എന്റെ പ്രണയം
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. അയല്പക്കത്തെ പെണ്‍കുട്ടി രസിയ, ചാച്ചന് ഉടനെ വീട്ടിലേക്കു വരണം എന്ന് ഫോണിലൂടെ പറഞ്ഞതു കേട്ടപ്പോഴേക്കും തളര്‍ന്നു പോയീ. അതും വീട്ടിലെ നമ്പറില്‍ നിന്നും. ഞാന്‍ വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പോന്നിട്ട് കഷ്ടിച്ച് പതിനഞ്ചു മിനിട്ടേ ആവുന്നുള്ളൂ. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചു. എന്തിനാ രസിയ വിളിച്ചേ. അപ്പൊ അവള് എവിടെ? എന്താവും അവള്‍ക്കു സംഭവിച്ചിട്ടുണ്ടാവുക? അച്ഛനും അമ്മയ്ക്കും കൂട്ടാവേണ്ട പ്രായത്തില്‍ വിദേശത്ത് പോയ മക്കളെ കുറ്റം പറഞ്ഞതിന് ഒന്ന് വഴക്ക് പറഞ്ഞിരുന്നു. അതിനു വല്ല കടുംകൈ കാണിച്ചിരിക്കുമോ ? ഹേയ് അതാവില്ല, ഇനി ഒരിക്കലും അങ്ങിനെ ചെയ്യില്ല എന്ന് വിവാഹത്തിന് മുന്‍പേ എനിക്ക് ഉറപ്പു തന്നതാണ്. ഇനി നെഞ്ചുവേദന വല്ലതും? പ്രഷറിന്റെ മരുന്ന് രാവിലെ കൊടുത്തതാണല്ലോ.. പിന്നെന്താവും. ഓട്ടത്തിനു വേഗത പോര എന്ന് തോന്നുന്നുണ്ട്. ഈ അറുപത്തി മൂന്നാം വയസ്സില്‍ ഇത്ര വേഗത കിട്ടുകയുല്ലോ ആവോ.
92 total views

93 total views, 1 views today