എഫ്ബിയില്‍ സ്ത്രീകളെ അപമാനിക്കുന്നവരെ അപമാനിക്കാനൊരു എഫ്ബി പേജ് ‘ സെക്‌സ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു’

  168

  new

  ഈ എഫ്ബി പേജ് ചില മലയാളികളെ തന്നെ ഉദ്ദേശിച്ചാണ്..അവരെ മാത്രം ഉദ്ദേശിച്ചാണ്..അതുകൊണ്ട് തന്നെ ഈ പേജിനു മലയാളി സമൂഹത്തില്‍ നിന്നും കൈയ്യടിയും അതെസമയം കൂകിവിളിയും ലഭിക്കുന്നുണ്ട്..പക്ഷെ ഇങ്ങനേയും മലയാളികള്‍ ഉണ്ട് എന്ന് ഈ പേജ് വിളിച്ചു പറയുന്നത് വായിക്കുമ്പോള്‍ നമ്മള്‍ അയ്യേ എന്ന് ആയി പോകുന്നു…

  “സെക്‌സ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു” എന്ന പേജ് സോഷ്യല്‍ മീഡിയകള്‍ വഴി സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സംരംഭമാണ്. സോഷ്യല്‍ മീഡിയയികളില്‍ വൃത്തികെട്ട പോസ്റ്റ് ഇടുകയും സ്ത്രികളെ അപമാനിക്കാന്‍ എഫ്ബിയും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നവരെയാണ് ഈ പേജ് ലക്‌ഷ്യം വയ്ക്കുന്നത്.

  സ്ത്രീകളോട് സോഷ്യല്‍ മീഡിയകളില്‍  നല്ല രീതിയില്‍ ഇടപെട്ടില്ലെങ്കില്‍ ഇത്തരക്കാരുടെ പേരും അവരുടെ ഫേസ്ബുക്ക്‌ ലിങ്കും ഈ പേജില്‍ പോസ്റ്റ്‌ ചെയ്തു നിങ്ങളെ ലോകത്തിനു മുന്നില്‍ നാറ്റിക്കും..! സൈബര്‍ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് അപമാനിച്ചവരുടെ പോസ്റ്റുകളും പേരുവിവരങ്ങളും കുറിക്കാനുള്ള ഒരു പ്ലാറ്റ്ഫോം തന്നെയായി ഈ പേജിനെ ഉപയോഗിക്കാം.

  സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന അശ്ലീല പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എസ്എഫ്എം പേജില്‍ ഇടാനാകും. പേജിന് ഇപ്പോള്‍ ലൈക്കുകള്‍ 10,000 കൂടുതല്‍ ലൈക്‌ ലഭിച്ചു കഴിഞ്ഞു.