാണ് ആകെയുള്ള മാര്‍ക്കറ്റിംഗ് പരിചയം.

ഫിസിക്സ്‌ ആണ് പഠിച്ചത്, അതിനുള്ള പണി തരൂ എന്ന് പറയാന്‍ പറ്റില്ലല്ലോ. ഇത് ഗള്‍ഫ്‌ അല്ലെ? ഇവിടെ പഠിച്ചത് ചെയ്യുന്ന ഒരാളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ആദ്യ ദിനങ്ങളിലെ എന്റെ അലസഗമനം കണ്ടില്ലെന്നു നടിച്ച മാനേജര്‍ പെട്ടെന്നൊരു ദിവസം ഉത്തരവിട്ടു.

“നാളെ മുതല്‍ മാര്‍ക്കറ്റില്‍ ഇറങ്ങണം. പുതിയ പത്തു ലീഡ്‌ (കൊള്ള പലിശക്ക് കടമെടുക്കാന്‍ തയ്യാറാകുന്ന ഏതെന്കിലും ഹത ഭാഗ്യന്റെ ജാതകം ബാങ്കിനെ ഏല്‍പ്പിക്കല്‍ എന്ന കര്‍മത്തിന്റെ ടെക്നിക്കല്‍ പേര്) എങ്കിലും ഓരോ ദിനവും കൊണ്ട് വരണം. നാളെ കാലത്ത് തന്നെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പോയാല്‍ മതി. ലീഡ്‌ യഥേഷ്ടം കിട്ടിക്കോളും.”

കാലത്ത്‌ തന്നെ കഴുത്തില്‍ കുരുക്കിമിട്ടു ഒരുങ്ങിയിറങ്ങി. യഥേഷ്ടം ലഭ്യമായ വിസിറ്റിംഗ് കാര്‍ഡുകളും പോക്കറ്റില്‍ തിരുകി.

Advertisementടാക്സിക്ക് കൈ കാണിച്ചപ്പോള്‍ കിട്ടിയത് പതിവ് പോലെ പച്ചയെ (പാകിസ്താനി) തന്നെ..

അത്തര്‍ മുക്കിയ ടവല്‍ കയ്യിലുണ്ടായത് ഭാഗ്യം. എന്നാലും പുറകില്‍ കയറി.

“ഹാ ഭായി . കഹാം?”

“ഇന്‍ഡസ് ട്രിയല്‍ ഏരിയ”

Advertisement“ഇന്‍ഡസ് ട്രിയല്‍ ഏരിയ മേം കഹാം?”

അത് പ്രതീക്ഷിച്ചില്ല.. മോഹന്‍ലാല്‍ ഏതോ സിനിമയില്‍ അമേരിക്കന്‍ ജംഗ്ഷന്‍ എന്ന് പറഞ്ഞ പോലെ പറയേണ്ടി വരുമോ?

ഇന്‍ഡസ് ട്രിയല്‍ ഏരിയ എന്നാ ഒരു സ്ഥലമുണ്ടെന്ന് തന്നെ ഇന്നലെ സിംഗ് മാനേജര്‍ പറയുമ്പോഴാ അറിയുന്നത്.

ലോണ്‍ വില്‍ക്കാന്‍ വേണ്ടി അലയാന്‍ ഇറങ്ങിയതാ. എവിടെയെങ്കിലും ഇറക്കി വിട്ടാല്‍ മതി, അലഞ്ഞോളാം എന്ന് പറയാനുള്ള ഉറുദുവും അറിയില്ല

Advertisementഞാനിങ്ങനെ ഉത്തരം തപ്പുന്നത് കണ്ടിട്ടാകണം പുള്ളി തന്നെ കുറെ സ്ഥല നാമങ്ങള്‍ പറയാന്‍ തുടങ്ങി

“J&P റൗണ്ട് എബൌട്ട്‌, നാഷണല്‍ പെയിന്റ്സ്, ബിന്‍ലാദന്‍. ”

ആദ്യം പറഞ്ഞ സ്ഥലത്ത് തന്നെ കച്ചവടം ഉറപ്പിച്ചു. നമുക്കെന്തു നോക്കാനാ.

“മലബാറി??”

Advertisementഅത് കൃത്യമായി മനസ്സിലാക്കാന്‍ മാത്രമുള്ള ബുദ്ധിയൊക്കെ ഇവര്‍ക്കുമുണ്ട്.. എന്റെ ‘ഹാ..’ എന്നൊരു മറുപടി കേട്ടാല്‍ പിന്നെ ബാക്കി എന്തൊക്കെയാണ് ഇയാള്‍ പറയാന്‍ പോകുന്നത് എന്നോരൂഹമുണ്ട് (മൂന്നു മാസത്തെ വിസിറ്റിംഗ് അനുഭവം). അത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല

വഴി നീളെ കാറിനെ ഓവര്‍ടേക്ക്  ചെയ്തു പോകുന്നവരുടെയൊക്കെ തന്തമാരുടെ ‘കുശലന്യോഷണം’ നടത്തുന്നുണ്ട് കക്ഷി..

അധികം കേള്‍ക്കാനുള്ള സമയം കിട്ടുന്നതിനു മുന്‍പേ സ്ഥലമെത്തി. ശുക്രാനും പറഞ്ഞു ബാക്കി ചില്ലറ തരാതെ ആളു പോയി..

ഒന്നും ചുറ്റും നോക്കി..

Advertisementപണ്ട് കോയമ്പത്തൂര്‍ ഗാന്ധിപുരത്തിനടുത്ത് വണ്ടി മാര്‍കെറ്റില്‍ പോയതോര്‍മ്മ വന്നു..

ചൂട് കൂടുതലുണ്ട് ( വളരെ കൂടുതല്‍ ), പിന്നെ ആരെയും പുറത്തൊന്നും കാണാനില്ല. ഇത്രയേ വ്യത്യാസമായി തോന്നിയുള്ളൂ..

നിര നിരയായി ഷെഡുകള്‍. ഗള്‍ഫില്‍ എവിടെയും കാണുന്ന വൃത്തിയും ഭംഗിയും ഒന്നും ഇവിടെ ബാധകമല്ല..

മനസ്സില്‍ ആദ്യം തോന്നിയ മടിയും ചമ്മലും എല്ലാം കുടഞ്ഞെറിഞ്ഞു നടന്നു.

Advertisement‘കടം’ വില്‍ക്കാന്‍ വന്നവനെ പക്ഷെ ‘അപകട’മായി ആണ് എല്ലാവരും കാണുന്നത്. ഹിന്ദി, അറബി, ഇംഗ്ലീഷ് തുടങ്ങി പല ഭാഷകളിലുള്ള ആട്ടിയിറക്കലുകള്‍ കേട്ടെങ്കിലും മലയാളത്തിലുള്ളവ തന്നെയായിരുന്നു കര്‍ണ്ണാനന്ദകരം. അപമാനിക്കപ്പെട്ടവനായാണ് ഓരോ കമ്പനിയില്‍ നിന്നും പടിയിറക്കം

ചൂടും പൊടിക്കാറ്റും ഏല്‍ക്കുമ്പോള്‍ ട്രൈനിങ്ങിന്റെ ഒരു ദിവസം മുഴുവന്‍ ഫേഷ്യലും മാനിക്യുയറും ചെയ്തു കസ്റ്റമേര്‍സിനെ കാണാന്‍ പോകുന്നത് പഠിപ്പിക്കുമ്പോള്‍ പുളകിതനായി ഇരുന്നതോര്‍ത്തു…

മണലില്‍ പുതഞ്ഞു കിടക്കുന്ന ഇന്‍ഡസ് ട്രിയല്‍ ഏരിയയുടെ ഉള്‍വഴികളിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇടയ്ക്കു ചില കണ്‍ഡകൗപീനധാരികള്‍ വഴികളില്‍ പ്രത്യക്ഷ്പ്പെടാതിരുന്നില്ല. വിസിറ്റിംഗ് വിസയുമായി ജോലി തേടി വന്ന ആദ്യ ദിനങ്ങളില്‍ ഇവരെയൊക്കെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ആധുനിക ആട് ജീവിതം വിധിക്കപ്പെട്ടു ഗള്‍ഫില്‍ അലയാന്‍ വന്നവരാണ് അവര്‍ എന്ന് അന്നറിയില്ലല്ലോ.

പിന്നീട് ഈ ജോലിയില്‍ കയറിയതിനു ശേഷം ഓഫീസിനു താഴെയുള്ള കഫെറെരിയയിലെ ബംഗാളി പയ്യനെ നോക്കി മനസ്സില്‍ പറഞ്ഞിട്ടുണ്ട്.

Advertisement“സഹോദരാ.. നീ എത്ര ഭാഗ്യവാന്‍.. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്തു രാത്രി നിനക്ക് കിടന്നുറങ്ങാമല്ലോ. അല്ലാതെ പകല്‍ മുഴുവന്‍ അലഞ്ഞു, രാത്രിയില്‍ കിട്ടാത്ത ലീഡുകളും, അതിനാല്‍ തന്നെ കിട്ടാത്ത സാലറിയെയും ഓര്‍ത്തു ഉറങ്ങാതെ നെടുവീര്‍പ്പിട്ടു കിടക്കെണ്ടല്ലോ  ”

ചിന്തിച്ചു നടക്കുന്നതിനിടയില്‍ ഒരു റേഞ്ച് റോവര്‍ കാര്‍ പൊടി പറത്തി പോയത് എനിക്ക് കുറച്ചു മുന്നിലായി നിന്നു. സുമുഖനായ ഒരു അറബ് വസ്ത്രധാരിയാണ് അതില്‍ നിന്നിറങ്ങിയത്. അറബികളെ കാണുമ്പോഴുള്ള പേടി പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലായിരുന്നു..

കൈ അറിയാതെ പോക്കറ്റില്‍ തപ്പി. പ്രവാസത്തിലേക്കു കൈ പിടിച്ചു നടത്തിയ പ്രിയ സുഹൃത്ത്‌ ജിഷാദ് പറഞ്ഞു തന്ന ഉപദേശം ഓര്‍ത്തു. എവിടെ ഇറങ്ങുംപോളും പത്താക്ക കയ്യില്‍ വേണം.. വേറെ എന്തുണ്ടായിട്ടും കാര്യമില്ല. പിടിച്ചകത്തിടും..

പോക്കെറ്റില്‍ പരാതിയ കൈ ശൂന്യമായി പുറത്തു വന്നു.

Advertisement“പടച്ചോനെ.. എടുത്തിട്ടില്ല..!!

വിയര്‍ക്കുന്നതിനു മേലെ വിയര്‍ക്കുന്ന എനിക്ക് നേരെ നടന്നു വന്ന അറബി സലാം പറഞ്ഞു..

ഇവര്‍ തല്ലുന്നതിനു മുന്‍പും സലാം പറയും എന്ന് കേട്ടിട്ടുണ്ട്..

എന്റെ കഴുത്തില്‍ തൂകിയ ടാഗിനു നേരെയാണ് നോട്ടം. ബാങ്കിന്റെ പേരും ജോലിയുമെല്ലാം ചോദിച്ചു. ഇംഗ്ലീഷില്‍ ആയത് കൊണ്ട് മറുപടി പറയാന്‍ പറ്റി..

Advertisementഎന്തായാലും CIDയോന്നുമല്ല. പേടിച്ചത് മാത്രമ മിച്ചം..

കാറില്‍ കയറാനുള്ള ക്ഷണം സ്നേഹത്തിലാണ്. ദൈവമേ ഒരു ലീഡ്‌ വന്നു കാലില്‍ ചുറ്റിയല്ലോ..

ഒരുല്സാഹം ഒക്കെ തോന്നി.

ഏതൊക്കെയോ വഴികള്‍ ചുറ്റി വലുതെങ്കിലും വൃത്തിഹീനമായ ഒരു ഷെഡിന്റെ മുന്നിലെത്തി. ഇതിനിടയില്‍ സ്വയം ഒരു പരിചയപ്പെടുത്തല്‍ നടത്തിയിരുന്നു അറബി. ബഹറിനിയാണ്. ഇവിടെ ഒരു സ്റീല്‍ കമ്പനി നടത്തുന്നു. ലോണ്‍ കിട്ടിയാല്‍ തരക്കേടില്ല. തന്നു സഹായിക്കണം.. ഇതായിരുന്നു രത്നച്ചുരുക്കം. ട്രെയിനിങ്ങില്‍ പറഞ്ഞതോര്‍ത്തു. ലൈസെന്സുകള്‍ മുതല്‍ ബാങ്ക് അക്കൌണ്ടുകള്‍ വരെ നോക്കണം.. എല്ലാം തരാമെന്നേറ്റിട്ടുണ്ട് ..

Advertisementഇതിനിടയില്‍ ആളുടെ സൌന്ദര്യം ആസ്വദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. മനോഹരമായ പുഞ്ചിരിയാണ് ഏറെ ആകര്‍ഷണീയം

കമ്പനിയുടെ വാതില്‍ക്കല്‍ തന്നെ മൂന്നു നാല് പേര്‍ നില്‍പ്പുണ്ട്,, പണിയൊന്നും നടക്കുന്ന ലക്ഷണമില്ല.. കൂട്ടത്തില്‍ ഒരാള്‍ മലയാളിയാണ്.. നമ്മുടെ ഗഫൂര്‍ക്ക ദോസ്തിന്റെ മുഖഭാവം..

ഒരു ചിരി പാസ്സാക്കി നോക്കി.. ഏറ്റില്ല..

ഓഫീസ് റൂമില്‍ കയറിയപ്പോള്‍ ഒരു റെഡ്‌ ബുള്‍ എനര്‍ജി ഡ്രിങ്ക് എടുത്തു നീട്ടി. ഷെല്‍ഫുകളില്‍ നിന്നും ഫയല്‍ എല്ലാം എടുത്തു തന്നു. ട്രെയിനിങ്ങില്‍ പഠിപ്പിച്ചു തന്ന മാതിരി ഞാന്‍ ആദ്യം തന്നെ വിസിറ്റിംഗ് കാര്‍ഡും വീശി..

Advertisementപിന്നെ അക്കൌണ്ട്‌ പരിശോധന.. ഒന്ന് രണ്ടു പ്രാവശ്യം ഞെട്ടി എന്ന് പറയാം. ഇത്രയധികം പൂജ്യങ്ങള്‍ (പൂജ്യങ്ങള്‍ തന്നെ, മുന്നില്‍ ഒന്നുമില്ല) ഒന്നിച്ചൊരു അക്കൌണ്ടില്‍ ആദ്യമായാണ് കാണുന്നത്.

പാപ്പരാണ് അപ്പോള്‍. ഈ പത്രാസും കാറും ഒക്കെയേ ഉള്ളു.. (ചില വിദേശ ബാങ്കുകളുടെയും, നമ്മുടെ കേരള ഗവര്‍മെന്റ്‌ന്റെയും ഒക്കെ അവസ്ഥ തന്നെ)

അഞ്ചു പൈസ കടം കൊടുക്കാന്‍ പറ്റില്ല എന്നുറപ്പാണ്. ആള്‍ എങ്ങോട്ടോ തിരിഞ്ഞ തക്കത്തിന് പതിയെ വിസിറ്റിംഗ് കാര്‍ഡ്‌ തിരിച്ചെടുത്തു പോക്കെറ്റില്‍ തന്നെ വച്ചു.. എന്തിനാ നാളെ മുതല്‍ ഒരു സ്വൈര്യക്കേട്‌ കാള്‍ ?

“എത്രയും പെട്ടെന്ന് ലോണ്‍ ശരിയാക്കിയാല്‍ ഉപകാരം”

Advertisementആള്‍ നല്ല പ്രതീക്ഷയിലാണ്.

കമ്പനി ഒന്ന് നോക്കി. കുറെ സ്ടീല്‍ ഫ്രൈമുകള്‍ കൂടിയിട്ടിട്ടുണ്ട് എന്നല്ലാതെ വര്‍ക്ക്‌ ഒന്നും നടക്കുന്ന ലക്ഷണമില്ല

“വര്‍ക്ക്‌ ഒന്നും നടക്കുന്നില്ലേ ?”

“ഇല്ല. പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ പോലുമില്ല. ലോണ്‍ കിട്ടിയിട്ട് വേണം പുതിയ പ്രൊജക്റ്റ്‌ ഏറ്റെടുക്കാന്‍” ആള്‍ സത്യസന്ധനാണ്!!

Advertisementഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്കൊരു ഗുണവുമില്ല എന്നറിഞ്ഞിട്ടും എന്തോ സംസാരിചിരിക്കാന്‍ തോന്നി. അക്കൗണ്ട്‌ മുഴുവന്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായിരുന്നു. ഒരു പ്രമുഖ സ്റീല്‍ കമ്പനിയുടെ പേരില്‍ ഒരു മില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചതിനു ശേഷമാണു അക്കൗണ്ട്‌ പൂജ്യങ്ങള്‍ കൊണ്ട് നിറയാന്‍ തുടങ്ങിയത്. അന്യോഷിച്ചപ്പോള്‍ നിരാശയോടെ പറഞ്ഞു. മെട്രോ പ്രോജെക്ടിന്റെ സബ് കോണ്ട്രാക്റ്റ് എടുത്തപ്പോള്‍ കെട്ടി വച്ചതാണ്. വര്‍ക്ക്‌ തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചു കിട്ടിയില്ല. അതോടെയാണ് നഷ്ടം ആരംഭിച്ചത്.

“ഒരു മലബാറിയായിരുന്നു എന്റെ മാനേജറും എന്‍ജിനീയറും എല്ലാം. അയാള്‍ അതോടെ വിട്ടു പോയി. പിന്നെ എനിക്കൊന്നും തനിയെ അറിയില്ലായിരുന്നു ”

നിസ്സഹായതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്.

ഓ.. അപ്പൊ നമ്മള് മലയാളികളുടെ തനി സ്വഭാവം കാണിച്ച ഒരു മാനേജര്‍ ഉണ്ടാരുന്നു. വെറുതെ അല്ല കുത്തുപാള എടുത്തത്‌.

Advertisementയാത്ര പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ പ്രതീക്ഷയുണ്ട്

കാറില്‍ കൊണ്ടാക്കാം എന്ന ക്ഷണം സ്നേഹപൂര്‍വം നിരസിച്ചു നടക്കുമ്പോള്‍ ഒരു പിന്‍വിളി. തിരിഞ്ഞു നോക്കി. നമ്മുടെ ഗഫൂര്‍ക്ക ദോസ്ത്‌ ആണ്.

“എന്തിനാ ഇങ്ങനെ പ്രതീക്ഷ കൊടുത്തു ആ പാവത്തിനെ പറ്റിക്കുന്നത്. ഒരുത്തന്‍ തന്നെ പറ്റിച്ചാ ഇങ്ങനെ ആയത്”

അബ്ദുക്ക എന്നാ ആ കണ്ണൂര്‍ക്കാരന്‍ പിന്നെ പറഞ്ഞതെല്ലാം കെട്ടുകഥ പോലെ തോന്നി. കൊല്ലം സ്വദേശിയായിരുന്നു മാനേജര്‍. മുപ്പതോളം പേരുണ്ടായിരുന്നു അന്ന് കമ്പനിയില്‍. ഒരു വലിയ പ്രൊജക്റ്റ്‌ കിട്ടിയപ്പോള്‍ നാട്ടില്‍ എല്ലാം പോയി ആ അറബി കൊണ്ട് വന്നതാണ്‌ ഒരു മില്യണ്‍ ദിര്‍ഹം. പക്ഷെ കമ്പനി പറഞ്ഞ സ്പെസിഫിക്കേഷനിലും സമയത്തും പണി തീര്‍ക്കത്തിനാല്‍ ബില്‍ മാറി കിട്ടിയില്ല. ഡിപ്പോസിറ്റും തിരിച്ചു കിട്ടിയില്ല. അന്ന് കമ്പനി വിട്ട മാനേജരുടെ പേരും പിന്നെ അയാള്‍ തുടങ്ങിയ കമ്പനിയുടെ പേരും പറഞ്ഞു ബാക്കി സ്വയമന്വേഷിക്കാന്‍ പറഞ്ഞു അബ്ദുക്ക പോയി

Advertisement“കുട്ട്യെ.. ഈ പാവം മനുഷേന്മാരെ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറ്റിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് മാത്രേ പറ്റൂ.” പോകുമ്പോള്‍ അബ്ദുക്ക പറഞ്ഞു

ഒരു ലീഡും മൂഡും ഇല്ലാതെ തിരിച്ചു ബാങ്കിലെത്തുംപോളും അബ്ദുക്കാടെ വാക്കുകളും നിഷ്കളങ്കമായ ആ അറബിയുടെ പുഞ്ചിരിയുമായിരുന്നു മനസ്സില്‍

പിന്നെ ബാങ്ക് അക്കൗണ്ട്‌സ്‌ലൂടെ നടത്തിയ അന്വേഷണമായിരുന്നു എന്നെകൊണ്ട് തലവാചകം പറയിപ്പിച്ചത്

എന്നാലും ന്റെ മലയാളിയേ..!!!

Advertisementഅനുബന്ധം – I ( എന്റെ അന്വേഷണ റിപ്പോര്‍ട്ട് )

  1. കൊല്ലം മലയാളി തുടങ്ങിയ ABC സ്റീല്‍ കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി നാലു മില്യണ്‍ ദിര്‍ഹം
  2. മെട്രോ മെയിന്‍ കോണ്ട്രാക്റ്റ് കമ്പനിയില്‍ (അറബിയ്ടെ കമ്പനി ഒരു മില്യണ്‍ ദിര്‍ഹം നിക്ഷേപിച്ച) നിന്നും മാസം തോറും വലിയ തുകകള്‍ ഈ കമ്പനിയിലേക്ക് ഇപ്പോള്‍ വരുന്നുണ്ട്
  3. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 5000 ദിര്‍ഹംസ് ക്രെഡിറ്റ്‌ കാര്‍ഡ്‌ പരിധിയുണ്ടായിരുന്ന ഈ മലയാളിയുടെ ഇപ്പോളത്തെ പരിധി രണ്ടു ലക്ഷം ദിര്‍ഹംസ്.
  4. അറബി ഒരു മില്യണ്‍ നിക്ഷേപിച്ചു മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇയാളുടെ കമ്പനിയിലേക്ക് ആ കമ്പനിയില്‍ നിന്നും വന്ന തുക (ആദ്യത്തെ തുക) അഞ്ചു ലക്ഷം ദിര്‍ഹംസ്.

എന്നാലും ന്റെ മലയാളിയേ..!!!

അനുബന്ധം – II(വീണ്ടും ഇന്‍ഡസ് ട്രിയല്‍ ഏരിയയില്‍)

രണ്ടു മാസങ്ങള്‍ക്ക് ശേഷം ടാര്‍ഗെറ്റ് എത്താത്തതിനാല്‍ ജോലി നഷ്ടത്തിന്റെ ഭീഷണിയില്‍ വീണ്ടും ഇന്‍ഡസ് ട്രിയല്‍ ഏരിയയില്‍ കറങ്ങുംപോഴാണ് അപ്രതീക്ഷിതമായി ഈ കമ്പനിക്ക്‌ മുന്നില്‍ എത്തിപ്പെട്ടത്. അടച്ചു പൂട്ടപ്പെട്ട നിലയിലായിരുന്നു അപ്പോള്‍. പൊടിയില്‍ മുങ്ങി ഉപേക്ഷിക്കപ്പെട്ട ഒരു റേഞ്ച് റോവര്‍ കാറുണ്ട് മുന്നില്‍. അബ്ദുക്ക ഏതൊരു പ്രവാസിയും പോലെ അതിജീവനത്തിന്റെ പുതിയ പാതകള്‍ കണ്ടെത്തിയിരിക്കാം. അല്ലെങ്കില്‍ നാട്ടിലേക്ക് വെറും കയ്യോടെ എത്തുന്ന പ്രവാസികളില്‍ ഒരാളായി മാറിയിരിക്കാം. നമ്മുടെ അറബി ബഹറിനിലേക്ക് മടങ്ങിപ്പോയി മുല്ലപ്പൂ വിപ്ളവത്തില്‍ പങ്കെടുത്തിരിക്കാം. ഭാഷയും മറ്റെല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും മലയാളിയാല്‍ പറ്റിക്കപ്പെട്ട ഒരു നിര്‍ഭാഗ്യവാന്‍.

(ഇതു ഗള്‍ഫാണ്. ഇവിടെ പ്രവാസ ജീവിതത്തിന്റെ കയ്പ് നീര്‍ കുടിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെ ചിലരുമുണ്ടാകം. അല്ലെങ്കില്‍ ഇതൊക്കെ സര്‍വ സാധാരണമാകം. കേവലം ഒരു വര്‍ഷത്തില്‍ താഴെ ഗള്‍ഫ്‌ പരിചയം മാത്രമുള്ള എനിക്ക്  മനസില്‍ തട്ടിയ ഒരനുഭവം.. അത്ര മാത്രം )

Advertisementഈ പോസ്റ്റ്‌ ഇവിടെയും വായിക്കാം

 79 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment2 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment13 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health18 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology36 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment59 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

article4 hours ago

കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വയ്ക്കണം

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment59 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement