Narmam
എഫ് ബിക്ക് മുമ്പില്‍ ധ്യാനം ചെയ്ത് മസ്തിഷ്കത്തില്‍ ചിതലായീ..
ഫേസ്ബുക്ക് എന്ന സബ്ജക്റ്റില്‍ നടക്കുന്ന എക്സാം ആണിത്.
ഇതില്‍ പാസാകാത്ത ആര്‍ക്കും ഇനിമേല്‍ ഫേസ്ബുക്ക് യൂസ് ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.
ആരും കോപ്പിയടിക്കാന്‍ പാടുള്ളതല്ല.
75 total views, 1 views today

കുറിപ്പ്
- ഫേസ്ബുക്ക് എന്ന സബ്ജക്റ്റില്‍ നടക്കുന്ന എക്സാം ആണിത്.
- ഇതില്‍ പാസാകാത്ത ആര്‍ക്കും ഇനിമേല്‍ ഫേസ്ബുക്ക് യൂസ് ചെയ്യാന്‍ അനു വാദമുണ്ടായിരിക്കുന്നതല്ല.
- ആരും കോപ്പിയടിക്കാന്‍ പാടുള്ളതല്ല.
- സപ്ലിക്കുള്ള അവസരം ഉണ്ടായിരിക്കും(ആജീവനാന്തം).
- ചോദിച്ചതിന് മാത്രം ഉത്തരം എഴുതിയാല്‍ മതി… മാഷ് ചോദിക്കാന്‍ വിട്ടതായിരിക്കും എന്നും കരുതി ആരും ഉത്തരിക്കേണ്ടതില്ല…
വിട്ടഭാഗം പൂരിപ്പിക്കുക
1)ഫേസ്ബുക്ക് ഒരു ——- ആകുന്നു.
2)വല്ലാത്തൊരു—— ആണ് സക്കന്‍ബര്‍ഗ്.
3)ആരാന്റെ വാളില്‍ ടാഗുന്ന പരിപാടിക്ക് മലയാളത്തില്‍ ——- എന്ന് വിളിക്കും.
4)——–ആകുന്നു ഫേസ്ബുക്ക് കൊണ്ടുണ്ടാകുന്ന പ്രധാന രോഗങ്ങള്‍.
സന്ദര്‍ഭം വിവരിക്കുക
1)’എന്നാലും രമണീ, ഒരേ സമയം പത്തുപേരുമായി നീയെങ്ങനെ ചാറ്റുന്നു’
2)’ഹൊ.. പണ്ടോക്കെ ഒരു ലൗ ലെറ്റര്‍ കൊടുക്കാന്‍ എന്തോരം കഷ്ടപ്പെടണം.. ഇതിപ്പോ ഫേസ് ബുക്ക് തുറക്ക്വാ.. ഹായ് കൂയ്’
കഥ വിപുലീകരിക്കുക
അവന് ആകാംക്ഷയോടെ ഫേസ്ബുക്ക് തുറന്നു……..ഒലക്ക… കോപം സഹിക്കവയ്യാതെ അവന് മൗസിനെ പിടിച്ച് ഞെരുക്കി..
നോക്കണം, എനിക്ക് റാങ്ക് കിട്ടി എന്ന എന്റെ സ്റ്റാറ്റസിന് കിട്ടിയത് രണ്ട് ലൈക്കും നാല് കണ്‍ഗ്രാജുലേഷനും…
ആ ജലജേടെ ഗുഡ്മോണിങ്ങിന് കിട്ടിയതോ…555 ലൈക്കും അതിലധികം കമന്റും….സങ്കടമെങ്ങനെ കുന്നോള
മില്ലാതിരിക്കും….കോങ്ങന്‍മാര്‍…..പണിയുണ്ട്……………..
…………………………………………….
…………………………………………….
പദ്യം എഴുതുക
ഒത്തൊരുമിച്ചീ ഗ്യാനം മൂളാന്‍ ടോട്ടല്‍ നമ്മക്ക് കൊതിയായീ….
ടോട്ടല്‍ നമ്മക്ക് കൊതിയായീ…..
എഫ് ബ്ക്ക് മുമ്പില്‍ ധ്യാനം ചെയ്ത്
മസ്തിഷ്കത്തില്‍ ചിതലായീ..
മൊത്തം പേര്‍ക്കും പ്രാന്തായീ..
…………………………………………….
…………………………………………….
ആശയം വീശദമാക്കുക
- ചാറ്റിംഗിലെ ഹായിക്ക് ( hi ) കാമ്പില്ല
- ടാഗിയവനെ ടാഗരുത്
- ചാറ്റിയത് കൊട്ടിഘോഷിക്കരുത്.
ഊഹിച്ചെഴുതുക
സ്വതന്ത്രസമര കാലത്ത് ഫേസ് ബുക്ക് ഉണ്ടായിരുന്നേല്‍ ഗാന്ധിജി അത്കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്നു..
ഉപ്പുകുറുക്കല്‍ ., ദണ്ഡിയാത്ര, തുടങ്ങിയവയുടെയൊക്കെ രീതിഭേദങ്ങള്‍..
ഒന്നരപുറത്തില്‍ കവിയാതെ ഉപന്യസിക്കുക
- ചാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ഏതൊക്കെ?
- മുല്ലപ്പെരിയാര്‍ പൊട്ടിക്കുന്നതില്‍, ഐശ്വര്യാറായിയെ പ്രസവിപ്പിക്കുന്നതില്‍, സചിനെ കൊണ്ട് നൂറടിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക്..
- ഫേസ്ബുക്ക് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു എന്ന വാദം ശരിയാണോ.. തെളിവുകള്‍ നിരത്തുക.
- ഫേസ്ബുക്കില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെയാണോ.?
76 total views, 2 views today