എന്നോട് ആണോ കളി ? നമ്മള്‍ ഇത് എത്ര കണ്ടതാ?

449

05

വിശന്നു വലഞ്ഞു നില്ക്കുമ്പോള്‍ ആണ് ഈ പാവം പുലി മരത്തിന്റ്‌റെ മുകളില്‍ ഒരു കുരങ്ങന്‍ ഇരുന്നു പ്രക്രതി ഭംഗി ആസ്വദിക്കുന്നത് കണ്ടത്. വായില്‍ വെള്ളം ഊറ്റി കൊണ്ട് ആശാന്‍ ആ മരത്തിലേക്ക് വലിഞ്ഞു കയറി. എത്ര വല്ല്യ മരം കയറ്റകാരനായ്യാല്ലും പൊരി വെയിലത്ത് വലിഞ്ഞു കയറുന്നത് അത്ര എളുപ്പം അല്ല. എങ്കില്ലും മുകളില്‍ ഇരിക്കുക ഇരയെ കുറിച്ച് ഓര്‍ത്തപ്പോള്‍ കയറാതിരിക്കാനും കഴിഞ്ഞില്ല.

കയറി അങ്ങ് കുരങ്ങന്‍ ഇരിക്കുന കൊമ്പില്‍ എത്തിയപ്പോ ‘എന്നോട് ആണോ കളി ? നമ്മള്‍ ഇത് എത്ര കണ്ടതാ? ‘ എന്ന രീതിയില്‍ കുരങ്ങന്‍ ചില്ലയുടെ ഏറ്റുവും അറ്റത്തേക്ക് നീങ്ങി തൂങ്ങി കിടന്നു. തിരഞ്ഞും മറിഞ്ഞും ഒകെ കുരങ്ങനെ പിടിക്കാന്‍ ശ്രമിച്ചു എങ്കിലും ഒന്നും നടന്നില്ല.പുലി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുരങ്ങന് ഒരു കുലുക്കവും ഉണ്ടായില്ല. ഒടുവില്‍ തോല്‍വി സമതിച്ചു പാവം പുലി പിന്മാറി

03

04

06

08

09