Pravasi
എന്റെ പ്രവാസ ഏടുകള്‍
ഏതൊരു പ്രവാസിയേയും പോലെ സ്വപ്നങ്ങളുടെ കൂട്ടയ്മയുമായി പറന്നിറങ്ങിയതാണ് സൌദിയുടെ തലസ്ഥാന നഗരിയില്‍ . ശ്രിലങ്കന്‍ എയര്‍ലൈന്‍സില്‍ വന്നിറങ്ങുമ്പോള്‍ ദ്വീപാലങ്ക്രതമായ നഗരം . മനോഹരമായ എയര്‍പോര്‍ട്ട് , ഏല്ലാം കൌതുകം സമ്മാനിക്കുന്ന നിമിഷങ്ങള്‍ .ഇറങ്ങിയ സ്വീകാരിത യൊന്നും എയര്‍ പോര്‍ട്ടില്‍ കിട്ടിയില്ല പകരം പുച്ഛം നിറഞ്ഞ അവഗണനയുടെ ആദ്യ പാഠം . രാത്രി എട്ടു മണിക്ക് വിമാനം മിറങ്ങിയ ഞാന്‍ പുറത്തിറങ്ങുന്നത് രാവിലെ അതെ സമയത്ത് . എന്റെ സഹയാത്രികന് സിദ്ധീഖ് അവന്റെ ഭന്ധുവും നാട്ടുക്കാരനുമായ െ്രെഡവര്‍ മുഹമ്മദലിയെ ഇറങ്ങിയ വിവരം അറിയിച്ചിരുന്നു അവന് രാത്രി വന്നു ഞങ്ങള്‍ക്കായി കാത്തു കിടന്നു . പുകവലി നിഷിദ്ധമെന്ന ബോര്‍ഡിനു താഴെ രണ്ടു ഉദ്ധ്യോഗസ്ഥര്‍ നിഴമ ലഘനം നടത്തുന്നു ഇത് കണ്ടാണന്നു തോന്നുന്നു യാത്രക്കാരില്‍ ഒരു ബംഗാളി സിഗരറ്റ് എടുത്തു കത്തിക്കാന്‍ നേരം നിഴമ ലഘനം നടത്തുന്ന ഉദ്ധ്യോഗസ്ഥന് തന്റെ കര്‍ത്തവ്യത്തില്‍ ജാഗരൂകനായത് . പൊക്കിയെടുത്ത് കൊണ്ട് പോകുന്നത് കണ്ടു .അവന്റെ കാര്യം പോക്കാ കൂടെയുള്ളവര്‍ പറയുന്നത് കേട്ടു. എന്തൊരു നീതി ഭോതം അറിയാതെ ഒന്ന് ചിന്തിച്ചു പോഴി പിന്നെ പിന്‍വാങ്ങി കാരണം ടെക്നോളജിയില്‍ വല്ല മാനസീക തരങ്കവും എടുത്തു കഴിഞ്ഞാല്‍ !?.
73 total views, 1 views today

ഒരു വിധം മുന്നിലെത്തുമ്പോള്‍ കൃത്യ നിര്‍വ്വഹണ ഭോത മുതിക്കുന്നവരുടെ പുറകിലോട്ടുള്ള തള്ളല്‍ . ഇതാണോ ഗള്‍ഫ് !?. അവസാനം സമയമായെന്ന് തോന്നുന്നു അവിടെ എത്തി കൈ രേഖയുടെ എല്ലാ നാരുകളും കീറി മുറിച്ചു .സന്തോഷിപ്പിക്കാന്‍ ഒരു ഫോട്ടോ എടുപ്പും .പുറത്തെത്തിയ എന്നേയും കാത്ത് ഒരു പറ്റം അറബികള്‍ കൂടാതെ എവിടെ ചെന്നാലും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടുക്കാരും . ആരുടേയും കൂടെ പോകെരുതെന്ന് നിര്‍ദേശമുള്ളത് കാരണം ഞാന്‍ െ്രെഡവറെ വിളിച്ചു കണ്ടിട്ടില്ലാത്ത അയാളെ തിരക്കി ഞാന്‍ കുറച്ചു വെള്ളം കുടിച്ചു അവസാനം കണ്ടു മുട്ടി .സിദ്ധീഖ് അപ്പോയും രക്ഷ പെട്ടിരുന്നില്ല കുറച്ചു സമയം കൂടി അവനു വേണ്ടി കാത്തു നിന്നു. അവനും വന്നു ഞങ്ങള്‍ യാത്ര തിരിച്ചു മനോഹരമായി നീണ്ടു കിടക്കുന്ന മരുഭൂമി . ഈന്തപന മരങ്ങള്‍ കൂട്ടം കൂടി എന്നെ നോക്കി ചിരിക്കുന്നു .
ഒരു പാകിസ്ഥാനിയുടെ ബൂഫിയയില്‍ (െ്രെഡവറാണ് പേര് പറഞ്ഞു തന്നത് )കയറി ദോശയും ചമ്മന്തിയും കഴിച്ചു . െ്രെഡവറുടെ റൂമില്‍ കുളി , വിശ്രമം .ഉറക്കം കഴിഞ്ഞു റിയാദിലെ പ്രധാന നഗരമായ ബത്തയിലേക്ക് പോഴി . അവിടെ സിദ്ധീഖ് ബന്ധുകളേയും നാട്ടുകാരേയും കണ്ടു മതി മറന്നു എന്നേയും അവര്‍ക്ക് പരിചയപെടുത്തി . അന്ന് രാത്രി വരെ െ്രെഡവറുടെ വക സവാരി ഭക്ഷണം .രാത്രി പതിനൊന്നു മണിക്കാണ് ബുറൈദയിലേക്കുള്ള യാത്ര ആരംഭിച്ചത് ബസ്സില്‍ . ബുറൈദയിലാണ് സിദ്ധീഖിന്റെ ഉപ്പയുള്ളത് അവിടെനിന്നു രാവിലെ എന്റെ ഉപ്പ വന്നു കൂട്ടി കൊണ്ട് പോകും അല്റാസ്സിലേക്ക്. രാത്രി മൂന്ന് മണിയായി ബുറൈദയില്‍ എത്താന്‍ അവിടെ വാഹനവുമായി സിദ്ധീഖിന്റെ സഹോദരന് എത്തിയിരുന്നു . റൂമില്‍ ഭക്ഷണം ശബ്ദ മുണ്ടാക്തെ കഴിച്ചു , കാരണം ഉറങ്ങുന്നവരെ ശല്യം ചെയ്യാന്‍ അറബ് നാട്ടില്‍ അവഗാശമില്ലത്രേ?
ജുമുഅ ആയതു കാരണം ഉറക്കം അത്ര സുഖകരമായില്ല .എണീറ്റ് കുളിയും പ്രഭാത കര്‍മ്മങ്ങളും കഴിച്ച് പള്ളിയിലേക്ക് .പുറത്തിറങ്ങിയാല്‍ എരിയുന്ന വെഴില്‍ .എന്തൊരു ഉഷ്ണം .ഒരു വിധം പള്ളിയില്‍ എത്തി പെട്ടു .വുളു എടുത്തു അകത്തു കടന്നപോള്‍ പരിമളം കുളിര് കോരിയിടുന്ന എ സി യുടെ രൂപത്തില്‍ . ഖുതുബയും നമസ്കാരവും കഴിഞ്ഞു . ഇറങ്ങാന്‍ നേരം പള്ളിക്ക് മുമ്പില്‍ വാപ്പ കാറുമായി . ഒരു പാട് നാള് കഴിഞ്ഞു കാണുകയാ . സ്നേഹ പ്രകടനങ്ങള്‍ക്ക് പഞ്ഞം വന്നില്ല . സ്ദ്ധീഖിനോടും വാപ്പയോടും യാത്ര പറഞ്ഞു .കാറിന്റെ പിന് സീറ്റില്‍ സ്ഥാന ഉറപ്പിച്ച ഞാന്‍ പുറത്തേക്കു കണ്ണഴച്ചു ഈന്തപനയുടെ സൌന്ദര്യം ആസ്വദിക്കവേ െ്രെഡവറുടെ വക ഒരു കമന്റ്റ് ‘ഇതാ മോനെ ഗള്‍ഫ് ‘അതില്‍ ഒരു പരിഹാസം നിറ ഞ്ഞിരുന്നെന്ന് പിന്നീട് എനിക്ക് മനസ്സിലായി .
.
അര മണികൂറോളം കാത്തിരുന്നു റൂമിലെത്താന്‍ വന്നയുടന്‍ റൂമില്‍ നിവര്‍ത്തി വെച്ചിരിക്കുന്നു ഒരു പാത്രം നിറയെ മഞ്ഞ ചോറ് അതിനു മുകളില്‍ അലങ്കാരമായി കുറച്ച് ഇലകളും . ഇവരെന്താ വല്ല കാട്ടുവാസികളുമാണോ എന്ന് എനിക്ക് സംശയം .എന്റെ മുഖത്തെ ചോദ്യ ചിഹ്നം കണ്ടാണന്നു തോന്നുന്നു അമ്മാവന് പരിചയപെടുത്തി പേര് ‘ഖബ്സ’. സൌദിയിലെ ബിരിയാണി എന്ന് വിളിക്കാം അല്ലങ്കില്‍ അത് തന്നെ . വിശപ്പുകാരണം ഇലകള്‍ നോക്കാന്‍ സമയം കിട്ടിയില്ല . കുളിച്ചു , വിശ്രമിച്ചു .വൈകുന്നേരം ബന്ധുകളെ സന്ദര്‍ശിക്കല്‍ അവരുടെ കുശലന്നേഷണം. രാത്രി മഴങ്ങും മുമ്പേ ഞാന്‍ കുറേശ്ശെ അറിഞ്ഞു തുടങ്ങി പ്രാവസത്തിന്റെ വേദനിക്കുന്ന മുഖം . ഇഖാമ പെട്ടെന്ന് കിട്ടിയത് കാരണം പണിയില്‍ കയറണം . അല്ലെങ്കിലും സുഖവാസത്തിനു വന്നതല്ലല്ലോ ? . കാലം മാഴ്ക്കാത്ത പ്രവാസ സ്വപ്നം കുഴിച്ചു മൂടി . പുതിയ ഒരു തുടക്കം ഒരു ‘മഖ്ബസില് (ബേക്കറി ) ‘. സാമൂലി പണിക്കാരന് മൊയ്തീ നിക്കയുടെ കയ്യാളായി . വീട്ടില്‍ കമേഴ്ന്നു കിടക്കുന്ന പ്ലാവില മലര്ത്തിയിടാത്ത ഞാന്‍ ചൂടുള്ള അടുപിനു മുമ്പില്‍ തട്ടുകള്‍ ഇറക്കുന്നു .എല്ലാവരും ഉറങ്ങുന്ന രാത്രിയില്‍ ഒരു ബംഗാളി സുഹ്രത്തും (ധില്ധാര് അതാണവന്റെ പേര് ) മുദീര്‍ മൊയ്തീ നിക്കയും മാത്രം . ഉറക്കം തൂങ്ങിയും ഓടിയെത്തുന്ന നാട്ടിലെ ചിന്തകളും ജോലിയില്‍ അലോസരം ശ്രഷ്ട്ടിച്ചു.
കാലം ചെല്ലും തോറും മൊയ്തീ നിക്കയുടെ മട്ടുകള്‍ മാറാന്‍ തുടങ്ങി . തൊട്ടതിനെല്ലാം കുറ്റം . മുതാലാളി ഉസ്മാനിക്കാകില്ലാത്ത ആവേശം (രാജാവിനേക്കാള്‍ വലിയ രാജ ഭക്തി ) .എന്ത് കൊണ്ടും ബംഗാളി സുഹ്രത്ത് മാത്രം ഒരു ആശ്വോസത്തിന്. അവസാനം സഹിക്കാനാകാതെ അവിടം വിട്ടു . ജിദ്ധയിലേക്ക് വണ്ടി കയറി ആദ്യം ഒരു സൂപ്പര്‍ മാര്‍കെറ്റ് പിന്നെ ഓഫീസില്‍ ഓഫീസി ബോയ് ആയി .. അവസാനം ഒരു ലബനാനിയുടെ ഇന്റര്‍ നെറ്റ് കഫെയില്‍ രണ്ടു വര്‍ഷമായി ആ ജോലി തുടരുന്നു സുഖം സന്തോഷം . പല ദേശക്കാര്‍ , പല മതക്കാര്‍ ,പല സ്വൊഭാവ മഹിമയുള്ളവര്‍ അങ്ങനെ മൂന്നു വര്‍ഷം കടന്നകന്നു നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു …ദിനങ്ങള്‍ മാത്രം ഇന്‍ശാ അല്ലാഹ് വര്‍ഷ പുലരിയില്‍ തെങ്ങോലകള്‍ ന്രത്തമാട്ടി പുഴകളും തടാകങ്ങള്‍ നിറഞ്ഞൊഴുകുന്ന ആ മഴക്കാലം നാട്ടിലെ ഹരിത ഭംഗിയും ,നീന്തിതുടിക്കാന്‍ പുഴകളും സ്വൊപ്നം കാണുകയാണിപ്പോള്‍ .
പുഞ്ചിരിയുള്ള മുഖത്തിനു പിറകില്‍ കാര്‍മേഘം മൂടപെട്ട ഒരു മനസ്സുണ്ട് പ്രാവസിക്ക് .അതില്‍ വേദനകളുടെ കറുത്ത ഫലിതങ്ങള്‍ ഒളിച്ചിരിപ്പുണ്ട്
74 total views, 2 views today