എന്റെ ആദ്യത്തെ സൈക്കിള്‍ സവാരി
എനിക്ക് വളരെ ചെറുപ്പം മുതലേ സൈക്കിള്‍ വളരെ ഇഷ്ടമായിരുന്നു. ആളുകള്‍ സൈക്കിള്‍ ചവിട്ടുന്നത് ഞാന്‍ വളരെ ഇഷ്ടത്തോടെ നോക്കി നില്ക്കുമായിരുന്നു. എന്റെ വല്യച്ചന് ചെറുപ്പം മുതലേ സൈക്കിള്‍ ലാണ് കോട്ടയത്തെ കടയില്‍ പോയ്കൊണ്ടിരിക്കുന്നത്. അദ്ധേഹത്തിന്റെ സൈക്കിള്‍ ഒഴിവു ദിവസംകളില്‍ ഞാന്‍ തള്ളികൊണ്ട് നടക്കുമായിരുന്നു. ആറാം ക്ലാസ്സ് ആയപ്പോള്‍ എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അതിയായ മോഹം ഉണ്ടായി. പക്ഷെ എന്റെ അച്ഛന് വളരെ ദേഷ്യക്കാരന്‍ ആയതു കൊണ്ട് എനിക്ക് പറയാന്‍ പേടി ആയിരുന്നു. അപ്പുറത്തെ ഹരിയും, ബിനുവും ഒക്കെ സൈക്കിള്‍ ചവിട്ടികൊണ്ട് നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ കൊതിയോടെ നോക്കി നില്ക്കുമായിരുന്നു.
81 total views

അങ്ങനെ ഒരു ദിവസം ഞാന്‍ അച്ഛനോട് സൈക്കിള്‍ കാര്യം പറയാന്‍ തന്നെ തീരുമാനിച്ചു. അന്ന് അച്ഛന് വളരെ സന്തോഷത്തിലായിരുന്നു. അങ്ങനെ അച്ഛനെ ഞാന്‍ കാണുന്നത് ആദ്യമായി ആയിരുന്നു. ഇങ്ങനെ ഒക്കെ ആണേലും അച്ഛന് എന്നോട് വളരെ ഇഷ്ടമായിരുന്നു. അതിനു ഒരു കാരണം ഉണ്ട്. എന്റെ അമ്മ ക്ക് ഞാന്‍ ഉണ്ടാകുന്നതു ഒത്തിരി നേര്‍ച്ചയും വഴിപാടും കഴിച്ചതിനു ശേഷമാണു.ഞാന്‍ പേടിച്ചു പേടിച്ചു അച്ഛനോട് സൈക്കിള്‍ കാര്യം പറഞ്ഞു. അപ്പോള്‍ അച്ഛന് പറഞ്ഞു നീ ചെറിയ കുട്ടിയാണ്, നിനക്ക് വലിയ സൈക്കിള്‍ ചവിട്ടാന്‍ കാല് എത്തില്ല. അപ്പൊ ഞാന്‍ അകെ വിഷമത്തിലായി. അച്ഛന് അപ്പോള്‍ പറഞ്ഞു ചെറിയ സൈക്കിള്‍ എവിടെ എങ്കിലും കിട്ടുമോ എന്ന് ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ. കിട്ടുകയങ്കില് നമുക്ക് ഒരെണ്ണം മേടിക്കാം. അപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി, എനിക്കും സൈക്കിള്‍ ചവിട്ടമല്ലോ. ഞാന്‍ ചെറിയ സൈക്കിള്‍ തപ്പി നടക്കാന്‍ തുടങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത കവലയില്‍ ഒരു ചേട്ടന്റെ കയ്യില്‍ ഒരു ചെറിയ സൈക്കിള്‍ ഉണ്ട് എന്ന് ഒരാള്‍ എന്നോട് പറഞ്ഞു. അത് പ്രകാരം ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടെ അത് നോക്കാന്‍ പോയി. അതൊരു അര സൈക്കിള്‍ ആയിരുന്നു. ഞങ്ങള്‍ ആവിശ്യ ക്കാര് ആണന്നു കണ്ടു ആ ചേട്ടന് കൂടുതല്‍ വില ആവിശ്യ പെട്ടു . അങ്ങനെ പല ദിവസം കയറി ഇറങ്ങി വില ചോദിച്ചപ്പോള്‍ ചേട്ടന് എന്നോട് ഒരു അലിവു തോന്നി. അവസാനം ഞാന്‍ പറഞ്ഞ വിലക്ക് സൈക്കിള്‍ എനിക്ക് നല്കി.
ഞാനും എന്റെ കൂട്ടുകാരനും സൈക്കിള്‍ മാറി മാറി തള്ളി എന്റെ വീട്ടില്‍ കൊണ്ടുവന്നു. ഇനി ഇതു എങ്ങനെ എങ്കിലും ഓടിക്കാന്‍ പഠിക്കണം. അതാണ് ഏറ്റവും വലിയ കടമ്പ. എനിക്ക് ഭയങ്കര പേടി ആണ് സൈക്കിള്‍ ഇല് കയറുന്നത്. ഒരാഴ്ച അച്ഛന്റെ ഓഫീസ് റൂമില്‍ സൈക്കിള്‍ വെറുതെ ഇരുന്നു. അതിനുശേഷം ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ചു സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി. ആദ്യം സൈക്കിള്‍ വഴിയില്‍ കൊണ്ട് പോയി ഒരു മരത്തില്‍ പിടിച്ചു അതില്‍ വലിഞ്ഞു കയറും അപ്പോള്‍ എന്റെ കൂട്ടുകാരന് പുറകില്‍ പിടിച്ചു തരും.അങ്ങനെ പല തവണ ഉരുണ്ടു വീണു ഒരു വിധത്തില്‍ ഞാനും സൈക്കിള്‍ കയറാന്‍ പഠിച്ചു.
82 total views, 1 views today