fbpx
Connect with us

എന്‍റെ ജീവിതത്തിലെ ഒരു സാധാരണ ദിവസം

തലേദിവസം മര്യാദയ്ക്ക് ഉറങ്ങാതത് കൊണ്ടാവാം എണീറ്റപ്പോള്‍ നേരം വൈകി. അതെങ്ങനെയാ നട്ടപ്പാതിരക്കല്ലേ ചാറ്റിങ്…ഉറക്കം വന്നു തൂങ്ങിയാലും നിര്‍ത്തില്ല..അവസാനം ബോധം പോയി അല്പം കഴിഞ്ഞു നോക്കുമ്പോള്‍ ഫോണ്‍ എവിടെയോ കിടക്കുന്നു..നോക്കുമ്പോള്‍ ഹലോ …ഹലോ..പോയോ..? എന്നൊക്കെയുള്ള മെസ്സെജെസ് ..കൂടാതെ സ്റ്റാറ്റസ് ഓഫ് ലൈന്‍ ഉം ആയി..ഇനിയിപ്പോ അതിന്റെ തെറി വേറെ കേള്‍ക്കണം..അങ്ങനെ ഇന്നലെ ഉറങ്ങിയപ്പോള്‍ മണി 12 .30 കഴിഞ്ഞു..ആകെപ്പാടെ ഒരു തളര്‍ച്ച..കണ്ണിനു ഒരു മൂടല്‍ പോലെ.കിടന്നു കൊണ്ട് തന്നെ കുറെ നേരം കണ്ണുമിഴിച്ചു കിടന്നു..ഇന്നലെ എന്തൊക്കെയാണാവോ പറഞ്ഞു കൂട്ടിയത്.ആഹ്..അതൊക്കെ ഒരു ടൈം..ഇനിയിപ്പോ അതൊന്നും ഓര്‍ത്ത് കിടക്കാന്‍ സമയമില്ല..ഓഫീസില്‍ പോണം..8 .50 ആണ് ടൈം അതുപിന്നെ 9 ആയാലും പറഞ്ഞു നില്‍ക്കാം…പക്ഷെ ഇപ്പൊ തന്നെ 7 മണി കഴിഞ്ഞു.ഇനി കുളിച്ചൊരുങ്ങി എപ്പോ എത്താനാ..അല്ലാഹ് ..ആലോചിചിട്ട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല..വല്ല ഞായറാഴ്ചയും ആയാല്‍ മതിയായിരുന്നു. രണ്ടും കല്‍പ്പിച് ചാടി എണീറ്റു.

 178 total views,  1 views today

Published

on

തലേദിവസം മര്യാദയ്ക്ക് ഉറങ്ങാതത് കൊണ്ടാവാം എണീറ്റപ്പോള്‍ നേരം വൈകി. അതെങ്ങനെയാ നട്ടപ്പാതിരക്കല്ലേ ചാറ്റിങ്…ഉറക്കം വന്നു തൂങ്ങിയാലും നിര്‍ത്തില്ല..അവസാനം ബോധം പോയി അല്പം കഴിഞ്ഞു നോക്കുമ്പോള്‍ ഫോണ്‍ എവിടെയോ കിടക്കുന്നു..നോക്കുമ്പോള്‍ ഹലോ …ഹലോ..പോയോ..? എന്നൊക്കെയുള്ള മെസ്സെജെസ് ..കൂടാതെ സ്റ്റാറ്റസ് ഓഫ് ലൈന്‍ ഉം ആയി..ഇനിയിപ്പോ അതിന്റെ തെറി വേറെ കേള്‍ക്കണം..അങ്ങനെ ഇന്നലെ ഉറങ്ങിയപ്പോള്‍ മണി 12 .30 കഴിഞ്ഞു..ആകെപ്പാടെ ഒരു തളര്‍ച്ച..കണ്ണിനു ഒരു മൂടല്‍ പോലെ.കിടന്നു കൊണ്ട് തന്നെ കുറെ നേരം കണ്ണുമിഴിച്ചു കിടന്നു..ഇന്നലെ എന്തൊക്കെയാണാവോ പറഞ്ഞു കൂട്ടിയത്.ആഹ്..അതൊക്കെ ഒരു ടൈം..ഇനിയിപ്പോ അതൊന്നും ഓര്‍ത്ത് കിടക്കാന്‍ സമയമില്ല..ഓഫീസില്‍ പോണം..8 .50 ആണ് ടൈം അതുപിന്നെ 9 ആയാലും പറഞ്ഞു നില്‍ക്കാം…പക്ഷെ ഇപ്പൊ തന്നെ 7 മണി കഴിഞ്ഞു.ഇനി കുളിച്ചൊരുങ്ങി എപ്പോ എത്താനാ..അല്ലാഹ് ..ആലോചിചിട്ട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല..വല്ല ഞായറാഴ്ചയും ആയാല്‍ മതിയായിരുന്നു. രണ്ടും കല്‍പ്പിച് ചാടി എണീറ്റു.

വാപ്പ പുറത്തിരുന്നു പത്രം വായിക്കുന്നുണ്ട്. ഇപ്പോളാനോടാ എണീക്കുന്നത് എന്ന് ചോദിക്കുന്ന രീതിയിലുള്ള നോട്ടം എന്നെ നാണം കെടുത്തി. എന്നും വെളുപ്പിന് 4 .30 നു എണീക്കുന്ന ആളാണ് വാപ്പ. അതിന്റെ അഹങ്കാരം ഉള്ളതുകൊണ്ടാവും ഈ നോട്ടം.എങ്ങനെ എഴുന്നെല്‍ക്കുന്നോ ആവോ.. ! മനുഷ്യന്‍ ഇവിടെ 6 .30 നു എണീക്കാന്‍ പെടുന്ന പാട് നമുക്കറിയാം. വാപ്പാനെ സമ്മതിക്കണം.ഞാന്‍ ഒരു നിമിഷം ചിന്തയില്‍ മുഴുകിപ്പോയി. സമയം എഴെകാല്‍ ആയിരിക്കുന്നു. ഓടിപ്പോയി ബ്രഷ് എടുത്തു പെട്ടെന്ന് തന്നെ പല്ലുതേച്ചു. അപ്പോളാണ് കണ്ണാടി എന്നെ നോക്കി ചിരിക്കുന്നത് ശ്രദ്ധിച്ചത്.എന്നാല്‍ ഒന്ന് ഗ്ലാമര്‍ നോക്കിക്കളയാം എന്ന് കരുതി. താടി അല്പം വളര്‍ന്നിട്ടുണ്ട്.പ്രശ്‌നമാകുമോ? ഇന്നുച്ചകഴിഞ്ഞു ജനറല്‍ മാനേജര്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്.പുള്ളിയാണെങ്കില്‍ വേറൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ഇത് ശ്രദ്ധിക്കും.ഷേവ് ചെയ്യണോ..? അല്ലേല്‍ വേണ്ട അത്ര വല്യ കുഴപ്പമില്ല.ഇന്നും കൂടി ഇതുവെച് അഡ്ജസ്റ്റ് ചെയ്യാം. ഒഹ് ..പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊന്നു വരാന്‍ എന്തോരം പണി പെട്ടിട്ടുണ്ടെന്നോ..ഇപ്പോള്‍ ഇതൊരു ശല്യമായി. ഷേവ് ചെയ്താല്‍ രണ്ടു ദിവസം കഴിയും മുന്‍പേ താടി വളരും. താടിയും വെച്ചോണ്ട് ഓഫീസില്‍ ചെന്നാല്‍ പിന്നെ അതുമതി. ഒരു പണിയും ഇല്ലാതെ കുറെയെണ്ണം അവിടെ ഇരിപ്പുണ്ട്. HR എന്നും പറഞ്ഞ്.എന്തെങ്കിലും കിട്ടിയാല്‍ മതി പിന്നെ തുടങ്ങിക്കോളും.ദൈവമേ ഗ്ലാമര്‍ നോക്കി നിന്ന സമയം പോയതറിഞ്ഞില്ല.ഓടിപ്പോയി തോര്‍ത്തും എടുത്തോണ്ട് ബാത്രൂമില്‍ കേറി. അവിടെ വെച്ച് എന്തൊക്കെയോ സംഭവിച്ചു.കുളിയാണെന്ന് ഞാന്‍ പറയും.പക്ഷെ ആരും വിശ്വസിക്കാന്‍ തരമില്ല. ഒരു കണക്കിന് ഡ്രെസ്സും എടുത്തോണ്ട് തേക്കാന്‍ വന്നപ്പോള്‍ അതാ കറന്റ് പോയിരിക്കുന്നു. ഛെ.. നാശം പിടിക്കാന്‍..ഈ കറന്റ് നു പോകാന്‍ കണ്ട സമയം..ആഹ്..ഇനിയിപ്പോള്‍ ഫുഡ് കഴിച്ചിട്ട് വരാം അപ്പോള്‍ കറന്റ് വരുമായിരിക്കും.കറന്റ് വന്നാല്‍ ഡ്രസ്സ് തെക്കന്‍ അനിയനെ പറഞ്ഞേല്‍പ്പിച്ചു. ഭാഗ്യം അവന്‍ സമ്മതിച്ചിട്ടുണ്ട്. ഇനിയെപ്പോലാനാവോ മനസ്സ് മാറുന്നത്..

ഉമ്മാ അലാറം അടിക്കുന്നത് പോലെ എടാ വന്നു കഴിക്കെടാ എന്ന് വിളിക്കുന്നുണ്ട്. കഴിക്കാന്‍ ചെന്നിരുന്നതും ഞെട്ടിപ്പോയി.! പുട്ടും ചിക്കന്‍ കറിയും. ഉമ്മാ ഇത് വല്യ ചതിയായിപ്പോയി..ഈ നേരമില്ലാത്ത നേരത്ത് ഇത് തന്നെ ഉണ്ടാക്കണം.ഒന്ന് ആസ്വദിച് കഴിക്കാന്‍ പോലും സമയമില്ലല്ലോ അല്ലാഹ്.ഉമ്മാടെ ചിക്കന്‍ കറിക്ക് മുന്‍പില്‍ ഞാന്‍ എന്റെ സമയത്തിന്റെ വില മറന്നു. ഭാഗ്യത്തിന് കറന്റ് വന്നിട്ടുണ്ടായിരുന്നു.അനിയന്‍ പറഞ്ഞ വാക്ക് പാലിച്ചു.ഡ്രസ്സ് ഇട്ടുകഴിഞ്ഞപ്പോള്‍ പെര്‍ഫും തിരക്കിയുള്ള ഓട്ടമായി.നേരത്തെ വെച്ചിടത്ത് കാണുന്നില്ല. അല്ലെങ്കിലും ഈ പെര്‍ഫും ,നെയില്‍ കട്ടെര്‍,ചീപ്പ്,വാച്ച്,സോക്‌സ് ഈ വക സാധനങ്ങള്‍ ഒന്നും വെച്ചാല്‍ വെച്ചിടത്ത് കാണില്ല. ഇതൊക്കെ ഓരോന്നും ഓരോ ഡസന്‍ കണക്കിന് വാങ്ങി വീടിന്റെ ഓരോ മൂലയ്ക്കും വെച്ചാലോ എന്ന് ഞാന്‍ പല തവണ ആലോചിച്ചിട്ടുണ്ട്.വീട്ടില്‍ നിന്ന് ഇറങ്ങും മുന്‍പേ ക്ലോക്കില്‍ ഒരുതവണ കൂടി നോക്കി.ഭാഗ്യം..പ്രതീക്ഷിച്ചത്ര വൈകിയിട്ടില്ല.ബൈക്ക് ഉള്ളതുകൊണ്ട് പറപ്പിച് അങ്ങെത്താം. ഉമ്മ എപ്പളും പറയും ഈ ബൈക്ക് ആണ് നിന്നെ ചീതാക്കുന്നത് എന്ന്.അല്ലെങ്കില്‍ ഞാന്‍ നേരത്തും കാലത്തും എണീറ്റ് പോയേനെ. ഒരു കണക്കിന് ശെരിയാണ് ബൈക്ക് ഉള്ള ധൈര്യതിനാണ് നമ്മള്‍ ഈ കളിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനെ.. പുറത്തേക്ക് ഇറങ്ങിയപ്പോലാണ് ഒരു പഴയ സുഹൃത്തിനെ കണ്ടത്. എന്നെ കണ്ടിട്ട് അവനു ഒരു മൈന്ടും ഇല്ല. പക്ഷെ ഫേസ്ബുക്കില്‍ നല്ല ഫ്രണ്ട് ആണ്. പെറ്റ തള്ളയെക്കാള്‍ സ്‌നേഹമാണ് അവനെന്നോട് .നേരില്‍ കാണുമ്പോള്‍ മിണ്ടില്ല. ബന്ദങ്ങളൊക്കെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയായി. കാലം പോണ പോക്കെ…

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കത്തിച്ചു വിട്ടു.റോഡിന്റെ ഒരു വശത്ത് സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ വരിവരിയായി പോകുന്നത് കാണാം.കളിച്ചും ചിരിച്ചും വഴക്ക് കൂടിയും..കാണാന്‍ നല്ല രസമുണ്ട്.ഇങ്ങനെ പോയാല്‍ ഇവന്മാരൊക്കെ എപ്പോ എത്താനാ? ക്ലാസ്സ് തുടങ്ങാന്‍ സമയമായില്ലേ? ഞാനൊക്കെ പഠിച്ചിരുന്നപ്പോള്‍ സമയത്തിന് ക്ലാസ്സിലെത്താന്‍ പെടുന്ന പാട് എനിക്കറിയാം. ഇപ്പളത്തെ പിള്ളേര്‍ക്ക് നേരവും കാലവും ഒന്നുമില്ലേ? ഇങ്ങനെയായിരുന്നെങ്കില്‍ സ്‌കൂള്‍ തന്നെയായിരുന്നു ഭേദം എന്ന് തോന്നിപ്പോയി. അല്പം കൂടി ചെന്നപ്പോള്‍ അതാ നില്‍ക്കുന്നു നല്ല സ്‌റ്റൈലന്‍ പെണ്ണുങ്ങള്‍..ബസ് സ്‌റ്റോപ്പില്‍ കൂട്ടം കൂടി നില്‍ക്കുകയാണ്.ചിലരൊക്കെ എന്നെ നോക്കുന്നുണ്ട്.ടൈം ഇല്ല മോളെ എന്ന് മനസ്സില്‍ പറഞ്ഞോണ്ട് ഞാന്‍ അതിലെ കടന്നു പോയി.എന്ത് കഷ്ടമാണിത്. ഒന്ന് വായ് നോക്കാന്‍ പോലും സമയം കിട്ടുന്നില്ല. പണ്ട് ഇതിനൊക്കെ ആവശ്യത്തിനു സമയം കിട്ടിയിരുന്നു.പക്ഷെ അന്നിതുപോലെ ബൈക്കില്‍ പെട്രോള്‍ അടിച്ചു ചെത്തി നടക്കാന്‍ പോക്കറ്റില്‍ പണമില്ലയിരുന്നു.പണ്ടെവിടെയോ വായിച്ച ഒരു വാക്യം ആണ് അപ്പോള്‍ മനസ്സില്‍ വന്നത്.മനുഷ്യന്റെ അവസ്ഥകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു, ഒന്ന് യൗവനം ആവശ്യത്തിനു സമയവും ആരോഗ്യവുമുണ്ട് പക്ഷെ കയ്യില്‍ പണമില്ല. രണ്ട് മധ്യ വയസ്സ് ആവശ്യത്തിനു ആരോഗ്യവും പണവുമുണ്ട്, പക്ഷെ സമയമില്ല. മൂന്നു വാര്‍ധക്യം ആവശ്യത്തിനു പണവും സമയവുമുണ്ട്, പക്ഷെ ആരോഗ്യമില്ല.ചുരുക്കിപ്പറഞ്ഞാല്‍ ഇത് മൂന്നും കൂടി ഒത്തു വരുന്ന ഒരവസ്ഥ ഉണ്ടാവുന്നില്ല. പിന്നെ എങ്ങനെ എന്‍ജോയ് ചെയ്യാനാ? എത്ര അര്‍ത്ഥവത്തായ വാക്യങ്ങള്‍ ആണത്…

Advertisement

ഓരോന്നലോചിച് ഓഫീസില്‍ എത്തിയതറിഞ്ഞില്ല. മണി ഒന്‍പതെകാല്‍ ആയി. ഇന്നെന്താണാവോ പറയേണ്ടത്? പെട്രോള്‍ തീര്‍ന്നു.? ടയര്‍ പഞ്ചര്‍ ? ഹോസ്പിറ്റല്‍ കേസ് ? അല്ലെങ്കില്‍ വേണ്ട വരുന്ന വഴിക്ക് ബൈക്കില്‍ നിന്ന് വീണു കാലു പൊട്ടി എന്ന് പറയാം. ഒരു വെരൈട്ടി ആവട്ടെ. ഇനിയിപ്പോള്‍ പൊട്ടിയത് എവിടെയെന്ന്  ചോദിച്ചാലും കുഴപ്പമില്ല , കഴിഞ്ഞ ദിവസം കാലു പൊട്ടിയത് ഇതുവരെ ഉണങ്ങിയിട്ടില്ല.അത് കാണിച്ചു പറ്റിക്കാം.എന്നെ സമ്മതിക്കണം..ഈ കുരുട്ടു ബുദ്ധിയൊക്കെ എനിക്ക് എവിടന്നു കിട്ടിയാവോ. ഓഫീസിലെക്ക് കേറിയതും മാനേജര്‍ 100 വോള്‍ട്ടിന്റെ  ചിരിയുമായി എന്റെ അടുത്തേക്ക് വന്നു. എടൊ.. നമ്മുടെ റിപ്പോര്‍ട്ടിന് അപ്പ്രൂവല്‍ കിട്ടി. താന്‍ വേഗം മെയില്‍ ചെക്ക്‌ ചെയ്യ്‌ എന്നും പറഞ്ഞോണ്ട് മൊബൈലും എടുത്തോണ്ട് പുറത്തേക്ക്ഓടി. കൊള്ളാം .. വെറുതെ കുറെ പ്ലാന്‍ ചെയ്തു.ലേറ്റ് ആയത് ചോതിചതുപൊലുമില്ല. റിപ്പോര്‍ട്ടിന് അപ്പ്രൂവല്‍ കിട്ടിയത് അത്ര വല്യ കാര്യമായി എനിക്ക് തോന്നിയില്ല. ഇതിനു മുന്‍പും എത്രെന്നതിനു അപ്പ്രൂവല്‍ വാങ്ങിയിരിക്കുന്നു.മാനേജര്‍ പുതിയ ആളായത് കൊണ്ടാവും പുള്ളിക്ക് ഇതൊക്കെ വല്യ കാര്യമായി തോന്നിയത്. സാരമില്ല ശീലമായിക്കോളും. സിസ്റ്റം ഓണ്‍ ചെയ്ത് മെയില്‍ ചെക്ക്‌ ചെയ്തു.അപ്പ്രൂവല്‍ മെയില്‍ കണ്ടു. അത് ഓപ്പണ്‍ ചെയ്തു നോക്കി. ശരിയാണ് ഫുള്‍ എമൌണ്ട്നും  അപ്പ്രൂവല്‍ ഉണ്ട്. വെറുതെയല്ല പുള്ളിക്ക് ഇത്ര സന്തോഷം.പണിയെടുത്തത് മുഴുവന്‍ ഞാനും ക്രെടിക്റ്റ് മുഴുവനും പുള്ളിക്കും.. കൊള്ളാം…തലേ ദിവസത്തെ ചാറ്റ് ഹിസ്റ്ററി ഒന്നുകൂടി എടുത്ത് നോക്കി വായിച്ചു.എന്താടാ ഒറ്റയ്ക്കിരുന്നു ചിരിക്കുന്നത്? അടുത്തിരുന്ന അക്കൌണ്ടന്റ് തെണ്ടി കളിയാക്കി. ഇനി വായിച്ചാല്‍ ശെരിയാവില്ലെന്നു തോന്നി..

വര്‍ക്ക്‌ ലിസ്റ്റ് എടുത്ത് ഫ്ലോര്‍ ലേക്ക് ചെന്നു. അവിടെ  എല്ലാരും എന്നെ കാത്തിരിക്കുകയാണ്.വന്നപാടെ ഒരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു. പിന്നെ ചെറിയ ഒരു മീറ്റിംഗ് നടത്തി. ഉച്ച കഴിഞ്ഞു GM വരുമെന്നും എല്ലാരും പെര്‍ഫെക്റ്റ് ആയിരിക്കണമെന്നും ഒക്കെ തട്ടിവിട്ടു. എല്ലാര്ക്കും വര്‍ക്ക്‌ അല്ലോട്ട് ചെയ്തു.പെണ്ടിംഗ് ജോബ്സ് ക്ലിയര്‍ ചെയ്തു. മൊബൈല്‍ രാവിലെ മുതല്‍ ചിലചോണ്ടിരിക്കുകയാണ്. അതങ്ങനെയാണ്, വര്‍കിംഗ് ഡേയ്സില്‍ 9  മണിയാവാന്‍ കാത്തിരിക്കുകയാവും എല്ലാം. 9 ആയാല്‍ പിന്നെ തുടങ്ങും പൂരം. ഓരോ എന്ക്യയരീസ് , കംപ്ലൈന്റ്സ്, അങ്ങനെയങ്ങനെ.. ഒരു സ്വസ്ഥത ഉണ്ടാവില്ല. ഒരു ദിവസം ഒരു 150 ഫോണ്‍ കാള്‍സ് എങ്കിലും അറ്റന്‍ഡ് ചെയ്യാറുണ്ട്.കമ്പനി സിം ആയത്കൊണ്ട് സ്വിച്ച് ഓഫ്‌ ചെയ്യാനും പറ്റില്ല.ചില നേരത്ത് മൊബൈല്‍ വലിച്ചെറിയാന്‍ തോന്നും. ആഹ്..അനുഭവിക്കുക തന്നെ. ഇനിയും പണിയുണ്ടല്ലോ..അകത്തേക്ക് ചെന്നപ്പോളാണ് എന്റെ കാബിനില്‍ ഒരു കുന്ന്‍ ഫയല്‍ ഇരിക്കുന്നു. ഇനി അത് മുഴുവന്‍ സൈന്‍ ചെയ്യണം, സ്റ്റാറ്റസ് മെയില്‍ ചെയ്യണം,കുറെ റിപ്പോര്‍ട്ട്‌ തയ്യാറാക്കണം..അങ്ങനെ പണി ഒരുപാടുണ്ട്. ഫയല്‍ ഓരോന്നായി എടുത്തു നോക്കി സൈന്‍ ചെയ്തു. വളരെ വേഗത്തില്‍ എന്റെ കൈ ചലിക്കുന്നുണ്ട്.കുറെ കഴിഞ്ഞപ്പോള്‍ മടുത്തു. എന്നാ പിന്നെ ഇനി കുറച്ചു ടൈം ഫേസ്ബുക്കില്‍ ചിലവഴിക്കാം എന്ന് കരുതി.ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തപ്പോള്‍ കുറെ നോടിഫികേഷന്‍സു കിടപ്പുണ്ട്.സന്തോഷമായി…ഒരു നോടിഫികാഷനോ മെസ്സെജോ ഒന്നും കണ്ടില്ലെങ്കില്‍ വല്യ വിഷമമാണ്.എപ്പളും എന്തെന്കിലുമൊക്കെയായിട്ടു ഉണ്ടാകും. അല്ലെങ്കില്‍ നമ്മളെന്തെങ്കിലും പോസ്റ്റ്‌ ചെയ്യും..അതുമല്ലെങ്കില്‍ ഷെയര്‍ ചെയ്യും..അതിനു ലൈക്‌ കിട്ടിയാലോ..അങ്ങനെ ഫേസ്ബുക്കില്‍  കഞ്ഞി കുടിച്ചു പോണു.ജോലിയില്‍ കയറിയതില്‍ പിന്നെയാണ് ഇതിലൊക്കെ ഇത്ര സജീവമായത്.അല്ലെങ്കിലും ഇപ്പോള്‍ ആര്‍ക്കാണ് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തത്? എല്ലാ കൂറകള്‍ക്കും ഉണ്ട് അക്കൗണ്ട്‌. 70 ശതമാനം മലയാളികളുടെയും നിത്യ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഖടകമായിരിക്കുന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍.രാവിലെ എഴുന്നേറ്റ് പല്ലുതെച്ചില്ലെങ്കിലും ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്തു നോക്കും എല്ലാം..

അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ധാ വരുന്നു EDP ഡിപ്പാര്‍ട്ട്മെന്റിലെ 2 തെണ്ടികള്‍. എനിക്ക് അവന്മാരെ കാണുന്നതെ വെറുപ്പാണ്.കമ്പനിയിലെ നെറ്റ് വര്‍ക്ക്‌ , സിസ്റ്റം ഒക്കെ മെയിന്‍റയന്‍ ചെയ്യുന്നത് അവന്മാരാണ്. സിസ്റ്റം എല്ലാം അപ്ഡേറ്റ് ചെയ്യും.ആന്റി വൈറസ്‌ ഉപയോഗിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകള്‍ ബാന്‍ ചെയ്യും. പിന്നെ ഒന്നും എടുക്കാന്‍ പറ്റില.ആകപ്പാടെ ജിമെയില്‍ മാത്രം പറ്റും. ഇത്രേം നാള്‍ ഇവന്മാരുടെ ശല്യമില്ലാതതുകൊണ്ട് എല്ലാം അടിച്ചു പൊളിച് ഉപയോഗിച്ച് വരുകയായിരുന്നു.ഇന്ന് GM  വരുന്നതുകൊണ്ടാനെന്നു തോന്നുന്നു കെട്ട്ടിയെടുതത് പണ്ടാരം ദെ  വരുന്നു എന്റെ കാബിനിലേക്ക്‌… “സര്‍ ഒരു 15 മിനിറ്റ്. സിസ്റ്റം അപ്ഡേറ്റ് ചെയ്യാനാ..” കൂട്ടത്തില്‍ ഒരു തെണ്ടി പറഞ്ഞു. ഞാന്‍ മനസ്സില്ല മനസ്സോടെ മാറിക്കൊടുത്തു.കമ്പനി നിയമം ആയിപ്പോയില്ലേ…കുറച്ചു കഴിഞ്ഞ അവന്മാര്‍ പണിയും തീര്‍ത് പോയി.ഞാന്‍ ആകാംഷയോടെ ഫേസ്ബുക്ക്‌ എടുത്തു നോക്കി. നാശം ..അവന്‍മാര്‍ എല്ലാം ബ്ലോക്ക്‌ ചെയ്തു. ഇനിയിപ്പോ ഞാന്‍ എങ്ങനെ ഫേസ്ബുക്കില്‍ കേറും? എങ്ങനെ യു ട്യൂബ് വീഡിയോ കാണും. അവന്റെ അമ്മുമ്മേടെ ഒരു കാസ്പെരെസ്കി.എനിക്ക് ദേഷ്യം വന്നു. ഞാന്‍ പുറത്തേക്ക് ഇറങ്ങിപ്പോയി.കുറച്ചു വെള്ളം കുടിച്ചിട്ട് തിരികെ വന്നു. അപ്പോള്‍ അതാ അവിടെ ഒരുത്തന്‍ അവന്റെ സിസ്റെത്തില്‍ ഫേസ്ബുക്ക്‌ എടുത്തു വെച്ചിരിക്കുന്നു. ഞാന്‍ ആകാംഷയോടെ അവന്റെ അടുത്തേക്ക് ചെന്നു എന്നെ കണ്ടതും അവന്‍ ഒന്ന് പരുങ്ങി. ഞാന്‍ പറഞ്ഞു കുഴപ്പമില്ലെടാ…പക്ഷേ നീ എങ്ങനെയാടാ ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്തത്? അവന്‍മാര്‍ ബ്ലോക്ക്‌ ചെയ്തില്ലേ? എനിക്ക് കിട്ടുന്നില്ലല്ലോ…? അപ്പോള്‍ അവന്‍ ചിരിച്ചോണ്ട് പറഞ്ഞു “അത് സിമ്പിള്‍ അല്ലേ..എന്റെതും അവന്മാര്‍ ബ്ലോക്ക്‌ ചെയ്തു. പക്ഷേ  നമ്മള്‍ ഗൂഗിളില്‍  സെര്‍ച്ച്‌ ചെയ്ത് എടുക്കുമ്പോള്‍ ആണ് ഫേസ് ബുക്ക്‌ ബ്ലോക്ക്‌ ആവുന്നത്. അല്ലാതെ നേരിട്ട ലിങ്ക് അടിച്ചു നോക്ക് കിട്ടും”.ആഹാ..അങ്ങനെയാണോ..? എന്നാ ഞാന്‍ ഒന്ന് നോക്കട്ടെ..ഞാന്‍ ഓടിച്ചെന്നു എന്റെ സിസ്റ്റത്തില്‍ നോക്കി.അത്ഭുദം..ദെ ഫേസ്ബുക്ക്‌ കിട്ടി…!! നീ സുലൈമാനല്ലെടാ ഹനുമാനാനെടാ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ബഹുമാനത്തോടുകൂടി ഞാന്‍ അവനെ നോക്കി. ഇതൊക്കെ എന്ത്..എന്ന മട്ടില്‍ അവന്‍ ഒരു ചിരി പാസ്സാക്കി.ഇനിയിപ്പോള്‍ പേടിക്കാനില്ല..എന്തൊക്കെയായിരുന്നു അവന്മാരുടെ അഹങ്കാരം..ആന്റി വൈറസ്‌, അപ്ടഷന്‍,കാസ്പെരെസ്കി..ഒലക്കേടെ മൂട്..ഹ ഹാ..അങ്ങനെ തന്നെ വേണം..ഇതാരോടും പറയേണ്ടാ എന്ന് അവനോട പറഞ്ഞു…

എന്റെ ഫേസ്ബുകിനു പുതു ജന്മം കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാന്‍ ചുമ്മാ കുറെ ഫോട്ടോസ് ലൈക്‌ ചെയ്തു.കുറെ ഷെയര്‍ ചെയ്തു.സ്ഥിരം ഉള്ള കുറച്ച ഫ്രണ്ട്സ ഇപ്പോളും ഓണ്‍ലൈനില്‍ ഉണ്ട്..ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ? എന്തായാലും കുറച്ച നേരം ചാറ്റാം..ഒരു ഹായ് കൊടുത്തു. ഒരു മയ്ന്ടും ഇല്ല..ജാഡ തെണ്ടി. ഇനി എന്‍റെ പട്ടി വരും നിന്നോട് ചാറ്റാന്‍. അയ്യോ സമയം പോയതറിഞ്ഞില്ല..വേഗം ബാക്കിയുള്ളതും കൂടി സൈന്‍ ചെയ്യണം അല്ലെങ്കില്‍ GM വരുമ്പോള്‍ പണി കിട്ടും.ഇനിയിപ്പോ ചെക്ക്‌ ചെയ്യുകയോന്നും വേണ്ട ചുമ്മാ നിരത്തിപ്പിടിച് ഒപ്പിടാം.ഹാവൂ…ഒരു കണക്കിന് ആ പണി തീര്‍ന്നു.ഒരുത്തനേം കാണുന്നില്ലല്ലോ..? എല്ലാം ഫുഡ്‌ കഴിക്കാന്‍ പോയെന്നു തോന്നുന്നു.ഞാന്‍ കഴിക്കുമ്പോള്‍ നേരം വൈകും എങ്ങനെ പോയാലും 3 മണി കഴിയും. വീട്ടിലാണെങ്കില്‍ 1 മണിക്ക് തന്നെ കഴിക്കും..അല്ല ഉമ്മാ കഴിപ്പിക്കും.ഇവിടെ വന്നാല്‍ പിന്നെ വിശപ്പൊന്നും ഇല്ല.എന്താണാവോ.. അങ്ങനെയിരിക്കുമ്പോള്‍ മാനേജര്‍ വന്നു “എടൊ തനിക്ക് ഒരു ട്രെയിനിംഗ് ഉണ്ട് കേട്ടോ.. ഹെഡ് ഓഫീസിലാണ്.മറ്റന്നാള്‍ രാവിലെ പോണം എന്ന് പറഞ്ഞു…ഹായ്.. മനസ്സില്‍ ലഡ്ഡു പൊട്ടി..ട്രെയിനിംഗ് നല്ല സുഖമുള്ള ഏര്‍പ്പാടാണ്.ഒരു പണിയും ചെയ്യണ്ട.രാവിലെ മുതല്‍ വെറുതെ ഇരുന്നാല്‍ മതി.കൃത്യ സമയം ചോറ്,ചായ,വെള്ളം, അങ്ങനെ എല്ലാം കിട്ടും. നേരത്തെ വീട്ടിലും എത്താം..അപ്പോള്‍ മറ്റന്നാള്‍ രക്ഷപെട്ടു. വിഷക്കുന്നുണ്ടോയെന്നു ഒരു സംശയം..ഏയ് തോന്നിയതാവും..അല്ലേല്‍ വേണ്ട കഴിച്ചേക്കാം..റിസ്ക്‌ എടുക്കണ്ട.ബാഗും എടുത്തോണ്ട് നേരെ ഡൈനിങ്ങ്‌ ഹാളിലേക്ക് പോയി. സകല തെണ്ടികളും ഊണും കഴിഞ്ഞു ഉറക്കവും കഴിഞ്ഞു ഇരിപ്പാണ്.ഞാന്‍ ചോറ് തുറന്നു. എന്‍റെ ഉമ്മാ… ആ രാവിലത്തെ കോഴിക്കറി ഇപ്പോള്‍ വെച്ചാല്‍ പോരായിരുന്നോ..ഇതെന്ത് കറിയാ..ആ എന്തെങ്കിലുമാവട്ടെ തിന്നു കളയാം. ചോറ് തിന്നു കഴിഞ്ഞാല്‍ എന്തെങ്കിലും സ്വീട്സ് കഴിക്കണം എന്ന് എനിക്ക് വല്യ നിര്‍ബന്ധമാണ്‌. പുറത്ത് പോയി കുറച്ച മിട്ടായി വാങ്ങിക്കൊണ്ടു വന്നു.സാവധാനം അതും നുണന്നു   വീണ്ടും ജോലിയില്‍ മുഴുകി.മൊബൈലില്‍ വരുന്ന കാള്‍ കള്‍ക്ക് ഒരു യന്ത്രം പോലെ മറുപടി കൊടുത്തുകൊണ്ടിരുന്നു.ഇതിലും ഭേതം കാള്‍ സെന്‍റെര്‍ ആയിരുന്നു.അതിനിടയ്ക്ക് ദേ..വേറൊരു കാള്‍… ഛെ.. ഏതു മറ്റവന്‍ ആണെടാ.. എന്ന് പറഞ്ഞാണ് മൊബൈല്‍ എടുത്ത് നോക്കുമ്പോള്‍ GM !!!  ദൈവമേ ഇപ്പോള്‍ പണി പാളിയേനെ ..കാള്‍ എടുത്തു. വിനയ കുനയനായി ഹലോ സര്‍ എന്ന് പറഞ്ഞു. “എടൊ ഞാന്‍ ഇന്ന് വരില്ല കേട്ടോ..എനിക്ക് അത്യാവശ്യമായി വേറൊരു സ്ഥലം വരെ പോകാനുണ്ട്.  ഓക്കേ ? ” .. ശെരി സര്‍. ഞാന്‍ സതോഷതോടെ പറഞ്ഞു. മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി.. ഇനിയിപ്പോ ആരേം പേടിക്കണ്ട.കുറച്ചു നേരം റിപ്പോര്‍ട്ട്‌ തയ്യാറാക്കി.വര്‍ക്ക്‌ ഒക്കെ ഒന്ന് പോയി നോക്കി.എല്ലാരും പണിയെടുക്കുന്നുണ്ട് .ഗുഡ്…അപ്പോള്‍ ചേച്ചി ചായയും കൊണ്ട് വന്നു. ഇപ്പോള്‍ വേണ്ടായിരുന്നു. എന്നാലും കുടിക്കാം..അല്ലെങ്കില്‍ ഇനി കിട്ടില്ല.എങ്ങനെയൊക്കെയോ വൈകുന്നേരം ആയി. അപ്പോളാണ് വര്‍ക്ക്‌ ചെയ്യാന്‍ ഒരു മൂഡ് വന്നത്..അതങ്ങെനെയാണല്ലോ സമയം തീരാരാകുംപോളേ നമ്മള്‍ എന്തെങ്കിലും ചെയ്യു.പരീക്ഷയ്ക്കും അങ്ങനെയായിരുന്നു. അവസാനത്തെ അര മണിക്കൂര്‍ ഒടുക്കത്തെ എഴുതായിരിക്കും. ഒരു കാര്യവുമില്ല. പക്ഷെ ശീലമായിപ്പോയി. വര്‍ക്ക്‌ ഒക്കെ ഏതാണ്ട് തീര്‍ന്നു. മണി 6 ആയി. ഇനിയും പോയില്ലെങ്കില്‍ വീട്ടില്‍ കേറ്റില്ല. എല്ലാരും പോയി. എന്നാപ്പിന്നെ ഇറങ്ങിക്കളയാം…അപ്പോളാണ് വീട്ടില്‍ നിന്നു കാള്‍ വന്നത്..”എടാ വരുമ്പോള്‍ കുറച്ചു സാധനങ്ങള്‍ വാങ്ങണം..പിന്നെ ഒരു ലിസ്റ്റ് പറച്ചിലായി. ഈ പരുപാടി സ്ഥിരം ഉള്ളതാ..നേരെ വീട്ടിലേക്ക് പോകാന്നു വെച്ചാല്‍ നടക്കില്ല.പിന്നെ സാധനങ്ങള്‍ വാങ്ങാന്‍ അവിടേം ഇവിടേം കേറിയിരങ്ങണം..

Advertisement

ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഇറങ്ങി..നേരം ഇരുട്ടിയിരിക്കുന്നു.എന്നും നേരത്തെ ഓഫീസില്‍ നിന്ന്‍ ഇരങ്ങനമെന്ന്‍ ഓര്‍ക്കും…പക്ഷെ നടക്കില്ല..എന്തെങ്കിലും പണികള്‍ ഉണ്ടാവും..റോഡിനു ഇരുവശവും ഫാസ്റ്റ് ഫുഡും തട്ടുകടകളും നിരന്നു കഴിഞ്ഞു.നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിച്ചാലോ എന്ന് മനസ്സ് പറയുന്നുണ്ട്.കഴിച്ചാല്‍ പിന്നെ വീട്ടില്‍ ചെന്ന് കഴിചില്ലേല്‍ പിന്നെ അതുമതി..ഉമ്മാക്ക് തുടങ്ങും. “എന്തിനാടാ പുറത്ത് നിന്ന് അതുമിതും കഴിച്ചത്..പിന്നെ ഞാന്‍ ഉണ്ടാക്കിയതൊക്കെ ആര്‍ക്കാ? കാശുണ്ടെന്ന് കരുതി ഇങ്ങനെയാണോ ചിലവാക്കുന്നത്..  ” എന്നൊക്കെ പറഞ്ഞു തുടങ്ങും. അതാണ്‌ പ്രശ്നം. ബൈക്ക് ഒരു കടയുടെ മുന്‍പില്‍ നിര്‍ത്തി. സാധനങ്ങളൊക്കെ വാങ്ങി. വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് മുന്‍പോട്ടു എടുത്തതും അതാ KFC ചിക്കെന്‍ ഷോപ്പ്..!! വിശന്നിട്ടാണെങ്കില്‍ ഒരു പരുവമായിരിക്കുന്നു. എന്‍റെ വായില്‍ വെള്ളമൂറി… ഉമ്മാ ഒരു തവണതേക്ക്‌ ക്ഷമിക്കൂ..എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ KFC  യുടെ പടി ചവിട്ടി. അകത്തേക്ക് കേറിയതും നല്ല സംഗീതാത്മകമായ അന്തരീക്ഷം..ഒരു കാറ്റെരിംഗ് ബോയ്‌ വന്നു മെനു തന്നു.150  രൂപ മുതല്‍ 1400  വരെയുള്ള ചിക്കന്‍ ഐറ്റംസ് അവിടെയുണ്ട്.ഞാന്‍ 3 പീസ് ചിക്കനും ഒരു ബണ്‍ ഉം ഒരു ഗ്ലാസ്‌ പെപ്സിയും അടങ്ങിയ ഒരു പായ്ക്ക് ഓര്‍ഡര്‍ ചെയ്തു. അല്പം കടന്നുപോയോ എന്നോര്‍ത്തു.. ഏയ്.. ഇല്ല.. നല്ല വിശപ്പുണ്ട് ഈ സമയത്ത് ഒരു കോഴിയെ വേണേല്‍ മുഴുവന്‍ തിന്നാം..2 മിനിറ്റ് തികയും മുന്പ് സാധനം എത്തി. കൊള്ളാം.. നല്ല സേവനം..സാധാരണ ഹോട്ടല്‍ ആണെങ്കില്‍ എത്ര സമയം എടുക്കും… വൃത്തിയും ഉണ്ടാവില്ല. അന്തരീക്ഷവും മോശമാണ്. ഇതൊക്കെ കൊണ്ടാണ് ഇന്നത്തെ പുതുതലമുറ ഇത്തരം ഭക്ഷണങ്ങളില്‍ അഭയം തേടുന്നത്.ഒരു കാലത്ത് ബിരിയാണിയും കോഴി പൊരിച്ചതും ഇഷ്ട ഭക്ഷണമാക്കിയ മലയാളികള്‍ ഇന്ന് ശവര്‍മയിലും,ബര്‍ഗരിലും, KFC ചിക്കെനിലും  ഒക്കെ താല്‍പ്പര്യം കാണിക്കുന്നു. പുതു തലമുറയുടെ രുചിക്കൂട്ട് തന്നെ മാറിയിരിക്കുന്നു. കോഴിയുടെ വലിയ കഷ്ണങ്ങള്‍ ഏതോ പ്രത്യേക രസക്കൂട്ടുകളില്‍ മുക്കി പോരിചെടുക്കുന്നതാണ് KFC ചിക്കന്‍..കൂട്ടിനു ബണ്‍,ടൊമാറ്റോ സോസ്, ചില്ലി സോസ് ഈ വക സാധനങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഭേഷ്.. ഞാന്‍ പതുക്കെ തിന്നു തുടങ്ങി. മൊരിഞ്ഞ ചിക്കന്‍ കുറച്ചു നുള്ളിയെടുത്ത് ടൊമാറ്റോ സോസില്‍ മുക്കി വായിലേക്ക് വെച്ചു..ആഹാ..എന്താ ടേസ്റ്റ്..ഈ സായിപ്പിന്റെ ഓരോ ബുദ്ധിയേ..സമ്മതിക്കണം..അല്ല അതുപിന്നെ നമ്മുടെ സാധനങ്ങള്‍ അവര്‍ക്കും വല്യ കാര്യമാണല്ലോ.. കഴിഞ്ഞ ദിവസം എവിടെയോ വായിച്ച കാര്യം ഓര്‍മ്മ വന്നു..ഒരു വിദേശി നമ്മുടെ തേങ്ങ ചമ്മന്തി കഴിച്ചിട്ട് ഇത്രയും ടേസ്റ്റ് ഉള്ള ഒരു ഐറ്റം ഇതുവരെ കഴിച്ചിട്ടില്ല എന്ന് പറഞ്ഞത്..അത്ഭുദം തന്നെ..ഇവിടെ ആര്‍ക്കും വേണ്ടാത്ത സാധനമാണ്..അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ..രുചികരമായ ചിക്കന്‍ കഷ്ണങ്ങളും ബണ്ണും പെപ്സിയും കഴിച്ചപ്പോള്‍ എന്‍റെ വിശപ്പ ഏതാണ്ട് മുക്കാല്‍ ഭാഗം ശമിച്ചു. അതുമതി..ബാക്കി ഇനി വീട്ടില്‍ ചെന്നിട്ടാവാം.കൈ കഴുകി ബില്‍ കൊടുത്തു..നല്ല സേവനത്തിനു കാറെരിംഗ് ബോയ്ക്ക് ടിപ്പും കൊടുത്തു. തട്ടുകടയിലാനെങ്കില്‍ 50  പൈസാക്ക് കണക്കു പറയുന്ന ഞാന്‍ ഇവിടെ 10 രൂപ ടിപ്പു കൊടുക്കുമ്പോള്‍ അവരുടെ സേവനവും ഭക്ഷണത്തിന്റെ നിലവാരവും ഓര്‍ക്കണം..

പുറത്തിറങ്ങിയപ്പോള്‍ നേരം നന്നേ ഇരുട്ടിയിരിക്കുന്നു. പെട്ടെന്ന് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു വീട്ടിലേക്ക് വിട്ടു.നല്ല തണുത്ത കാറ്റ് മേലാകെ കുളിര്‍മ്മ നല്കുന്നുണ്ടായിരുന്നു.. വീട്ടിലെത്തിയപ്പോള്‍ ഉമ്മ പുറത്തു നില്‍പ്പുണ്ടായിരുന്നു..” ഇതെവിടെയായിരുന്നെടാ..? എത്ര നേരമായി നോക്കി നില്‍ക്കുന്നു..” എന്ന് പറഞ്ഞു…ഞാന്‍ ഒന്നും മിണ്ടിയില്ല വാങ്ങിയ സാധനങ്ങള്‍ ഉമ്മാടെ കയ്യില്‍ കൊടുത്തു..ഉമ്മ അത് എല്ലാം പരിശോധിച്ച് നോക്കി. പറഞ്ഞ സാധനങ്ങള്‍ എല്ലാം ഉണ്ടെന്ന്‍ മനസ്സിലായപ്പോള്‍ ഉമ്മാക്ക് സന്തോഷമായി..പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല…നേരെ അകത്തേക്ക് പോയി.ഞാന്‍ അകത്തേക്ക് കേറി..വാപ്പാ എന്തോ ബുക്ക്‌ വായിക്കുന്നു..വാപ്പാക്ക് ഏതുനേരവും ഇത് തന്നെയാണോ പരുപാടി..?ഇത്രയധികം വായിക്കാന്‍ എന്താണാവോ ഈ വീട്ടില്‍ ഉള്ളത്? ആവോ..എന്തെങ്കിലും ആവട്ടെ..ഞാന്‍ ബാഗൊക്കെ വെച്ചു ഫ്രഷ്‌ ആയി ഡ്രസ്സ്‌ മാറി വന്നു. ” എടാ കഴിക്കാന്‍ വാ ദേ..എടുത്തു വെച്ചിരിക്കുന്നു … ” ഉമ്മ വിളിച്ചു.. ഞാന്‍ നിസ്ക്കരിച്ചിട്ടു വരാം ഉമ്മാ..ഞാന്‍ പറഞ്ഞു..വിശപ്പില്ലാതത് കൊണ്ട് അല്പം താമസിചാവാം എന്ന് കരുതി. നിസ്ക്കരിച്ച്‌ കുറച്ചുനേരം പത്രം വായിച്ചു. “എടാ ഇത് തണുത്ത് പോകുമെടാ വന്നു കഴിക്കാന്‍ നോക്ക്ക്… ” ഉമ്മ വിടുന്ന മട്ടില്ല..ദേ വരുവാ.. ഞാന്‍ ബാക്കിയുള്ള 25  ശതമാനം നിറക്കാന്‍ പോയി..ചോറും സലാഡും രാവിലത്തെ ചിക്കന്‍ കറിയുടെ ബാക്കിയും ഉണ്ട്..പിന്നെ പപ്പടം, തോരന്‍ ..അങ്ങനെ വിഭവങ്ങള്‍ എല്ലാം ഉണ്ട്..ഞാന്‍ അല്പം ചോറും സലാഡും ഒരു പപ്പടവും തിന്നു..കൈ കഴുകാനായി എണീറ്റപ്പോള്‍ ഉമ്മ..” ഇതെന്തു തീനാടാ..?  നീ ഒന്നും കഴിച്ചില്ലല്ലോ…കുറച്ചൂടെ കഴിച്ചിട്ട പോടാ ..എന്ന് പറഞ്ഞു..വേണ്ട ഉമ്മാ.. വയറു നിറഞ്ഞു..എന്ന് പറഞ്ഞു ഞാന്‍ എഴുന്നേറ്റു കൈ കഴുകി..” അതിനു നീ എന്താ കഴിച്ചത്..? ആകപ്പാടെ രണ്ടു പിടി തിന്നു..വെറുതെയല്ല നിന്റെ കോലം കെട്ടിരിക്കുന്നത്..” എന്നിങ്ങനെയുള്ള ഉമ്മാടെ ശകാരങ്ങള്‍ ബാക്ക്ഗ്രൌണ്ടില്‍ കേട്ടുകൊണ്ടിരുന്നു..ഞാന്‍ അതൊന്നും കാര്യമാക്കിയില്ല..ഇതൊക്കെ എപ്പളും ഉള്ളതാണ്..ഉമ്മാക്ക് അറിയില്ലല്ലോ എന്‍റെ വയറ്റില്‍ KFC ചിക്കന്‍ ആണെന്ന കാര്യം..ഹാളില്‍ ഇരുന്നപ്പോള്‍ വാപ്പ ബുക്ക്‌ വായന നിര്‍ത്തി എന്നോട് വിശേഷങ്ങള്‍ തിരക്കി..ജോലി സംബന്ധമായ കാര്യങ്ങളാണ് കൂടുതലും ചോദിച്ചത്..അങ്ങനെ വാപ്പയുമായി കുറേ നേരം കത്തി വെച്ചു..വാപ്പ ഫോമായാല്‍ പിന്നെ ഊരിപ്പോരാന്‍ വല്യ പാടാണ്..ഒരു കണക്കിന് അവിടന്ന് തടി തപ്പി റൂമില്‍ വന്നു ലാപ്ടോപ് ഓണ്‍ ചെയ്തു. നെറ്റ് കണക്ട് ചെയ്ത് നേരെ ഫേസ്ബുക്കില്‍ കേറി. മെസ്സേജും നോട്ടിഫികാഷനും ആവശ്യത്തിനുണ്ട്..മെസ്സേജ് ഓപ്പണ്‍ ചെയ്തു.. രാവിലെ റിപ്ലേ ചെയ്യാത്ത ജാഡ തെണ്ടി ഇപ്പോള്‍ റിപ്ലേ ചെയ്തിട്ടുണ്ട്..അപ്പൊ നിനക്ക് ജാഡ ഇല്ലല്ലെടാ..ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു..സോറി…ഇന്നോരുപാടുപേര്‍ ഉണ്ടല്ലോ ഓണ്‍ലൈനില്‍.. എപ്പളും ചാറ്റ് ചെയ്യുന്ന ഒന്നുരണ്ട് പേര്‍ക്ക് മെസ്സേജ് ചെയ്തു..അവരും നല്ല ഫോമിലായിരുന്നു..

വഴക്കും കളിയാക്കലും ഉപദേശവും പിണക്കവും ഇണക്കവും ഒക്കെയായി കുറെ നേരം ചാറ്റ് ചെയ്തു.ഈ ചാറ്റിംഗ് നല്ല സുഖമുള്ള പരുപാടിയാണ്.ഒരു നല്ല റിഫ്രെഷ്മെന്റ്റ് ആണ് ചാറ്റ് ചെയ്യുമ്പോള്‍.ചിലപ്പോള്‍ സമയം പോകുന്നത് അറിയില്ല.പക്ഷെ നല്ല ഫ്രണ്ട്സ് നെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.മിക്കതും ഫേക്ക് പ്രൊഫൈല്‍ കള്‍ ആയിരിക്കും. വല്ലാത്ത ദാഹം.ഇനി അല്‍പ്പം വെള്ളം കുടിചിട്ടാവാം..അടുക്കളയില്‍ ചെന്ന് ഒരു കുപ്പിയില്‍ വെള്ളം എടുത്തോണ്ട് വന്നു. ഇനിയെപ്പലും പോകണ്ടല്ലോ..മണി 11 കഴിഞ്ഞു. ഉറക്കം വരുന്നുണ്ട്..ഓരോരുതരായിട്ട്ട് ഗുഡ് നൈറ്റ്‌ പറഞ്ഞു പോകാന്‍ തുടങ്ങി.എനിക്ക് എന്തോ പോകാന്‍ തോന്നിയില്ല.എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളുള്ളപ്പോള്‍ ഞാന്‍ എങ്ങനെ പോകാനാ.  😉 🙂 അങ്ങനെ പിന്നെയും ഒരുപാട് നേരം ചാറ്റ് ചെയ്തു.ഞാന്‍ എപ്പളും ഓര്‍ക്കും നേരത്തെ കിടന്നുറങ്ങണമെന്നു. രാവിലെ പ്രത്യേകിച്ചും..പക്ഷെ എനിക്ക് പറ്റാറില്ല.ഓരോന്ന് പറഞ്ഞു അങ്ങനെ ഇരുന്നു പോകും. എങ്ങനെ പോയാലും കിടക്കുമ്പോള്‍ 12 മണികഴിയും. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ കിടക്കുന്നത് ഇന്നാണെങ്കില്‍ ഉറങ്ങുന്നത് നാളെയാണ്. ഈ ദിവസങ്ങല്‍ക്കിടയിലുള്ള ഉറക്കം എനിക്ക് ഒരു ശീലമായിരിക്കുന്നു.ഇന്നത്തെ ദിവസം ഞാന്‍ എന്ത് നേടി എന്ന് ചോദിച്ചാല്‍ അത് ഉത്തരമ ഇല്ലാത്ത ചോദ്യം ആണെന്ന് പറയാനേ നിവര്‍ത്തിയുള്ളൂ. ഒരു ദിവസത്തെ അനുഭവ സമ്പത്ത് കൂടി നേടിക്കാണും, അല്ലെങ്കില്‍ പ്രായത്തില്‍ ഒരു ദിവസം കൂടി വര്‍ധിച്ചു കാണും..അല്ലെങ്കില്‍ ഒരു ദിനം കൂടി ഈ ഭൂമിയില്‍ അതിജീവിച്ചു കാണും… ഇതൊക്കെയല്ലാതെ എന്താ നേടിയത്..? പ്രത്യേകിച്ച് ഒന്നുമില്ല…ഉറക്കം തലയ്ക്കു പിടിച്ചിരിക്കുന്നു.ഇനിയും ഉറങ്ങിയില്ലെങ്കില്‍ ഇന്നലത്തെ പോലെ ബോധം പോകും..പിന്നെ പ്രശ്നമാകും..കിടക്കാം..ഗുഡ് നൈറ്റ്‌ പറഞ്ഞു..പുതച്ചുമൂടി കിടന്നു..ഇനി അസ്തമിക്കാത്ത സ്വപ്‌നങ്ങള്‍ കാണുവാനുള്ളതാണ്..ഞാന്‍ കണ്ണടച്ചു..നാളെ മുതല്‍ എങ്കിലും നനാവാം എന്ന നടക്കാത്ത മോഹവുമായി ഒരു രാത്രിയോട്‌ കൂടി വിട പറഞ്ഞു…

 179 total views,  2 views today

Advertisement

Advertisement
history14 mins ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment25 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment38 mins ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment47 mins ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment60 mins ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment1 hour ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment2 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment2 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business2 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment3 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment3 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment5 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment25 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment5 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured8 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment8 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »