അരണ്ട വെളിച്ഛം കതകിന്റെ വിടവില്‍ കൂടി റീനു കാണുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ക്കു ഇപ്പോഴും നിശചയമില്ല പകലോ അതൊ പാതിരാത്രിയോ എന്ന്…

ചലനമറ്റ ശരീരം പോലെ ഒരു മൂലയില്‍ ചുരുണ്ട് കിടക്കുന്ന അവളുടെ മനസ്സിനും ചിന്തകള്‍ക്കും ചലനം നഷ്ടപ്പെട്ടില്ല .അറിയാതെ കവിളുകളിലേക്കൊഴുകുന്നു കണ്ണീര്‍ തുള്ളികള്‍ അത് പറയുന്നുണ്ടായിരുന്നു. പൊട്ടി കരഞുകൊണ്ട് റീനുവിനൊരുപാട് പറയാനുണ്ട്…പക്ഷെ വരണ്ട തൊണ്ടയില്‍ നിന്നും വെറുമൊരു ഞെരക്കം മാത്രമാണു പുറത്ത് വരുന്നത്.

കാണുന്ന അരണ്ടവെളിച്ചത്തിലേക്കു ചോര ഗന്ധമുള്ള കണ്ണീര്‍ നിറഞ കണ്ണുകള്‍ കൊണ്ട് റീനു നിസ്സഹയായി നോക്കുമ്പോള്‍ കണ്ണുകള്‍ അവളറിയാതെ നിദ്രയിലേക്കു വീണിരുന്നു. ആ ഉറങ്ങാത്ത ഉറക്കത്തില്‍ നിന്നും മരിക്കാത്ത മനസ്സുമായി പഴയ ജീവിത യാതാര്‍ഥ്യം അവളെ ഒരു സ്വപനത്തിലേക്കു കൊണ്ട്‌പോയിരുന്നു.

കാതുകളില്‍ ഇഷ്ട സംഗീതം പാടിത്തന്ന് മെല്ലെ തൊട്ടുണര്‍ത്തുമ്പോള്‍ പകുതി ഉറക്കില്‍ കണ്ണുകള്‍ പോലും തുറക്കാതെ…ഒരു നേര്‍ത്ത പുഞ്ചിരിയൊടെ മെല്ലെ റീനു ഉറ്റ ചങ്ങാതിയെ തലോടിയപ്പോള്‍ ആ സംഗീതം പതിഞ സ്വരത്തില്‍ നിലച്ചു പോകുമായിരുന്നു..
പതിനാറാമത്തെ ബര്‍ത്ത് ഡേക്ക് ‘നാളേക്കുവേണ്ടി ജീവിക്കാന്‍ എപ്പോഴും ജീവിക്കാന്‍ മറന്ന പ്രവാസിയായ പപ്പ’ സമ്മാനമായി കൊണ്ടുവന്ന ‘ആപ്പിള്‍ ഐ’ ഫോണിനെ ഒരിത്തിരി ഒന്നുമല്ല പതിനേഴിലേക്കു കടന്ന റീനു സ്‌നേഹിക്കുന്നത്. ഒരു കൂട്ടുകാ!രിയോ കൂട്ടുകാരനോ ആവശ്യമില്ലാത്ത തരത്തില്‍ റീനു സ്‌നേഹിച്ചു..

ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് തെല്ലൊന്നുമല്ല റീനുവിനോട് അസൂയ. അവര്‍ക്കൊന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്ത ‘ആപ്പിള്‍’…അതിന്റെ രുചി അവള്‍ കൂട്ടുകാരോട് പറയുമ്പോള്‍ അവരാരും അറിയാതെ നാവില്‍ നിന്നും കൊതികൊണ്ട് വെള്ളമൂറുന്നത് റീനു അഹങ്കാരത്തോടെ കാണാറുണ്ടായിരുന്നു…

എതൊരു പ്ലുസ് ടു ക്കാരി പെണ്‍കുട്ടിയും ചിന്തിക്കുന്ന പൊലെയല്ലാതെ വെറൊരു ചിന്തയും റീനുവിനെ പിന്തുടര്‍ന്നില്ല…ഒരൊറ്റ മോളുമാത്രമുള്ള ‘പപ്പ’…. സ്‌നേഹം കൂടിയത് കൊണ്ടാവണം റീനുവിനെ ‘കുട്ടാ’ എന്നു വിളിക്കുന്നത്…ആ പപ്പയെ ചതിക്കാന്‍ പപ്പയുടെ കുട്ടനായ റീനുവിനു പറ്റില്ല.

പഠിച്ച് ഒരു നിലയില്‍ എത്തി പപ്പക്കു ഒരു കൈ സഹായം കൊടുക്കണം എന്ന ചിന്തയുള്ളതു കൊണ്ടാവണം പഠിത്തത്തില്‍ ശ്രദ്ധ കൂടുതല്‍ നല്‍കിയത്.

പുസ്തക പേജുകള്‍ മറിക്കുമ്പോള്‍ തികച്ചും അപരിചിതമായ ഒരു നമ്പറില്‍നിന്നും ആപ്പിളിലേക്കൊരു കിന്നാരം പറച്ചില്‍ ‘ഒരു മധുരമുള്ള സന്ദേശം’…
വായിച്ചാല്‍ അറിയാതെ കൊതി വരുന്ന ഒരു സന്ദേശം…
തേനുകൊണ്ടെഴുതിയ കവിത പോലെ ….
വായിച്ചതിനു ശേഷം ഡിലീറ്റ് ചെയ്‌തെങ്കിലും പിന്നേയും പിന്നേയും ഒന്നിനു പിറകെ ഒന്നായി കണ്ണിനും കരളിനും കുളിര്‍മ്മ നല്‍കുന്ന സന്ദേശങ്ങള്‍ ഒരുപാട് ഒഴുകി…
പൂര്‍ണ്ണ ചന്ദ്രന്‍ ഒഴുക്കുന്ന പാല്‍ പുഴകള്‍ പോലെ…
എതൊരു പതിനാറുകാരിയുടെയും ഉള്ളിലുള്ള വികാരം പൊലെ റീനുവിനെയും വല്ലാതെ ഇക്കിളിപ്പെടുത്തി. പിടിച്ച് നിര്‍ത്താന്‍ റീനു ഒരു പാട് പാട്‌പെട്ടു…
എല്ലാം മറന്ന് പുസ്തകം തുറന്നു വായിക്കാന്‍ ഇരുന്നാലും ‘മധുര സന്ദേശങ്ങള്‍’ പുസ്തകത്താളുകളില്‍ ഒഴുകുന്നതു പോലെ തോന്നി..

ആരായിരിക്കും അത്? എന്നെ വെറുതെ കളിപ്പിക്കാന്‍ ആരെങ്കിലും ആയിരിക്കുമോ?
തിരിച്ച് വിളിച്ച് നോക്കിയാലൊ? വേണ്ട…അവളുടെ നല്ല കുട്ടിത്തം അതിനു സമ്മതിച്ചില്ല….
പക്ഷെ അതികനാള്‍ പിടിച്ചിരിക്കാന്‍ റീനുവിനു പറ്റുമെന്ന് തോന്നുന്നില്ല…
അത് ആരെന്നറിഞില്ലെങ്കില്‍ …റീനുവിന്റെ പഠിത്തം താറുമാറാകും…
അതിലേക്കു തന്നെ ശ്രദ്ധതിരിഞിരുന്നു.എന്തു ചെയ്യണം അമ്മയോട് പറയണൊ? വേണ്ട എന്റെ ആപ്പിളിനു അമ്മ കത്തി വെക്കും എന്നെ ചിന്ത അതില്‍ നിന്നും പിന്തിരിപ്പിച്ചു.
എനി എന്ത് ചെയ്യണം…?

നല്ല നിലാവുള്ള ഒരു രാത്രിയില്‍ അവള്‍ അറിയാതെ വിരലുകള്‍ ആപ്പിളിന്റെ കവിളത്ത് തലോടി കൊണ്ട് എഴുതി Who is this? കണ്ണും പൂട്ടി അയച്ചു….എന്തൊ ഒരു വല്ലാത്ത വികാരം …ഞാന്‍ ചെയ്തത് ശരിയാണൊ എന്നൊക്കെ ചിന്തിക്കാനുള്ള പക്വത അപ്പോഴേക്കും റീനുവിനു നഷ്ടപ്പെട്ടിരുന്നു
മിന്നി മറയുന്ന നക്ഷത്രങ്ങളെ നോക്കി കാര്‍മേഘം കവര്‍ന്നു തിന്നുന്ന നിലാവിനെ നോക്കി അവളിരുന്നു…അതാരായിരിക്കുമെന്ന മറുപടിക്കായി….

അപ്പോഴേക്കും ആപ്പിളില്‍ മറുപടി വന്നിരുന്നു
‘പാല്‍ പുഴയില്‍ ഒഴുകുന്ന എന്റെ ജീവിത നൌകയിലേക്കു …
നമുക്ക് ഈ നിലാവിന്റെ വെളിച്ചത്തില്‍…
ആരും കാണാതെ പോകാം’…
എന്ന അവസാനത്തെ സന്ദേശം…റീനുവിനെ എത്തിച്ചത് വാതിലിനിടയില്‍ കാണുന്ന അരണ്ട വെളിച്ചത്തിലേക്കു എന്നു മാത്രം….

തറയില്‍ തലചായ്ച്ച് കിടന്ന റീനുവിനെ ബൂട്ട്‌സിന്റെ കാലടി ശബ്ദം ഞെട്ടിയുണര്‍ത്തി.
എന്നെ ഒന്നും ചെയ്യരുതേ…എന്നു വിലപിക്കാന്‍ പോലും ശക്തി ഇല്ലാതെ …..
അടുത്ത മനുഷ്യ ജീവിക്കു കാമ ദാഹം തീര്‍ക്കാന്‍ വേണ്ടി പാവം …
കടിച്ചു ബാക്കി വന്ന ആപ്പിള്‍ പോലെ അവളെ ഒരു മൂലയില്‍ വലിച്ചെറിഞു…

പാവം പപ്പ….എനിയും എത്ര പപ്പമാര്‍ ഇങ്ങനെ…
അറിയാതെ റീനുവിനെ പോലെ കൊലക്കു കൊടുക്കും …
അടുത്ത ബൂട്ട്‌സിന്റെ ശബ്ദം കേള്‍പ്പിക്കരുതേ…എന്നു നമുക്ക് പ്രാര്‍ഥിക്കാം…

You May Also Like

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

SQUARE UP Gautham Gorochanam സംവിധാനം ചെയ്ത SQUARE UP ,ഇതൊരു പ്രതീകാത്മകമായ അവതരണമുള്ള ഷോർട്ട്…

ഗിരീഷ് പുത്തഞ്ചേരി

ഗിരീഷിനെ ഞനെന്നാണാദ്യം കണ്ടത്‌? കോടമ്പാക്കത്തെ ഉമാ ലോഡ്ജില്‍ ഏതോ സിനിമയ്‌ക്ക്‌ പാട്ടെഴുതാന്‍ വന്ന് താമസിച്ചിരുന്നപ്പോഴോ അതോ…

ന്യൂജനറഷന്‍ മിമിക്രി ദരിദ്രരുടെയും,വിരൂപരുടെയും കലയോ?

ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ, ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്. ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്‍മാരുടെയും, വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.

മലയാളത്തിൽ സംസാരിച്ച് വിജയ് കേരളത്തിലെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി – വൈറലായ വീഡിയോ ഇതാ

ഗോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയ്, തന്നെ കാണാൻ തടിച്ചുകൂടിയ ആരാധകരോട് മലയാളത്തിൽ…