fbpx
Connect with us

Narmam

എന്‍റെ പ്രിയ റോസ് മേരി

“ഡാ, നീ ഇത് വരെ എഴുന്നേറ്റില്ലേ? ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ? നിനക്ക് ഇന്ന് പോളിയില്‍ പോകണ്ടേ?” സ്റ്റൈലന്‍ ഒരു സ്വപ്നവും കണ്ടു സുഖമായ്‌ ഉറങ്ങുകയായിരുന്നു ഞാന്‍. എന്നും അമ്മ ഇങ്ങനെ ആണ്. ഒന്ന് ശരിക്ക് ഉറങ്ങാനും സമ്മതിക്കില്ല. ചാടി എണീറ്റ്‌ പല്ല് തേക്കാന്‍ ഓടി. സമയം 6.35. ഇരുപതു മിനിട്ടിനുള്ളില്‍ ഞാന്‍ നല്ല കുട്ടപ്പനായി കഴിക്കാന്‍ വന്നിരുന്നു. ഒട്ടും വിശക്കുന്നില്ല. എങ്കിലും അമ്മയെ ബോധിപ്പിക്കുവാന്‍ വേണ്ടി ആഹാരം കഴിച്ചെന്നു വരുത്തി. ശ്ശൊ, പൌഡര്‍ ഇടാന്‍ മറന്നല്ലോ.. പെട്ടന്ന് എണീറ്റ്‌ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടി.

 222 total views,  1 views today

Published

on

“ഡാ, നീ ഇത് വരെ എഴുന്നേറ്റില്ലേ? ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ? നിനക്ക് ഇന്ന് പോളിയില്‍ പോകണ്ടേ?” സ്റ്റൈലന്‍ ഒരു സ്വപ്നവും കണ്ടു സുഖമായ്‌ ഉറങ്ങുകയായിരുന്നു ഞാന്‍. എന്നും അമ്മ ഇങ്ങനെ ആണ്. ഒന്ന് ശരിക്ക് ഉറങ്ങാനും സമ്മതിക്കില്ല. ചാടി എണീറ്റ്‌ പല്ല് തേക്കാന്‍ ഓടി. സമയം 6.35. ഇരുപതു മിനിട്ടിനുള്ളില്‍ ഞാന്‍ നല്ല കുട്ടപ്പനായി കഴിക്കാന്‍ വന്നിരുന്നു. ഒട്ടും വിശക്കുന്നില്ല. എങ്കിലും അമ്മയെ ബോധിപ്പിക്കുവാന്‍ വേണ്ടി ആഹാരം കഴിച്ചെന്നു വരുത്തി. ശ്ശൊ, പൌഡര്‍ ഇടാന്‍ മറന്നല്ലോ.. പെട്ടന്ന് എണീറ്റ്‌ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടി.

അമ്മ വിളിച്ചു ചോദിച്ചു. “എന്താടാ ഇന്ന് പുതിയൊരു ഒരുക്കം? ക്ലാസ്സില്‍ പുതിയ പെണ്‍പിള്ളേര്‍ വല്ലതും വന്നോ? അതോ ഇന്ന് ക്യാമ്പയിന്‍ വല്ലതും ഉണ്ടോ?” ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ ടെന്‍ഷന്‍ എനിക്കല്ലേ അറിയൂ.. വാച്ചിലേക്ക് നോക്കി.. കര്‍ത്താവെ….! സമയം 7.05. എന്റെ റോസ്മേരി. അവള്‍ കൃത്യം 7.20നു വരും. ഇന്ന് അവളെ കാണാന്‍ സാധിക്കുമോ? അവളുടെ കൂടെ പോകാന്‍ പറ്റിയില്ലേല്‍ പിന്നെ കോളേജില്‍ കേറാന്‍ ഒരു മൂഡില്ല. അവള്‍ ഇന്ന് എങ്ങാനും നേരത്തെ പോകുമോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.

“അമ്മേ, ഞാന്‍ ഇറങ്ങുവാ.. കതകടച്ചോ..” വഴിയില്‍ കൂട്ടുകാരന്‍ ദീപു നില്‍പ്പുണ്ട്. “ഡാ ദീപുവേ, ഇന്ന് അധികം വാചകമടിക്കാന്‍ സമയമില്ല. താമസിച്ചാല്‍ എന്റെ റോസ്‌മേരി പോകും.” എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ അവന്‍ വാചകമടി തുടര്‍ന്നു. അടുത്ത് വരുന്ന ആര്‍ട്സ്‌ ഫെസ്ടിവലിനെ കുറിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ച. കൃത്യം 7.15നു ഞങ്ങള്‍ ബേക്കര്‍ ജങ്ക്ഷനില്‍ എത്തി. അതാ ഒരു ബസ്‌ വരുന്നു – എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ്‌ ആന്‍ഡ്രൂ. “എടാ, നീ വരുന്നോ? ഞാന്‍ ഇതില്‍ പോവാണ്. എനിക്ക് നാടകം പ്രാക്ടീസ് ഉള്ളതാണ്.” ദീപു പറഞ്ഞു. “ഇല്ലെടാ.. റോസ്‌മേരി എത്തിയില്ലല്ലോ.. അവള്‍ വന്നിട്ടേ ഞാന്‍ ഉള്ളൂ. ഞാന്‍ വരുന്നില്ല, നീ പൊയ്ക്കോ.” ഞാന്‍ പറഞ്ഞു. ദീപു ബസില്‍ കയറി പോയി.

എന്‍റെ റോസ്‌മേരിക്ക് എന്ത് പറ്റിയോ ആവോ? സമയം 7.45 കഴിഞ്ഞു. ഇനി ബേക്കര്‍ ജങ്ക്ഷനില്‍ പ്രൈവറ്റ് ബസ്‌ വരില്ല. ആദ്യത്തെ പീരീഡ്‌ സുനില്‍ സാറിന്റെ ലാബ്‌ ആണ്. താമസിച്ചു ചെന്നാല്‍ കയറ്റില്ല. ദുഃഖം ഉറഞ്ഞു കൂടിയ മനസ്സുമായി എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിന്ന്. അപ്പോള്‍ കോളേജില്‍ നിന്നും കൂട്ടുകാരുടെ ഫോണ്‍. “ഡാ, ഏതോ പോസ്റ്റര്‍ കീറി എന്ന് പറഞ്ഞു ഒരു പാര്‍ട്ടിക്കാര്‍ സ്ട്രൈക്ക് എടുക്കാന്‍ തയ്യാറാകുന്നു. നീ പെട്ടന്ന് വാ, അനാവശ്യ സ്ട്രൈക്ക് അനുവദിച്ചു കൂടാ. നീ വന്നു രണ്ട് ഡയലോഗ് അടിക്ക്.” അപ്പോള്‍ ഇതാ വരുന്നു ഒരു പഴഞ്ചന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌. ഇനിയും അവളെ നോക്കി നിന്നിട്ട് കാര്യം ഇല്ല. ഒരു വിധത്തില്‍ ഞാന്‍ അതില്‍ കയറി പറ്റി.

ബസില്‍ നില്‍ക്കുമ്പോഴും എന്‍റെ ചിന്ത എന്‍റെ റോസ്‌മേരിയെ കുറിച്ചായിരുന്നു. ആദ്യമായ് അവളെ കാണുന്നത് പോളിയില്‍ ചേരാന്‍ പോയ അന്നാണ്. മുട്ടുചിറയില്‍ നിന്ന് കോട്ടയത്തിനു മടങ്ങി വന്നത് ഒരുമിച്ചാണ്. അന്ന് തുടങ്ങിയ സൌഹൃദം ഇന്ന് മൂന്നാം കൊല്ലത്തില്‍ എത്തി നില്‍ക്കുന്നു. എന്നും അവളോടൊപ്പം ആണ് കോളേജില്‍ പോയിരുന്നത്, ഇന്നാദ്യമായ്‌ അവള്‍ ഇല്ലാതെയുള്ള യാത്രാ… “ടിക്കറ്റ്‌, ടിക്കറ്റ്‌” കണ്ടക്ടറുടെ കൈയില്‍ 12 രൂപ ഫുള്‍ ചാര്‍ജ് വിഷമത്തോടെ കൊടുത്തപ്പോള്‍ ഓര്‍ത്തു, അവള്‍ നേരത്തെ വന്നിരുന്നേല്‍ പ്രൈവറ്റ് ബസില്‍ 2.50 കൊടുത്തു പോരാമായിരുന്നു..!! അവള്‍ക്കു എന്ത് പറ്റിയോ ആവോ? അസുഖം വല്ലതും ആയിരിക്കുമോ?

Advertisement

മുട്ടുചിറയില്‍ ഞാന്‍ ബസ്‌ ഇറങ്ങി. മനസ്സില്‍ റോസ്‌മേരിയെ കുറിച്ചുള്ള ചിന്തകള്‍ മാത്രം. ഞങ്ങള്‍ ഇത്രയേറെ അടുത്ത് പോയെന്നു ഇപ്പോള്‍ ആണ് മനസ്സിലാക്കുന്നത്. ഈ കൊല്ലം കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്തു കഴിയുമ്പോള്‍ പിരിയേണ്ടി വരുമെന്ന ഓര്മ എന്നെ നടുക്കി.

ബസ്‌ സ്റ്റോപ്പില്‍ പടിയത്ത് ബസിലെ കണ്ടക്ടര്‍ മനോഹരന്‍ ചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു. “എന്താ ചേട്ടാ, ഇന്ന് കയറിയില്ലേ?” ഞാന്‍ കുശലം ചോദിച്ചു. “ഇല്ലെടാ. ഇന്നലെ ഇറങ്ങി. വ്യാഴാഴ്ച വീണ്ടും കേറും. ഇന്നെന്താ താമസിച്ചേ? കോളേജില്‍ ബെല്‍ അടിച്ചല്ലോ…” മനോഹരന്‍ ചേട്ടന്‍ പറഞ്ഞു. “എന്ത് ചെയ്യാനാ ചേട്ടാ.. ഞാന്‍ റോസ്‌മേരിയെ കാത്തു ബേക്കര്‍ ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്നു. ഏഴേമുക്കാല്‍ ആയിട്ടും വന്നില്ല. റോസ്‌മേരിയെ കണ്ടിരുന്നോ?” ഞാന്‍ ചോദിച്ചു. “അപ്പോള്‍ നീ ഒന്നും അറിഞ്ഞില്ലേ?” മനോഹര്‍ ചേട്ടന്‍ എന്നെ അടിമുടി നോക്കി. എന്‍റെ മനസ്സില്‍ ഒരു ഇടിവാള്‍ വെട്ടി. ദൈവമേ… എന്‍റെ റോസ്‌മേരിക്കു എന്തെങ്കിലും അപകടം..?? “എന്ത് പറ്റി മനോഹരന്‍ ചേട്ടാ?” ഞാന്‍ ചോദിച്ചു.

“ഇന്നലെ വൈകുന്നേരം വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അപ്പുറത്തെ വളവില്‍ വെച്ച് റോസ്‌മേരി, നമ്മുടെ സെന്‍റ് ആന്‍റണിക്കിട്ടൊന്നു ചാമ്പി. രണ്ട് വണ്ടിയും ദേ ഇപ്പൊ തലയോലപ്പറമ്പ് സ്റ്റേഷനില്‍ കിടപ്പുണ്ട്…..!!!”

റോസ് മേരി

 223 total views,  2 views today

Advertisement
Advertisement
Entertainment36 seconds ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment10 mins ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment23 mins ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment40 mins ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment1 hour ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment1 hour ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business2 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment2 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment2 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment4 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment4 hours ago

“ലോമപാദ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു” അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ചു ബാബു ആന്റണി

Entertainment4 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured7 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment7 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Advertisement
Translate »