എന്റെ ക്ലീഷകളെയും അവര്‍ കളിയാക്കി, ചിറക് ഒടിഞ്ഞ കിനാവുകളെ പ്രശംസിച്ചു മമ്മൂക്ക

222

chirakodinja-kinavukal-malayalam-movie-first-look76

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിറക് ഒടിഞ്ഞ കിനാവുകള്‍ എന്നാ ചിത്രം 19 വര്‍ഷങ്ങള്‍ക്ക് മുന്പ് “പറഞ്ഞ” ഒരു കഥയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍ എന്നാ ചിത്രത്തിലെ അംബുജാക്ഷന്‍ എന്നാ കഥാപാത്രം എഴുതിയ നോവലാണ്‌ ചിറക് ഒടിഞ്ഞ കിനാവുകള്‍.

അന്ന് സിനിമയാക്കാന്‍ വേണ്ടി ബാര്‍ബര്‍  അംബുജാക്ഷന്‍ പറഞ്ഞ കഥ മലയാളത്തിലെ ഇന്ന് വരെ കണ്ടിട്ടുള്ള ചില ക്ലീഷകളെ പരിഹസിച്ചു കൊണ്ട് നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സിനിമയാക്കി.

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രമെന്ന വിശേഷണവുമായി മുന്നേറുന്ന ഈ ചിത്രത്തെ വെറുമൊരു സ്പൂഫായി മാത്രം കാണാന്‍ മമ്മൂട്ടി ഒരുക്കമല്ല.

“ഇത് വെറുമൊരു സ്പൂഫ് ചിത്രം മാത്രമല്ല. മലയാള സിനിമയില്‍ ഒരു ലാന്റ്മാര്‍ക്ക് കൂടെയാണ്. കാലങ്ങളായി സ്ഥിരം ക്ലീഷേ കൊണ്ട് പ്രേക്ഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരെയുള്ള പരിഹാസമാണ് ഈ ചിത്രം” എന്ന് പറയുന്ന മമൂട്ടി തന്റെ ചിത്രങ്ങളും അങ്ങനെയുണ്ടെന്നും കൂട്ടി ചേര്‍ത്തു.

Advertisements