എപിജെ. അബ്ദുല്‍ കാലം പട്ടിണി മാറ്റാത്ത ശാസ്ത്രഞ്ജനോ ?

0
679

1

രാജ്യം നല്‍കിയ ചുമതലകള്‍ ഭംഗിയാക്കി രാജ്യത്തിന് തന്റെതായ സംഭാവനകള്‍ നല്‍കിയ വലിയൊരു വ്യക്തിത്വം നമ്മെ വിട്ടു പോകുമ്പോള്‍ കൊടുക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. ആ സാമാന്യ ചിന്ത പോലും ഇല്ലാത്ത ചിലര്‍ ആദ്യം ചികഞ്ഞത് അദ്ദേഹം ഇന്ത്യയുടെ പട്ടിണി മാറ്റിയോ എന്നും യഥാര്‍ത്ഥ മതവിശ്വാസി ആയിരുന്നോ എന്നൊക്കെയാണ്.

മിസൈല്‍മാന്‍ എന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രഞ്ജന്‍ എന്നതൊക്കെയാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ആ പട്ടങ്ങള്‍ അദ്ദേഹം സ്വയം എടുത്ത് അണിഞ്ഞതല്ല, ചോദിച്ചു വാങ്ങിയതുമല്ല മറിച്ച് ഇവിടത്തെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുതതാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയര്‍മാരില്‍ പ്രമുഖന്‍ അല്ലാതാകുന്നില്ല അദ്ദേഹം. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഈ ഇന്ത്യ മഹാരാജ്യത്തെ ഓരോ വ്യക്തിയും ഇവിടെ സുരക്ഷിതരായി ഇരിക്കുന്നതിന്റെ ഒരു കാരണം ഈ മിസൈലുകള്‍ നമ്മുടെ കയ്യിലുണ്ടല്ലോ എന്നുള്ള ശത്രു രാജ്യങ്ങളുടെ ഭയം കൊണ്ട് കൂടിയാണെന്ന്.

ഇനി പട്ടിണിയാണ് വിഷയമെങ്കില്‍ പാവങ്ങളുടെ പട്ടിണി മാറ്റാന്‍ പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അവിടത്തെ സര്‍ക്കാരുകളാണ് അല്ലാതെ അത് നടപ്പിലാക്കാനുള്ള സംഘമല്ല ഇസ്രോ, ഇതൊക്കെ വെറും ഉപയോഗശൂന്യമാണ് എന്നൊക്കെ വാദിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കഥയില്ല. അതല്ല മതം മാത്രമാണ് പ്രശ്‌നമെങ്കില്‍ ഓര്‍ക്കുക നിങ്ങളെപ്പോലുള്ളവരെ നേരിടാന്‍ കൂടിയാണ് ഈ മിസൈലുകള്‍ അഥവാ ആയുധങ്ങള്‍.

ഇന്ന് ഗാന്ധിജി ആയിരുന്നു ഈ സ്ഥാനത്തെങ്കില്‍ ഇവര്‍ ഉറപ്പായും പറഞ്ഞേനെ…. ‘മനുഷ്യന്റെ ബി പി കൂട്ടാന്‍ കുറച്ചു ഉപ്പും കുറുക്കിത്തന്നിട്ടങ്ങു പോയ മനുഷ്യനാണ്, ശത്രുക്കള്‍ വന്നാല്‍ തിരിച്ചടിക്കാന്‍ നമ്മക്ക് ഒരു മിസൈല്‍ പോലും ഉണ്ടാക്കിത്തരാന്‍ കഴിയാത്ത ആളല്ലേന്ന് …’

വാല്‍ക്കഷണം : എ പി ജെ അബ്ദുല്‍ കാലം എന്ന വ്യക്തിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നല്ല പറഞ്ഞത്. തന്നെ രാജ്യം ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയാക്കിയ, രാജ്യം പരമോന്നത പുരസ്‌ക്കാരങ്ങളെല്ലാം കൊടുത്ത് ആദരിച്ച ഒരു മഹാന്‍ വിട വാങ്ങുമ്പോള്‍ ഇത് പോലത്തെ യാതൊരു അടിസ്ഥാനവുമില്ലാത്ത മോശം വര്‍ത്തമാനം പറയരുത്.

ജയ് ഹിന്ദ്.