മലയാളത്തിലെ ന്യൂ ജെനറേഷന്‍ നായകരില്‍ പ്രമുഖനായ ഫഹദ് ഫാസിലിന്റെ വാക്കുകള്‍ ആണിത്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമാത്തിനോട് സംസാരിക്കുമ്പോഴാണ് ഫഹദ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. തന്റെ സിനിമകളില്‍ ചിലതിന്റെ കഥകള്‍ക്ക് നിലവാരം ഇല്ലാതെ വന്നതിനാലാണ് അവ പരാജയമാകാന്‍ കാരണമായത്. ഇങ്ങിനെയുള്ള സിനിമകള്‍ക്ക് പരാജയം സംഭവിക്കും, അത് നായകന്‍റെ പ്രശനം കൊണ്ടല്ല.. ഫഹദ് പറയുന്നു.
വണ്‍ ബൈ ടൂ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, മണിരത്നം എന്നീ ചിത്രങ്ങള്‍ പരാജയമായത്, അവയുടെ കഥകളുടെ കെട്ടുറപ്പില്ലായ്മയാണെന്നും താരം പറയുന്നു.