എന്റെ ദുഃഖം

  884

  എന്റെ പേര് സുമേഷ്. ട്രംപിന്റെ H1B വിസ നിയന്ത്രണവും ഐ ടി കമ്പനികൾക്കെതിരെ എടുത്ത പുതിയ നയങ്ങളും ഇന്ത്യക്കാർക്ക് വെള്ളിടി ആയെന്നു പറഞ്ഞാൽ മതിയല്ലൊ. കഷ്ട്ടപെട്ടു പഠിച്ചു പാസായി ഇന്റർവ്യൂ പാസായി ഏതൊരു ടെക്കികളെയും പോലെ ജീവിതം തുടങ്ങിയതെയുള്ളായിരുന്നു ഞാൻ. അതും ആഗ്രഹിച്ച ഇൻഫോസിസിൽ തന്നെ. അതെല്ലാം ഒരു ഭ്രാന്തൻ പ്രസിഡന്റിന്റെ തല തിരിഞ്ഞ നടപടികൾ മൂലം തകിടം മറിഞ്ഞു. ഇന്നലെ വരെ കോർപ്പറേറ്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന ഞാൻ ഇന്ന് പ്ലാറ്റ് ഫോമിൽ എന്റെ സാധനങ്ങൾ കെട്ടി പെറുക്കി ട്രെയിൻ കാത്തു നില്കുന്നു. ബാംഗ്ലൂരിലെ വേറെ കമ്പനികൾ പലതും ജോലി വാഗ്‌ദാനം ചെയ്തു മുന്നോട്ടു വന്നെങ്കിലും ഇൻഫോസിസിൽ കിട്ടിയതിന്റെ പകുതി ശമ്പളം മാത്രമെ അവർ വാഗ്ദാനം ചെയ്തുള്ളു. നാട്ടിലെക്ക് മടങ്ങാൻ തന്നെ തീരുമാനിച്ചു.

  മനസിൽ എന്ത് ചെയ്യുമെന്ന ഒരു രൂപവും ഇല്ലായിരുന്നു. ഒമ്പതു വർഷം എക്സ്‌പീരിയൻസ് ഉള്ളവരെ ആർക്കും വേണ്ടാത്ത അവസ്ഥ. ഒരു പുരാവസ്തുവിനെ കാണുന്ന അതെ ലാഘവത്തോടെ നോക്കി കാണുമ്പോൾ പ്രായം ആയതു എന്റെ തെറ്റാണൊ എന്ന് തോന്നി പോകും. മിക്യ കമ്പനിക്കും ഫ്രഷ് ആൾക്കാരെ മതി. അല്ലെങ്കിലും ഈ അവഗണന ഞാൻ സഹിക്കേണ്ടത് തന്നെ ആവുന്ന എന്റെ നല്ല പ്രായത്തിൽ കമ്പനിക്കു വേണ്ടി രാപകൽ ഇല്ലാതെ അധ്വാനിച്ചു ഇപ്പോൾ അതെ അവർ തന്നെ എന്നെ തള്ളി പറഞ്ഞു. ഒരാഴ്ച മടിച്ചു നിന്ന ശേഷം അവസാനം ഇന്നലെ സ്റ്റെഫിയോട് കാര്യം പറഞ്ഞു പതിവിലും വിപരീതമായി അവൾ പറയുകയാണ് ” ഇനിയെങ്കിലും നിങ്ങൾ എപ്പോഴും എന്റെ കൂടെ കാണുമല്ലൊ എന്ന്”. അവൾക്ക് എന്തറിയാം തീയെല്ലാം എന്റെ നെഞ്ചിലല്ലെ. കോളേജിൽ ഒരുമിച്ചു പഠിച്ചപ്പോൾ പ്രണയത്തിലായ നമ്മളെ കല്യാണം എന്ന തീരുമാനം വന്നപ്പോൾ രണ്ടു വീട്ടുകാരും പടിയടച്ചു പിണ്ഡം വെച്ചു. പിന്നെ കല്യാണത്തിന് ശേഷം ചെറിയ വാടക വീട്ടിലേക്ക് മാറിയെങ്കിലും നമ്മൾ സന്തോഷ ജീവിതമായിരുന്നു നയിച്ചത്. സ്റ്റെഫി ഒരു പണ ചാക്കിന്റെ മകൾ ആയിട്ട് കൂടി ഇത്രയും ചെലവ് ചുരുക്കി ജീവിക്കാൻ എങ്ങിനെ പഠിച്ചു എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി. അക്കാലത്തൊക്കെ ജോലിക്കൊക്കെ അപേക്ഷിച്ചിരുന്നെങ്കിലും ഒരിടത്തും ശരിയായില്ല. അടുത്തുള്ള ഒരു കമ്പ്യൂട്ടർ ഇന്സ്ടിട്യൂട്ടിൽ ഇൻസ്ട്രക്ടർ ആയി ജോലി നോക്കി വന്നു കിട്ടുന്ന ശമ്പളം വാടക കൊടുക്കാൻ തികയില്ല. അങ്ങിനെയിരിക്കെയാണ് ഇൻഫോസിസിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തത്. തീവണ്ടിയുടെ ഉച്ചത്തിലുള്ള ആ പഴയ നിലവിളി കേട്ട് ഞാൻ ലഗേജുമായി ബോഗി തിരഞ്ഞു നടന്നു. നാട്ടിലേക്ക് പോകുന്നവർ ഭൂരിഭാഗവും ജോലി നഷ്ട്ടപെട്ടവർ ആന്നെന്നു എനിക്ക് തോന്നി. ട്രയിനിൽ എന്റെ അടുത്ത് ഒരുപാട് ലെഗേജുമായി ഇരിക്കുന്ന ഒരു യുവാവ് തന്നെ പോലെ ജോലി നഷ്ട്ടപെട്ടു നാട്ടിൽ പോകുന്നതെന്ന് തെറ്റ് ധരിച്ചു ചോദിച്ചപ്പോൾ പുള്ളിയുടെ കല്യാണമാണ് ഒരാഴ്ച കഴിഞ്ഞെന്നു പറഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വേദന തോന്നി. ട്രെയിൻ മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു മുന്നോട്ടു പായാൻ തുടങ്ങി. ആ നഗരം പതിയെ പതിയെ കൺ മുന്നിൽ നിന്നും മറയാൻ തുടങ്ങി. സോഹന് കളിപ്പാട്ടം ഒന്നും വാങ്ങിട്ടില്ല എന്ന കാര്യം അപ്പോഴാണ് ഓർത്തത്. എന്തായാലും ഇനി തിരൂർ എത്തിയിട്ട് വാങ്ങാം എന്ന തീരുമാനത്തിൽ ഞാൻ ബാഗെല്ലാം ഒതുക്കി സീറ്റിനു അടിയില്ലേക്ക് വെച്ചു. ഇന്ന് വരെ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല.

   

  ജോലി കിട്ടിയ ശേഷം സ്വന്തമായി ഒരു വീട് വേണമെന്നായിരുന്നു അതിനു വേണ്ടി പല സ്ഥലത്തു നിന്നും 50 ലക്ഷം രൂപ ഒപ്പിച്ചു. വീട്ടിൽ താമസമാക്കിയിട്ട് നാലു കൊല്ലമായെങ്കിലും ഇത് വരെ ലോൺ അടച്ചു തീർന്നിട്ടില്ല. ഓരോന്ന് ആലോചിച്ചു രാത്രി എപ്പൊഴൊ ഉറങ്ങി. നേരം വെളുത്തുണർന്നപ്പോൾ ട്രെയിൻ റെയിൽ വേ സ്റ്റേഷനോട് അടുത്ത് കൊണ്ടിരിക്കുന്നു. പെട്ടെന്ന് ചാടി എണീറ്റ് പെട്ടി എടുത്തു റെഡിയായി നിന്നു. ഇന്നലെ ഒന്നും കഴിക്കാതെ കിടന്നതു കൊണ്ടാകും അടിവയറ്റിൽ നിന്നൊരു കാളൽ. ഞാൻ ഉടനെ സ്റ്റേഷൻ വിട്ടിറങ്ങി ഓട്ടോ പിടിച്ചു വീട്ടിലേക്ക് കുതിച്ചു. വഴിയിൽ സ്ഥിരം വായിൽ നോക്കികളായ കുറെ അമ്മാവന്മാർ എന്നെ തുറിച്ചു നോക്കിയപ്പോൾ ” ദൈവമേ ജോലി പോയത് ഇവത്തുങ്ങൾ അറിഞ്ഞു കാണുമൊ” ഞാൻ തിരിച്ചൊരു ചിരി പാസാക്കി. ഓട്ടൊ ഗേറ്റിനു മുന്നെ നിർത്തിയപ്പോൾ തന്നെ അവൾ ഓടി ഇറങ്ങി വരുന്നത് കണ്ടു. നടക്കും വഴി പത്രം കിടക്കുന്നതു കണ്ടു. എടുത്തു നോക്കിയപ്പോൾ ഒരു ഇംഗ്ലീഷ് ഒരു മലയാള പത്രങ്ങൾ. ” സ്റ്റെഫി ഇവിടെ ഇംഗ്ലീഷ് പത്രം വേണൊ?. ഒരെണ്ണം അങ്ങ് നിർത്തിയാൽ എന്താ, അത്രയും പണം ലാഭിക്കാമല്ലൊ” “കഴിഞ്ഞ തവണ വന്നപ്പൊൾ നിങ്ങളല്ലെ പറഞ്ഞത് സോഹൻ വായിച്ചു പഠിക്കാൻ ഇംഗ്ലീഷ് പത്രം വരുത്തണമെന്ന് ഇപ്പോൾ എന്ത് പറ്റി പെട്ടെന്ന് ചിലവു ചുരുക്കാൻ തോന്നുന്നുണ്ടൊ ? ” അവൾ മെല്ലെ മന്ദഹസിച്ചു കൊണ്ട് എന്റെ തോളിൽ പിടിച്ചു എന്നിട്ടു ” എല്ലാം ശരിയാകും എന്ന് സമാധാനിപ്പിച്ചു. ഉച്ചയൂണ് കഴിഞ്ഞു ഞാൻ മോൻ വരുന്നതും കാത്തു ഉമ്മറത്ത് ഇരിപ്പായി. മോൻ എന്നെ കണ്ടതും ഓടി വന്നു കെട്ടി പിടിച്ചു. വൈകിട്ട് എന്റെ കൂടെ കൂടെ പഠിച്ചതും അയാൾവാസിയുമായ റിയാസിന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു. ഞാൻ ചെല്ലുമ്പോൾ അവൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. “അളിയാ നീ തിരക്കിലാണൊ. എന്ത് തിരക്കളിയാ നീ വാ. അല്ല ! സാധാരണ നീ ശനിയാഴ്ച രാവിലെയല്ലെ എത്താറുള്ളു. ഇപ്രാവശ്യം എന്താ നേരുത്തെ ! വല്ല എട്ടിന്റെ പണിയും കിട്ടിയൊ” “കിട്ടി അളിയാ കിട്ടി” “നീ ഇന്ന് കോളേജിൽ പൊയില്ലെ” “ഇന്ന് പോണ്ടായിരുന്നു. കണ്ടില്ലെ കുറെ പേപ്പർ നോക്കി തീർക്കണം ഇന്ന് വൈകുന്നേരത്തിനകം, എന്റെ വിധി” “എന്ത്, വിധി അളിയാ നീ ഭാഗ്യവാൻ അല്ലെ, നാട്ടിൽ തന്നെ ഒരു ജോലി കിട്ടിയല്ലൊ” “എന്ത് ഭാഗ്യം മരണ പണിയാണ് അളിയാ നീ കണ്ടില്ലെ ഈ പേപ്പർ കൂമ്പാരം എന്റെത്ര പൊക്കം ഉള്ളത് അകത്തു ഒരു കെട്ട് ഇനിയും ഇരിപ്പുണ്ട്” “പിന്നെ പകൽ അന്തിയോളം വായിലെ വെള്ളം വറ്റിക്കണം, എന്നിരുന്നാലും റിസൾട്ട് കുറഞ്ഞാൽ പഴി മൊത്തം നമ്മുടെ മണ്ടയിൽ” “അല്ല നീ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല വല്ല പന്തികേടും ഉണ്ടൊ” “എന്നെ പണിയിൽ നിന്നും പറഞ്ഞു വിട്ടളിയ, കുറെ മാസങ്ങളായി തിരുമറിയും ഗൂഡാലോചനയും നടക്കുന്നുണ്ട്” “മിനിങ്ങാന്നു ലെറ്റർ കിട്ടി. അതിനു മുന്നെ എന്റെ ആക്സസ് കാർഡ് ബ്ലോക്ക് ആക്കി” “ഓ. സ്റ്റെഫി വിവരം അറിഞ്ഞൊ” “അറിഞ്ഞു, അവൾ ഹാപ്പിയാണ്” “പിന്നെന്ത നിനക്ക് പ്രോബ്ലം. നീ നാട്ടിൽ ഉള്ളതാണ് എല്ലാവര്ക്കും സന്തോഷം. “നിനക്കറിയാമല്ലൊ, തുച്ഛമായ ശമ്പളമാണ് മാസം എനിക്ക് കിട്ടുന്നത് അതിൽ ഞാനും കുടുംബവും കഴിയുന്നില്ലെ, അളിയാ വേണമെന്ന് വെച്ചാൽ എന്തും ലോകത്തിൽ നടക്കും” “എന്തെങ്കിലും ചെറുകിട പരിപാടി തുടങ്ങു. തത്കാലം പിടിച്ചു നിൽക്കാമല്ലൊ” ഞാൻ അതിനെ കുറിച്ച് ആലോചിക്കാതെയിരുന്നില്ല പക്ഷെ എന്ത് തുടങ്ങാനാണ് .

   

  ചക്കയിൽ ഈച്ച മൊച്ചുന്ന പോലെയാണ് ന്യൂ ജെനറേഷൻ പിള്ളേർ ടെക്‌നോ പാർക്കിലെ ഇൻഫോ പാർക്കിലെ കമ്പനികളിൽ തിക്കി തിരക്കുന്നതു അല്ലെങ്കിൽ അവിടെ ഒരു ജോലി ഒപ്പിക്കാമായിരുന്നു” “അളിയാ കോർപ്പറേറ്റ് ജീവിതം വിട്ടു മണ്ണിലേക്ക് വന്നാൽ നിനക്ക് അവസരങ്ങൾ ഉണ്ടാകും. നിനക്ക് കുഴപ്പം പറ്റിയത് എവിടെയെന്നറിയാമൊ. നീ കമ്പനിയെ ഒരു പാട് സ്നേഹിക്കുന്നതിനിടക്ക്, കമ്പനി നിന്നെ എന്നോ വെറുത്തു തുടങ്ങിയ കാര്യം നീ അറിഞ്ഞില്ല” ഞാനൊരു ദീർഖ നിശ്വാസം വിട്ടു. നീ ഒരു കാര്യം ചെയ്യൂ ഞാൻ റഹീം എന്ന ആളുടെ നമ്പർ തരാം. നീ പുള്ളിയെ ഒന്ന് കോൺടാക്ട് ചെയ്യ് പുള്ളി ഇത് പോലുള്ള സംരംഭങ്ങൾ തുടങ്ങാൻ ആൾക്കാരെ സഹായിക്കാറുണ്ട്. ഞാൻ അന്ന് വൈകിട്ട് തന്നെ അദ്ദേഹത്തെ വിളിച്ചു. പുള്ളി ഓഫിലേക്ക് പിറ്റേന്ന് കാലത്തു ചെല്ലാൻ പറഞ്ഞു. അതിൻ പ്രകാരം ഞാൻ കൃത്യ നേരം തന്നെ ഓഫീസിലെത്തി. ഞാൻ നടന്ന വിവരം മുഴുവൻ പുള്ളിയോട് പറഞ്ഞു. പുള്ളി അകത്തു പോയി ഒരു ഫയൽ എടുത്തു കൊണ്ട് വന്നു എനിക്ക് തന്നു. മെഴുകുതിരി നിര്മ്മാണത്തിന്റെ ഒരു ഫയൽ ആയിരുന്നു അത്. മെഷീൻ എവിടുന്നു കിട്ടും. മെഴുകുതിരി ഉണ്ടാകാനുള്ള അസംസ്‌കൃത വസ്തു, തൊഴിലാളികൾ, സർവീസ്, മെഴുകുതിരി വാങ്ങുന്ന കടകളുടെ അഡ്രസ്സ് തുടങ്ങി ഒരു വിധം എല്ലാ വിവരവും ആ ഫയലിൽ ഉണ്ടായിരുന്നു. ഞാൻ രാത്രി സ്റ്റെഫിയെ ഫയൽ കാണിച്ചു. ഇതൊക്കെ നടക്കുമൊ. ഇതിൻപ്രകാരം ഒരു ലക്ഷം മുടക്കിയാൽ മാസം ഒരു 15000 എന്തായാലും കിട്ടും. ഞാൻ പിറ്റേന്ന് തന്നെ കോട്ടയത്തേക്ക് വണ്ടി കയറി. മെഷിൻ വിൽക്കുന്നിടത്തു ചെന്നു. ചെറിയ മെഷിനു 50000 രൂപയും വലുതിനു 125000 രൂപയും പറഞ്ഞു. ഞാൻ 5000 ഒരു മെഷിനു കുറപ്പിച്ചു രണ്ടു മെഷിൻ എടുത്തു രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിന്റെ ചെക്ക് അവിടെ കൊടുത്തു. വീടിനടുത്തുള്ള ഷെഡിൽ പണി തുടങ്ങി 15 ദിവസത്തിനകം 1 ലക്ഷം രൂപയുടെ മെഴുകുതിരി ഉൽപാദിപ്പിച്ചു. ആ ഫയലിൽ കൊടുത്തിരിക്കുന്ന കടകളിലേക്ക് വിളിച്ചു. അവരൊക്കെ സപ്ലൈ വേറെ ആൾകാർക്കാണെന്നും പുതിയത് നോക്കുന്നില്ലെന്നും ഒരേ സ്വരത്തിൽ പറഞ്ഞു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ തളർന്നു ഇരിപ്പായി. കുറെ ലോകലായി വിൽക്കാൻ ശ്രമിച്ചു പരാജയപെട്ടു. ഞാൻ പിറ്റേന്ന് റഹീം സാറിനെ കണ്ടു ഞാൻ കാര്യം പറഞ്ഞപ്പോൾ പുള്ളി ചെറുതായി മന്ദഹസിച്ചു കൊണ്ട് പറയുകയാണ് ” ആ ഫയൽ ചുമ്മാ നോക്കാൻ തന്നതാണ്. അത് ഒരിക്കലും തുടങ്ങാൻ പോകുമെന്ന് അറിഞ്ഞില്ലെന്നും. തുടങ്ങുന്നതിനു മുമ്പ് ഒരു പ്രാവശ്യം വിളിക്കാത്തതെന്തെന്നും” ഞാൻ ദേഷ്യം കൊണ്ടവിടുന്നു ഇറങ്ങി പോയി. വൈകിട്ട് റിയാസിനെ പോയി കണ്ടു. “ട, റഹീം സർ എന്നെ വിളിച്ചു കാര്യം പറഞ്ഞു. നീ ഇങ്ങനെയൊക്കെ ചെയ്തു കളയുമെന്ന് ഒരിക്കലും കരുതിയില്ലെന്നു പറഞ്ഞു” “നീ അയ്യാളെ ന്യായികരിക്കുകയാണൊ” “അല്ലളിയാ. നിനക്കറിയാമൊ കഴിഞ്ഞ രണ്ടാഴ്ചയായി നിനക്ക് തുടങ്ങാൻ പോകുന്ന ബിസിനസിനെ കുറിച്ച് തിരക്കാണ് തമിഴ് നാട്ടിലൊക്കെയായിരുന്നു സാർ” “നിനക്കൊരു കാര്യം അറിയാമൊ ?. നീ വിളിച്ച കടകളിൽ വേറെ സപ്ലൈ ഉണ്ടെന്നു അവർ പറഞ്ഞില്ലെ അത് വേറാരുമല്ല കിഴക്കമ്പലത്തെ സണ്ണി കുട്ടിയാണ്” “പണ്ട് ഗൾഫിൽ നിന്നും വന്നു ആട്ടോ റിക്ഷ്വ ഓട്ടിച്ചോണ്ടിരുന്ന സണ്ണി കുട്ടി” “അതൊക്കെ പണ്ട് അവനിപ്പോൾ കിഴക്കമ്പലത്തെ ഒരു മുതലാളിയാണ്” . തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്നെനിക്ക് മനസിലായി. “നീ നാളെ തന്നെ സാറിനെ പോയി കാണ്” ഞാൻ പിറ്റേന്ന് രാവിലെ സാറിന്റെ ഓഫീസിൽ ചെന്നു തെറ്റുകൾ തന്റെ ഭാഗത്താണെന്നു പറഞ്ഞു. സർ അകത്തു പോയി ഒരു ഫയൽ എടുത്തു കൊണ്ട് വന്നു. “സാർ ഇപ്പോഴത്തെ പ്രേശ്നങ്ങൾ തീർന്നിട്ടില്ല””ഇപ്പോൾ മെഷിൻ വാങ്ങിയതും സ്റ്റോക്ക് ഉള്ള മെഴുകുതിരിയല്ലെ പ്രശ്‌നം. സണ്ണി അറിയാമൊ” “അറിയാം” “അവനു കുറച്ചു മെഷിൻ വേണമെന്ന് പറഞ്ഞു. പ്രോബ്ലം ഉള്ളത് അവൻ സാധാരണ കൊച്ചിയിൽ പോയെ മെഷിൻ എടുക്കാറുള്ളു. എന്തായാലും ഞാൻ അവനോടു ചോദിച്ചു നോക്കാം” സർ 15 മിനിറ്റ് ഫോൺ വിളികൾക്ക് ഒടുവിൽ “മെഷിനെല്ലാം സണ്ണി കുറച്ചു വില കുറച്ചു വാങ്ങുമെന്നും സ്റ്റോക്ക് ഇപ്പോഴുള്ള ഓൾ സെയിൽ വിലക്ക് വാങ്ങിക്കാമെന്നും പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു” അത് കേട്ടപ്പോൾ എന്റെ മനസ്സാകെ തണുത്തു. പിറ്റേന്ന് രാവിലെ വന്നാൽ പുതിയ പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാമെന്നും പറഞ്ഞു. പിറ്റേന്ന് രാവിലെ കുറച്ചു ജോലിക്കാർ വന്നു സണ്ണി സാർ അയച്ചതാണെന്നും പറഞ്ഞു മെഷിനെല്ലാം എടുത്തു കൊണ്ട് പോയി. ഞാൻ റഹീം സാറിന്റെ ഓഫീസിലേക്ക് ചെന്നു. സാർ ചെന്നപാടെ ഒരു ചെക്ക് എനിക്ക് തന്നു. എന്നിട്ട് പുതിയ പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. പാള കൊണ്ടുണ്ടാകുന്ന പാത്രം നിർമിക്കുന്ന ഒരു യൂണിറ്റിനെ കുറിച്ചായിരുന്നു സാർ സംസാരിച്ചത്. കേൾക്കുമ്പോൾ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും സാർ പറഞ്ഞു വന്നപ്പോൾ അതിൽ ഒളിഞ്ഞു കിടക്കുന്ന സാധ്യതകൾ മനസിലായത്.

   

  പാള പാത്രം സാധാരണയുള്ള ഡിസ്പോസബിൾ പാത്രത്തേക്കാൾ ചെലവ് കുറവാണെന്നും ഗുണ മേന്മ കൂടുതലാണെന്നതും മണ്ണിൽ എളുപ്പം ജീർണിച്ചു ഇല്ലാതാകും എന്നുള്ളത് ഒരു ഗുണമേന്മയാണ്‌. അടയ്ക്ക മരങ്ങൾ ധാരാളമായി വളരുന്ന ഒരു സ്ഥലം കേരളത്തിൽ കുറവാണെന്നും അതിനാൽ തമിഴ് നാട്ടിലെ ഡിണ്ടിഗല്ലിൽ അടയ്ക്ക എസ്റ്റേറ്റ് ധാരാളം ഉണ്ടെന്നും അതിനാൽ അവിടെ ഒരു ഷെഡ് വാടകയ്ക്ക് കണ്ടു വെച്ചിട്ടുണ്ടെന്നു സർ പറഞ്ഞു. പിറ്റേന്ന് തന്നെ നമ്മൾ ഡിണ്ടിഗല്ലിലേക്ക് യാത്രയായി. അവിടെ ഷെഡിനു അഡ്വാൻസ് കൊടുത്തു. സർ തന്നെ മെഷിനു കോയമ്പത്തൂരിൽ ഓർഡർ കൊടുത്തു ഇൻസ്റ്റാൾ ചെയ്യിച്ചു. കർഷകരുമായി ചർച്ച നടത്തി ഒരു കിലൊ പാളക്ക് 5 രൂപ നിരക്കിൽ വാങ്ങി കൊള്ളാമെന്നു നിശ്ചയിച്ചു. പ്ളേറ്റ്, ഗ്ലാസ് നിർമാണം ആരംഭിച്ചു. ആദ്യം തൊഴിലാളികളെ നിയമിക്കാതെ സ്വന്തമായി പ്ലേറ്റ്, മെഷിൻ ഉപയോഗിച്ചടിക്കാൻ തുടങ്ങി. ഒരു യൂണിറ്റ് പൂർത്തിയാക്കി രണ്ടു ഷോപ്പിൽ കൊടുത്തു. കൂടുതൽ ആൾകാർ ഓർഡറുമായി മുന്നോട്ടു വന്നു. താമസിയാതെ കൊച്ചി, ചെന്നൈ നമ്മുടെ വിപണി വ്യാപിക്കാൻ തുടങ്ങി. ഓർഡർ വരുന്നതിനു അനുസരിച്ചു തൊഴിലാളികളെ നിയമിച്ചു കൊണ്ടിരുന്നു. കല്യാണത്തിനും മറ്റു ചടങ്ങിനും പാള പ്ളേറ്റ് ഗ്ലാസ് ഉപയോഗിക്കുക സാധാരണ വിഷയമായി മാറി. സുമേഷ് & സ്റ്റെഫി (SSഎന്റർപ്രൈസ്) എന്നാണ് കമ്പനിക്ക് പേരിട്ടത്. പാള പ്ളേറ്റിൽ ഭക്ഷണം വിളമ്പിയാൽ യാതൊരു സൈഡ് എഫക്ട് ഉണ്ടാകില്ല എന്ന് മാത്രമല്ല ഭക്ഷണത്തിനു തനതു രുചി നഷ്ട്ടപെടുകയുമില്ല. SSഎന്റർപ്രൈസ് കാട്ടുതീ പോലെ ചെന്നൈയിലും കൊച്ചിയിലും പടർന്നു പന്തലിച്ചു. ഓർഡർ അനുസരിച്ചു സപ്ലൈ ചെയാൻ കഴിയാത്ത അവസ്ഥ. അങ്ങിനെയിരിക്കെ ഒരു നാൾ പാലക്കാട് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിങ് കമ്പനി അവരുടെ ഉത്പന്നം പായ്ക്ക് ചെയ്യാനുള്ള പാള പ്ളേറ്റ് ഓർഡർ തന്നപ്പോൾ എസ് എസ് എന്റർപ്രൈസിന്റെ രാശി മാറുകയായിരുന്നു. ചക്ക വിവിധ രാജ്യങ്ങളിലേക്ക് എക്സ്പോര്ട്ട് ചെയ്യുന്ന കമ്പനിയായിരുന്നു അത്. അവരുടെ ചക്കയോടൊപ്പം നമ്മുടെ പ്ളേറ്റും യൂ എസ്, കാനഡ, ഓസ്ട്രേലിയ, സിങ്കപ്പൂർ, ലണ്ടൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ചു കൊണ്ട് മുന്നേറി. അന്ന് മുതൽ ഇന്ന് വരെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ ഉയർച്ചക്കെല്ലാം എനിക്കുള്ള മൂലധനം എന്റെ ഭാര്യ എനിക്ക് തന്ന സ്നേഹവും പിന്തുണയും എന്റെ സുഹൃത്തു തന്ന ആത്മ വിശ്വാസവുമാണ്. പിന്നെ പിണങ്ങി നിന്ന സ്റ്റെഫിയുടെ വീട്ടുകാർ ഇപ്പോൾ ഇണക്കത്തിൽ ആയെങ്കിലും എന്റെ വീട്ടുകാർ പഴയതു പോലെ പിണക്കത്തിൽ തന്നെയാണ്. അച്ഛൻ അല്ലേലും വെട്ടൊന്ന് മുറി രണ്ടു എന്ന സ്വഭാവക്കാരനാണ്. ഗുണപാഠം: പ്രതി സന്ധികളിൽ തളരാതെ മുന്നേറുക.