Narmam
എന്റെ സ്വപ്നം
വീട്ടില്‍ നിന്നും എന്റെ ജോലി സ്ഥലത്തേക്കുള്ള യാത്ര, അതു വേറെ ഒരു ലോകമായിരുന്നല്ലോ. അതെ ..പത്തോ പതിനഞ്ചോ മിനുട്ട് നീളുന്ന യാത്ര സ്വപ്നങ്ങളുടെ ഒരു മായാലോകം..ഞാന്‍ ആരൊക്കെയോ ആയി …മനസ്സില്‍ ആയിക്കൊണ്ടേ ഇരുന്നു.. എന്തൊക്കെ ആയില്ല എന്ന് പറയുന്നതായിരിക്കാം കൂടുതല്‍ ശരി ആവുക ……………..സ്ഥിരം സ്വപ്നങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന വഴിയില്‍ കളഞ്ഞു കിട്ടുന്ന നിധിയോ ?……അതിനോടയിരുന്നില്ലേ എനിക്കല്പം ഇഷ്ട്ടക്കൂടുതല്‍, അതെ ആയിരുന്നു …….
61 total views

നിധി കിട്ടിയതിനു ശേഷം ആരും കാണാതെ കൊണ്ട് പോകുന്നതും അത് പലരീതിയില്‍ ചിലവക്കിയതും ബംഗ്ലാവ് പണിതതും എന്തെല്ലാം പരാക്രമങ്ങലായിരുന്നു……വാങ്ങിയ കാര്‍ ബെന്‍സ് തന്നെയെന്നാണ് ഓര്‍മ്മ ….അവസാനം ആ ദിവസം എന്റെ ദിവാസ്വപ്നങ്ങള്‍ പൂവണിഞ്ഞ ആ ദിവസം ….ജോലിക്ക് കയറുന്നതിനു മുന്‍പുള്ള തെറ്റാത്ത ഒരേ ഒരു കാര്യം ബസ്സ്റൊപ്പിലെ കടയില്‍ നിന്നുള്ള പതിവ് സ്ട്രോങ്ങ് ചായ ..ചായ കുടിച്ചു പതിവിലും ഒരല്പം ടേസ്റ്റ് കൂടുതല്‍ തോന്നിയോ..? തോന്നിക്കാണും ……..
അഞ്ചു മിനിട്ടോളം വൈകി ഓ… ചായ കഴിഞ്ഞുള്ള ജോലിയൊക്കെ മതി.. കാശ് കൊടുത്തേക്കാം അല്ലെ ..?…. കാശെടുക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടു …. അപ്പോള്‍ മനസിലായി ഇപ്പോള്‍ ആരോ ഒരാള്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു …അവനു സ്വപ്നം കാണാന്‍ ഞാന്‍ തന്നെ വേണമായിരുന്നോ..? ആ മാസത്തെ പകുതിയോളം ശമ്പളം കൊണ്ടാണല്ലോ അവന് സ്വപ്നം കാണുന്നതെന്ന് മനസിലായപ്പോള്‍ എന്ത് തോന്നി ..അതിനെ ഞാന്നിര്വികാരം എന്നാണ് വിളിച്ചത് !.. എങ്ങനെ പറയും കാശ് ഇല്ലെന്നു ! വേണ്ട പറയണ്ടഎന്തായാലും എന്നെ വിളിക്കുന്നത് സര് എന്നൊക്കെയല്ലേ ഒള്ള വില കളയണ്ട ..ധൈര്യമായിപറഞ്ഞു ‘അക്കാ ചേഞ്ച് ഇല്ല്!വ സായംകാല കൊടുതീനീ ‘…
രക്ഷപെട്ടു വൈകിട്ട് കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടം വാങ്ങാന്‍ നേരം മനസ് പറഞ്ഞു.മറ്റവന് സ്വപ്നം കണ്ട കാര്യം ഇവന് അറിയണ്ട ….ഒരു കാര്യം തീര്‍ച്ചപ്പെടുത്തി ഇനി സ്വപ്നം ഞാന്‍ കാണില്ല എന്നല്ല .നിധി സ്വപ്നം ഇനി വേണ്ട ….
അതിനു ശേഷമാണ് ഞാന്‍ മുഖ്യമന്ത്രി ആയതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചതുമൊക്കെ .
62 total views, 1 views today