എഫ്.ഐ എഞ്ചിനുമായി കിടിലന്‍ വെസ്പ വരുന്നു

0
153

8182409601_3ba613aaf6_o

ഇരുചക്രവാഹന നിര്‍മാതാക്കളായ പിയോജിയെ ഇനി അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്‌കൂട്ടറുകളില്‍ നിലവിലുള്ള കാര്‍ബുറേറ്റര്‍ സംവിധാനം ഒഴിവാക്കി ആധുനികമായ ഫ്യുവല്‍ ഇഞ്ചക്റ്റഡ്(എഫ് ഐ) സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള എന്‍ജിനുകളാണു പിയാജിയോ ഇന്ത്യ പരിഗണിക്കുന്നതെന്നാണു സൂചന.

നിലവില്‍ മൂന്നു മോഡലുകളാണു വെസ്പ ശ്രേണിയില്‍ ഇന്ത്യയില്‍ ലഭിക്കുന്നത്: ‘വെസ്പ, ‘വെസ്പ വി എക്‌സ്, ‘വെസ്പ എസ്. ഇവയ്ക്ക് 68,333 മുതല്‍ 74,075 രൂപ വരെയാണു മുംബൈയിലെ ഷോറൂമില്‍ വില. കാര്‍ബുറേറ്റിനു പകരം എഫ് ഐ സാങ്കേതികവിദ്യ കടന്നുവരുന്നതോടെ സ്‌കൂട്ടറുകളുടെ വിലയില്‍ 4,000 രൂപ വരെ ഉയരാനാണു സാധ്യത. മിക്കവാറും നവംബറോടെ എഫ് ഐ എന്‍ജിനുള്ള ‘വെസ്പകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു കരുതുന്നത്.

സ്‌കൂട്ടറുകളിലെ എയര്‍ കൂള്‍ഡ് 125 സി സി എന്‍ജിന്‍ പരമാവധി 10 പി എസ് കരുത്തും 10.6 എന്‍ എം ടോര്‍ക്കുമാവും സൃഷ്ടിക്കുക. സി വി ടിയാണു ട്രാന്‍സ്മിഷന്‍.ഇതിനു പുറമെ ശേഷിയേറിയ 150 സി സി, എഫ് ഐ എന്‍ജിന്‍ അവതരിപ്പിക്കാനും പിയോജിയോ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇക്കൊല്ലം അവസാനത്തോടെ പുറത്തെത്തുന്ന പുതിയ സ്‌കൂട്ടറിലാവും ഈ എന്‍ജിനും അരങ്ങേറ്റം കുറിക്കുകയെന്നാണു കേള്‍ക്കുന്നത്.

 

Advertisements