എന്റെ പ്രണയിനി

455

അവള്‍ എന്റെ പ്രണയിനി ആയിരുന്നുവോ?

ക്ലാസ് മുറികളിലെ നിശബ്ദദയെ അധ്യാപന സ്വരം ഭജ്‌ഞിച്ചിരുന്നപ്പോഴും, കുട്ടികളുടെ കലപില ശബ്ദം മുഖരിതമാകുംപോഴും എല്ലാം എന്റെ നേരെ നീണ്ടു വരുന്ന, എന്നെത്തന്നെ ശ്രദ്ധിക്കുന്ന രണ്ടു കണ്ണുകളെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.

എന്തിനായിരുന്നു ഈ ഒളിച്ചു കളി.
നീയും ഞാനും ഏറ്റവുമടുത്ത സുഹ്ര്തുക്കള്‍ ആയിരുന്നല്ലോ.
പിന്നെന്തേ ഇപ്പൊ ഇങ്ങനെ. എന്തിനു നമ്മള്‍ ‍ ഈ അകലം പാലിച്ചു?

എന്ന് മുതലാണ് നമ്മുടെ സൌഹൃദം തുടങ്ങിയത്, ഓര്‍മയില്ല. ഒരേ ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചു.
പരസ്പരം സഹായിച്ചും തല്ലു കൂടിയും.
ഓര്‍മ്മകള്‍ക്കിന്നും ഒരു വല്ലാത്ത അനുഭൂതിയാ.

ഞാന്‍ ധരിക്കാറുള്ള വസ്ത്രങ്ങളെ കുറിച്ച് നീ അഭിപ്രായം പറയുമായിരുന്നു.
ഞാന്‍ വരാത്ത ദിവസത്തെ നോട്ടുകള്‍ എഴുതിയെടുക്കുവനായി മറ്റാര് ചോദിച്ചിട്ടും കൊടുക്കാതെ നീ എനിക്ക് ബുക്കുകള്‍ തരുമായിരുന്നു.
സാറിന്റെ വിഷമിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും കാണാതെ നീ എനിക്ക് ബുക്ക്‌ തുറന്നു കാണിച്ചു തരുമായിരുന്നു.

അവസാനം ഒരു നാള്‍ പരസ്പരം അറിയാത്ത എന്നാല്‍ എല്ലാം അറിയുന്ന എന്തോ കാരണത്താല്‍ നമ്മള്‍ മിണ്ടാതിരുന്നു.

എന്തെ മിണ്ടാതതെന്നു നീ എന്നോടും ചോദിച്ചില്ല ഞാന്‍ നിന്നോടും ചോദിച്ചില്ല.
നമ്മള്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞതുമില്ല.
എന്തിനായിരുന്നു നമ്മള്‍ മിണ്ടാതിരുന്നത്?
നിഷ്കളങ്ക സൌഹൃദത്തില്‍ എപ്പോഴോ ആ നിഷ്കളങ്കത നമുക്ക് നഷ്ടമായോ?
കൂട്ടുകാരുടെ അര്‍ഥം വച്ചുള്ള കളിയാക്കലുകളില്‍ യധാര്ത്യമായതാണോ?

രണ്ടു മനസ്സിലും എന്തോ ഒരു കള്ളം ഒളിപ്പിച്ചുണ്ടായിരുന്നു.
സൌഹൃദത്തിനു പ്രണയത്തിന്റെ നിറം കൈ വരുന്നത് നാം അറിഞ്ഞിരുന്നു.

പരസ്പരം അറിയുന്നുണ്ടായിരുന്നു. സാമീപ്യം ആഗ്രഹിച്ചിരുന്നു.
കുറെ നാളുകള്‍.
പിന്നീടുള്ള രണ്ടു വര്ഷം ഒരേ ക്ലാസ്സില്‍ ഒരുമിച്ച്.
ഒരിക്കല്‍ പോലും പരസ്പരം സംസാരിച്ചിരുന്നില്ല.
നിന്റെ കണ്ണുകള്‍ എന്നെ തേടാരുണ്ടായിരുന്നു .
ഞാന്‍ കാണാതെ,
നീയറിയാതെ ഞാന്‍ അത് കാണുന്നുണ്ടായിരുന്നു.

ഇടനാഴികളുടെ ഏകാന്തതയില്‍ ഒരു പാട് പ്രാവശ്യം ഞാനും നീയും എതിരെ വന്നിട്ടുണ്ട്. എതിരെ വരുമ്പോള്‍ ഒരിക്കലും പരസ്പരം നോക്കിയിരുന്നില്ല.
എങ്കിലും നീയെന്നെ ശ്രദ്ധിക്കുമായിരുന്നു.

ഒരുപാടു വട്ടം പരസ്പരം കണ്ണുകള്‍ ഇടഞ്ഞിട്ടുന്ദ് അപ്പോഴെല്ലാം മറ്റാരോ ഏതോ ദിക്കില്‍ നിന്നും വിളിച്ച പോലെ എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റുമായിരുന്നു.
രണ്ടു അധ്യായന വര്‍ഷങ്ങള്‍, പരസ്പരം അറിഞ്ഞ്, എന്നാല്‍ ഒന്നുമറിയാതെ നമ്മള്‍ കഴിഞ്ഞു, ഒരേ ക്ലാസ്സില്‍.
ഒന്ന് തുറന്നു സംസാരിക്കുവാന്‍ ഇതിനിടയില്‍ ഒരിക്കല്‍ പോലും ശ്രമിച്ചിരുന്നില്ല.. ഒരു പക്ഷെ സംസാരിച്ചിരുന്നെങ്കില്‍..

പഠനവും പഠനത്തിനിടയിലെ ഓണവും വിഷുവും ക്രിസ്തുമസ്സുമെല്ലാം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ആഘോഷമാക്കി.

വേനലും മഴയും വസന്തവും ഗ്രീഷ്മവും വന്നു.
അവസാനം ഒരു മാര്‍ച്ച് മാസം.
പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍.
അതിലുപരി വിടപറയലിന്റെ നാളുകള്‍.

ഇനി എല്ലാരും പല വഴിക്ക്. പല പല മോഹങ്ങളുമായി.
ആവശ്യമില്ലെങ്കിലും ഒരു ഓട്ടോഗ്രാഫ് എല്ലാവരിലും കൈവന്നു. അതിലൊന്നായി എന്റെയും..

പലരുടെയും സ്നേഹവും, സൌഹൃദവും വിരഹവും, സന്തോഷവും, വേദനയും നിറഞ്ഞ വാക്കുകള്‍ കൊണ്ട് താളുകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു..

അവസാന ദിവസം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ എന്റെ ഓട്ടോഗ്രാഫ് എനിക്ക് കൈ വന്നു. അലസമായി ഒന്ന് മറിച്ചു നോക്കി ഞാന്‍ അത് മറ്റു ബുക്കുകള്‍ക്കിടയില്‍ തിരുകി…

അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞു.. എല്ലാവരും ക്ലാസ്സ്‌ മുറികളില്‍ നിന്നും പുറത്തേക്കു വന്നു.. ഞാന്‍ വെറുതെ ആള്‍ക്കൂട്ടത്തില്‍ അവളെ തിരഞ്ഞു.

ഞാന്‍ കണ്ടു.. മുന്നിലെ ഒരു കൊണ്ക്രീടു തൂണിനു പിന്നില്‍ തിളങ്ങുന്ന കണ്ണുകളുമായി എന്നെത്തന്നെ നോക്കുന്ന അവളെ…
ഈ കാലയളവിനുള്ളില്‍ അന്നാദ്യമായി നമ്മള്‍ ഒരു പാട് നേരം പരസ്പരം നോക്കി നിന്നു..
അവളുടെ കണ്ണുകള്‍ എന്നോട് സംസാരിച്ചു..
അതിലെന്തോക്കെയോ ഒട്ടേറെ അര്‍ഥങ്ങള്‍ ഞാന്‍ കണ്ടു..

ഒരു ചെറു പുഞ്ചിരി എനിക്ക് സമ്മാനിച് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു അവള്‍ കൂട്ടുകാരികളുടെ ഇടയിലേക്ക് നടന്നകന്നു…

അധ്യയന വര്‍ഷത്തിലെ അവസാന ദിനവും കഴിഞ്ഞു. പ്രിയപ്പെട്ട കലാലയത്തിനു വിട… ഇനി എന്നെങ്കിലും ഈ ഇടനാഴികളില്‍.. ഈ ക്ലാസ്സ്‌ മുറികളില്‍…

ഒട്ടേറെ സ്വപ്നങ്ങളും മോഹങ്ങളും അവശേഷിപ്പിച്, അതിലേറെ പ്രതീക്ഷകള്‍ തന്നു…
നാളെയിലേക്കുള്ള തയ്യാറെടുപ്പുകള്‍ മനസ്സ് കൊണ്ടെടുത്തു…

കിടക്കയിലേക്ക് വലിച്ചെറിഞ്ഞ ബുക്കുകല്‍ക്കിടയിലെ ഓട്ടോഗ്രാഫ് വെറുതെ കയ്യില്ടുത്തു..
പേജുകള്‍ ഓരോന്നായി മറിച്ചു. ഏകദേശം എല്ലാവരും എഴിതിയിരിക്കുന്നു. ചിലര്‍ ഒറ്റ വാക്കില്‍ ഒരു വിട പറച്ചില്‍, ചിലര്‍ ഒരു സെന്റെന്‍സ്, ചിലര്‍ ഒരു പേജ് നിറയെ ഒരുപാടു കാര്യങ്ങള്‍. എല്ലാം വ്യത്യസ്തം.
ഇവക്കെല്ലാമിടയില്‍ ഒരു പേജില്‍ കണ്ണുടക്കി.
യെസ്. അതവളുടെതയിരുന്നു. വൃത്തിയായി എഴുതിയ ഒരേയൊരു വരി.

” ……………………….”

??????????????????? ഒരായിരം ചോദ്യ ചിഹ്നങ്ങള്‍ അവശേഷിച്..

സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍…..

Advertisements