എഫ്ബിയില്‍ എന്ത് കാണണം കാണണ്ട എന്ന് നിങ്ങള്‍ക്ക് ഇനി പാട്ട് കേട്ട് കൊണ്ട് തീരുമാനിക്കാം

385

Facebook-Ad

ഓരോ ദിവസവും ഫേസ്ബുക്ക് മാറി കൊണ്ടിരിക്കുകയാണ്. പുതിയ പരിഷ്കാരങ്ങള്‍ കാരണം ഉപഭോതക്കള്‍ക്ക് ഇരിക്കപൊറുതി ഇല്ലയെന്നായി. ഓരോ ദിവസവും സെറ്റിംഗ്സ് മാറുന്നു, പുതിയ സൗകര്യങ്ങളും സേവനങ്ങളും വരുന്നു..ചിലപ്പോള്‍ അടിമുടി മാറുന്നു..അങ്ങനെ പലതും.

ഇപ്പോള്‍ ഫേസ്ബുക്കിനെ തേടിയെത്തുന്ന രണ്ടു പ്രധാന പരിഷ്കാരങ്ങള്‍ എന്ന് പറയുന്നത് ഒന്ന്, യുട്യൂബിനെ വെല്ലുവിളിച്ചു കൊണ്ട് ഫേസ്ബുക്കും പാട്ട് കമ്പനി തുടങ്ങുന്നു എന്ന വാര്‍ത്തയും അതിനു ശേഷം ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് എന്തൊക്കെ കാണണം എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാന്‍ കഴിയുന്ന സവിശേഷതയുമാണ്‌.

ഫേസ്ബുക്കില്‍ കൂടുതല്‍  ഷെയര്‍ ചെയ്യപ്പെടുന്നത് യുട്യൂബ് വീഡിയോകളാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ്ഫീഡില്‍ നേരിട്ട് പാട്ടുകള്‍ എത്തിക്കാനുളള പദ്ധതിക്കായി ഫേസ് ബുക്ക് ഒരുങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ ഇനി യുട്യൂബില്‍ നിന്നും ഷെയര്‍ വേണ്ടല്ലോ..ഫേസ് ബുക്ക് നേരിട്ട് മികച്ച വീഡിയോകള്‍ കൊണ്ട് വന്നു കൊടുക്കുമ്പോള്‍ ആര്‍ക്കും യുട്യൂബില്‍ പോയി അത് എഫ്ബിയില്‍ ഷെയര്‍ ചെയ്യണ്ട കാര്യമില്ല എന്ന് എഫ്ബി അതികൃതര്‍ കരുതുന്നു.

ഒരു വശത്ത് എഫ്ബി പാട്ട് പാടാന്‍ ഒരുങ്ങുമ്പോള്‍ മറു വശത്ത് നിന്ന് ഉപഭോക്താക്കളെ കൂടുതല്‍ സംരക്ഷിക്കാനും എഫ്ബി ഒരുങ്ങുന്നുണ്ട്.  ഫേസ്ബുക്കില്‍ എന്താണ് നമ്മള്‍ കാണേണ്ടതും വായിക്കേണ്ടതെന്നും തീരുമാനിക്കുളള പേര്‍സണലൈസേഷന്‍ എന്ന   സവിശേഷത ഉള്‍പ്പെടുത്തി പുതിയ രൂപത്തില്‍ എഫ്ബി ഉടന്‍ എത്തും.

ഈ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ന്യൂസ്ഫീഡുകള്‍ ഏത് പോസ്റ്റാണ് ആദ്യം നമുക്ക് മുന്നില്‍ എത്തേണ്ടത്, ആരുടെ പോസ്റ്റുകളാണ് ഒഴിവാക്കേണ്ടത്, പുതിയ പേജുകള്‍ എങ്ങനെയാണ് കണ്ടെത്തേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

പുതിയ രൂപത്തിലും മുന്തിയ ഭാവത്തിലും എഫ്ബി ഉടന്‍ എത്തും….

 

Advertisements