fbpx
Connect with us

Business

എന്റെ ഷെയര്‍ മാര്‍ക്കറ്റ് പരീക്ഷണങ്ങള്‍

ഉടനെ ഞാന്‍ കുറച്ച് ഷെയറുകള്‍ വാങ്ങി. ദോഷം പറയരുതല്ലോ അന്ന് മുതല്‍ ഷെയര്‍ വില ഇടിയാന്‍ തുടങ്ങി. വില എഴുനൂറിനും താഴെയെത്തിയപ്പോള്‍ എന്റെ കണ്ട്രോള് പോയി.

 239 total views

Published

on

highres_1739842

വെറുതെ ഒരു ഹരത്തിനു ഷെയര്‍ മാര്‍ക്കറ്റില്‍ അല്പം കളിക്കാമെന്ന് ഞാന്‍ വിചാരിച്ചു. കയ്യില്‍ പൂത്ത കാശുണ്ടായിട്ടല്ല. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നത് എന്നറിയാനുള്ള ഒരു താല്പര്യം. കാര്‍വിയില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങി ലൈവായി തന്നെ കുറച്ച് ഷെയറുകള്‍ വാങ്ങി. ലാഭം കിട്ടിയോ നഷ്ടം വന്നോ എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് ഓരോരുത്തരുടെയും തലവര പോലെ സംഭവിക്കുന്നതാണ്. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.

ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ച് ചെയ്യണം എന്നാണു പറയാറ്. അതുകൊണ്ട് തന്നെ ഓരോ ഷെയര്‍ എടുക്കുന്നതിനു മുമ്പും ആ കമ്പനിയെക്കുറിച്ച് ഞാനൊരു പഠനം നടത്തും. അവരുടെ ഷെയറുകളുടെ ഇപ്പോഴത്തെ വാല്യൂ എങ്ങിനെ?, , ആരെക്കെയാണ് പ്രമോട്ടേഴ്‌സ്, മാര്‍ക്കറ്റില്‍ എങ്ങിനെ പെര്‍ഫോം ചെയ്യുന്നു, കമ്പനിയുടെ െ്രെതമാസ അര്‍ദ്ധ വാര്‍ഷിക – വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, ഇ പി എസ് എന്ന് പറയുന്ന ഏണിങ്ങ്‌സ് പെര്‍ ഷെയര്‍ തുടങ്ങി എല്ലാ പണ്ടാരങ്ങളും നോക്കിയാണ് ഞാനും ഷെയറുകള്‍ വാങ്ങാറുള്ളത്.

സുസ്ലോണ്‍ എനര്‍ജി കത്തി നില്‍ക്കുന്ന സമയം. (അതെ, നമ്മുടെ അട്ടപ്പാടിയില്‍ വന്നു ആദിവാസികളുടെ ഭുമി ചുളുവിലക്ക് അടിച്ചെടുത്ത സുസ്ലോണ്‍ തന്നെ) കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പേര് കേട്ട കമ്പനി. പല പ്രൊജക്റ്റുകളും അവര്‍ക്ക് കിട്ടുന്നു. വന്‍ വിജയമാകുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ അവരുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു.. ഞാന്‍ ആ കമ്പനിയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഒരു ഷെയറിന്റെ വില എണ്‍പത് രൂപയോ മറ്റോ ആണ്. എന്റെ പഠനം അവസാനിച്ചപ്പോഴോക്ക് അതിന്റെ വില നൂറ്റി മുപ്പത്തിയെട്ട് രൂപയിലെത്തി!!!!. എന്റെ ബുദ്ധിയിലും പഠനത്തിലും ഉള്ള തികഞ്ഞ ആത്മ വിശ്വാസത്തോടെ ഉടനെ ഞാന്‍ അവരുടെ ഇരുനൂറു ഷെയറുകള്‍ വാങ്ങി. വില കുതിച്ചുയരുന്നതും നോക്കി കാല്‍കുലേറ്റര്‍ കയ്യില്‍ കരുതി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ഞാന്‍ നോക്കി നില്‍ക്കെ (പോസ്റ്റ് ഇട്ട് കമന്റിനു കാത്തു നില്‍ക്കുന്ന ബ്ലോഗ്ഗറെപ്പോലെ ) അത് സംഭവിച്ചു. ഷെയറിന്റെ വില കുത്തനെ ഇടിയുന്നു. ഞാന്‍ ഷെയര്‍ വാങ്ങിയ ആ നിമിഷം തന്നെ വിലയിടിയാന്‍ തുടങ്ങി. ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഒരു ഷെയറിന് ഇരുപതു രൂപ കുറഞ്ഞു!!!. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ഒരു പഴമൊഴി മാത്രമല്ല. അതൊരു സത്യം കൂടിയാണ്. സുസ്ലോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട ദിവസമായിരുന്നു അത്. ഇത് എഴുതുമ്പോള്‍ അവരുടെ ഒരു ഷെയറിന്റെ വില നാല്പത്തി നാല് രൂപയാണ്!!.

ടാറ്റ മോട്ടോര്‍സ് നല്ല ഫണ്ടമെന്റല്‍സ് ഉള്ള കമ്പനിയാണ്. ഇവരെക്കുറിച്ച് ഞാന്‍ പഠനം തുടങ്ങുമ്പോള്‍ ഒരു ഷെയറിന് വില ഇരുനൂറ് രൂപ. പഠനം അവസാനിച്ചപ്പോഴേക്ക് വില ഷെയറിന് എണ്ണൂറ് രൂപയെത്തി. ഉടനെ ഞാന്‍ കുറച്ച് ഷെയറുകള്‍ വാങ്ങി. ദോഷം പറയരുതല്ലോ അന്ന് മുതല്‍ ഷെയര്‍ വില ഇടിയാന്‍ തുടങ്ങി. വില എഴുനൂറിനും താഴെയെത്തിയപ്പോള്‍ എന്റെ കണ്ട്രോള് പോയി. ബൂര്‍ഷ്വാസികളെ വിശ്വസിക്കരുത് എന്ന് മാര്‍ക്‌സും ഇ പി ജയരാജനും പറഞ്ഞത് എനിക്ക് ഓര്മ വന്നു. ടാറ്റയുടെ വാങ്ങിയ ഷെയറുകളെല്ലാം ഒറ്റയടിക്ക് ഞാന്‍ വിറ്റു!!. വിറ്റ് കയ്യെടുക്കേണ്ട താമസം ടാറ്റ യൂറോപ്പില്‍ ഒരു കമ്പനി വാങ്ങിയ വാര്‍ത്ത വന്നു. ഷെയര്‍ വില കുത്തനെ കൂടാന്‍ തുടങ്ങി. ഇപ്പോള്‍ ആയിരത്തി ഒരുനൂറിനു മുകളിലാണ് അവരുടെ ഒരു ഷെയറിന്റെ വില!!.

Advertisement‘തന്റെ ഷെയര്‍ മാര്‍ക്കറ്റ് സാഹസങ്ങള്‍ നാട്ടുകാരെയൊക്കെ അറിയിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?’ എന്ന് ഇത് വായിക്കുന്ന ചിലരെങ്കിലും ചോദിക്കും. ഞാന്‍ അങ്ങനെയാണ്. വല്ലാതെ സന്തോഷം വരുന്ന എന്ത് സംഭവിച്ചാലും അത് നാലാളോട് പറഞ്ഞാലേ ഉറക്കം വരൂ.. ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് ഇപ്പോള്‍ ഏതാണ്ടൊരു ധാരണ എനിക്കുണ്ട്.

ഇന്റര്‍നെറ്റില്‍ വ്യാപക പ്രചാരം നേടിയ ഒരു ഷെയര്‍ മാര്‍ക്കറ്റ് കഥയുണ്ട്. നിറയെ കുരങ്ങന്മാരുള്ള ഒരു ഗ്രാമത്തില്‍ ഒരപരിചിതന്‍ വന്നു പ്രഖ്യാപിക്കുന്നു ‘ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം’. ഗ്രാമവാസികള്‍ ഒന്നടങ്കം കുരങ്ങന്മാരുടെ പിറകെയോടി. അവയെ പിടിച്ച് വിറ്റ് കാശാക്കി. വാനരന്മാരുടെ എണ്ണം കുറഞ്ഞു വന്നപ്പോള്‍ പര്‍ച്ചേസര്‍ തന്റെ ഓഫര്‍ അല്പം കൂട്ടി. കുരങ്ങൊന്നിന് ഇരുപത് രൂപയാക്കി. ഗ്രാമീണര്‍ അവശേഷിക്കുന്ന കുരങ്ങന്മാരെയും പിടിച്ച് കാശ് കീശയിലാക്കി. എവിടെയും കുരങ്ങമാരെ കാണാതായിത്തുടങ്ങിയപ്പോള്‍ മങ്കി മുതലാളി തന്റെ ഓഫര്‍ ഇരുപത്തഞ്ചു രൂപയാക്കി. അപൂര്‍വം ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം ഒന്നോ രണ്ടോ കുരങ്ങന്മാരെ പിടിക്കാന്‍ പറ്റി. മങ്കി മുതലാളിയുടെ കൂടുകളില്‍ അല്ലാതെ മരുന്നിന് പോലും ഒരു കുരങ്ങനെ പുറത്ത് കാണാതായപ്പോള്‍ മുതലാളി ഓഫര്‍ അന്‍പത് രൂപയാക്കി ഉയര്‍ത്തി. ഒരത്യാവശ്യ കാര്യത്തിന് തനിക്ക് പോകേണ്ടതുണ്ടെന്നും തിരിച്ചു വന്നാലുടന്‍ അന്‍പത് രൂപയ്ക്കു കുരങ്ങുകളെ വാങ്ങുമെന്നും അത് വരെ തന്റെ അസിസ്റ്റന്റ് കാര്യങ്ങള്‍ നോക്കുമെന്നും പറഞ്ഞ് ഒരു ദിവസം മങ്കി മുതലാളി പോയി.

മുതലാളി പോയതോടെ അസിസ്റ്റന്റ് നാട്ടുകാരോട് പറഞ്ഞു. ‘ നോക്കൂ.. ഈ കൂടുകളില്‍ നിറയെ കുരങ്ങമാര്‍ ഉണ്ട്. കുരങ്ങൊന്നിന് മുപ്പത്തഞ്ച് രൂപ തന്നാല്‍ ഞാനിത് നിങ്ങള്ക്ക് തരാം. മുതലാളി വന്നാല്‍ നിങ്ങള്‍ക്കിവയെ അന്‍പത് രൂപയ്ക്കു വില്‍ക്കാം’. ചുളുവില്‍ പണം കിട്ടാനുള്ള മാര്‍ഗം തുറന്ന് കിട്ടിയ ഗ്രാമീണരില്‍ ചിലര്‍ വീടും പറമ്പും കുബേര്‍ കുഞ്ചിയും വരെ വിറ്റ് കുരങ്ങന്മാരെ വാങ്ങി. മുപ്പത്തഞ്ച് രൂപക്ക് കുരങ്ങമാരെയെല്ലാം വിറ്റ് തീര്‍ന്നതോടെ അസിസ്‌റന്റ് തടിതപ്പി. മങ്കി മുതലാളി വരുന്നത് കാത്ത് കുരങ്ങന്മാരെ കൂടുകളിലാക്കി കാത്തിരുന്ന ഗ്രാമീണര്‍ വിഡ്ഢികളായി. തുടക്കത്തില്‍ കുരങ്ങമാരെ പിടിച്ച് കാശ് വാങ്ങി കീശയിലിട്ടവര്‍ക്ക് അത് കിട്ടി. കിട്ടിയ കാശ് ഇരട്ടിപ്പിക്കാന്‍ നോക്കിയവര്‍ വെട്ടിലായി. അഞ്ച് കാശിന് കൊള്ളാത്ത കുരങ്ങമാരെ മുപ്പത്തഞ്ച് രൂപ കൊടുത്ത് വാങ്ങേണ്ടി വന്ന ഗ്രാമീണരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. പൊട്ടിയ കമ്പനികളുടെയും പൊട്ടാന്‍ പോകുന്നവരുടെയും ഷെയര്‍ വാങ്ങിക്കൂട്ടി മങ്കി മുതലാളി വരുന്നതും കാത്തിരിക്കുന്ന ആയിരക്കണക്കിന് പേരുടെ സമാനതകളിലേക്കാണ് സ്‌റ്റോക്ക് മാര്‍ക്കറ്റ് കഥ അവസാനിക്കുന്നത്.

കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. സ്‌റ്റോക്ക് മാര്‍ക്കറ്റ് തുറക്കാനുള്ള സമയമായി. നാലഞ്ച് കമ്പനികളെക്കുറിച്ച എന്റെ പഠനം പൂര്‍ത്തിയായിട്ടുണ്ട്. കുറച്ച് ഷെയര്‍ ഇന്ന് വാങ്ങണം. വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം.

Advertisement 240 total views,  1 views today

Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment2 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment3 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment5 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement